27 April Saturday

എംജി പിജി ഏകജാലകം: ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Sep 8, 2016

കോട്ടയം  > എം ജി സര്‍വകലാശാല ഏകജാലകം വഴിയുള്ള പിജി പ്രവേശനത്തിന്റെ ഒന്നാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവര്‍ ഓണ്‍ലൈന്‍ പേമെന്റ് ഗേറ്റ്വെ വഴി സര്‍വകലാശാലാ ഫീസടച്ച് അലോട്ട്മെന്റ് മെമ്മോയുടെ പ്രിന്റൌട്ട് എടുക്കണം. തുടര്‍ന്ന് 20ന് പകല്‍ നാലിന് മുമ്പ് അലോട്ട്മെന്റ് ലഭിച്ച കോളേജില്‍ യോഗ്യത തെളിയിക്കുന്ന അസല്‍ സാക്ഷ്യപത്രങ്ങള്‍ സഹിതം ഹാജരായി പ്രവേശനം നേടണം. 20നകം ഫീസൊടുക്കാത്തവരുടെയും ഫീസൊടുക്കിയ ശേഷം കോളേജില്‍ പ്രവേശനം നേടാത്തവരുടെയും അലോട്ട്മെന്റ് റദ്ദാക്കും. തുടര്‍ന്നുള്ള അലോട്ട്മെന്റിലേക്ക് ഇവരെ പരിഗണിക്കില്ല.

താല്‍ക്കാലിക പ്രവേശനം നേടുന്നവര്‍ തങ്ങളുടെ അലോട്ട്മെന്റ് മെമ്മോയും അസല്‍ സാക്ഷ്യപത്രങ്ങളും കോളേജുകളിലെ പരിശോധനയ്ക്ക് ശേഷം തിരിച്ച് വാങ്ങണം. ഇവര്‍ കോളജില്‍ പ്രത്യേകമായി ഫീസൊടുക്കേണ്ട. എന്നാല്‍ ഓണ്‍ലൈനായി നിശ്ചിത ഫീസ് സര്‍വകലാശാലയ്ക്ക് അടയ്ക്കണം.

അപേക്ഷകര്‍ തനിക്ക് ലഭിച്ച അലോട്ട്മെന്റില്‍ തൃപ്തരെങ്കില്‍ തുടര്‍ അലോട്ട്മെന്റില്‍ പരിഗണിക്കപ്പെടാതിരിക്കാനായി അവശേഷിക്കുന്ന ഹയര്‍ ഓപ്ഷനുകള്‍ റദ്ദാക്കണം. ഹയര്‍ ഓപ്ഷനുകള്‍ റദ്ദാക്കാനുള്ള സൌകര്യം  21, 22 തീയതികളില്‍ ലഭിക്കും. ഉയര്‍ന്ന ഓപ്ഷനുകള്‍ നിലനിര്‍ത്തിയാല്‍ തുടര്‍ന്നുള്ള അലോട്ട്മെന്റില്‍ ലഭിക്കുന്ന പ്രവേശനം നിര്‍ബന്ധമായും സ്വീകരിക്കേണ്ടതായി വരികയും ആദ്യ അലോട്ട്മെന്റ് നഷ്ടപ്പെടുകയും ചെയ്യും.

വിവിധ പ്രോഗ്രാമുകളിലേക്ക് നിശ്ചയിച്ച ട്യൂഷന്‍ ഫീസ് സംബന്ധിച്ച വിവരങ്ങള്‍ സര്‍വകലാശാല വെബ് സൈറ്റില്‍ ലഭിക്കും. ഹെല്‍പ് ലൈന്‍ നമ്പര്‍: 0481–6555563,0481–2733379/2733581.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top