25 April Thursday

എംജി പിജി ഏകജാലകം: റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday May 25, 2019


കോട്ടയം
എംജി സർവകലാശാലയ്ക്ക‌് കീഴിലുള്ള കോളേജുകളിൽ വിവിധ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്ക് പ്രവേശനത്തിന്‌ സ്‌പോർട്‌സ്, കൾച്ചറൽ, ഭിന്നശേഷിക്കാർക്കായുള്ള േക്വാട്ടകളിലെ പ്രൊവിഷണൽ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. പട്ടികയിൽ ഉൾപ്പെട്ടവർ സർട്ടിഫിക്കറ്റുകളുടെ അസലുമായി  27 ന് വൈകിട്ട് നാലിനകം ഏതെങ്കിലും ഒരു കോളേജിൽ ഹാജരായി വെരിഫിക്കേഷൻ പൂർത്തീകരിക്കണം. 

27 നു വൈകിട്ട് അഞ്ചിനകം സർട്ടിഫിക്കറ്റ് പരിശോധനയ്ക്കു ഹാജരാവാത്തവരെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്തില്ല. സ്‌പോർട്‌സ്, കൾച്ചറൽ, ഭിന്നശേഷിക്കാർക്കായുള്ള ക്വാട്ടാകളിലെ ഫൈനൽ റാങ്ക് ലിസ്റ്റ്  28 ന് പ്രസിദ്ധീകരിക്കും. പ്രവേശനം 28, 29 തീയതികളിൽ അതത് കോളേജുകളിൽ നടക്കും.  29നു ശേഷം സ്‌പോർട്‌സ്/കൾച്ചറൽ/ഭിന്നശേഷിക്കാർക്കായുള്ള േക്വാട്ടകളിലേക്ക് പ്രവേശനം അനുവദിക്കില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top