20 April Saturday

എംജി: ബിരുദാനന്തര ബിരുദ പ്രവേശനം: ഓൺലൈൻ രജിസ്ട്രേഷൻ 25 മുതൽ

വെബ് ഡെസ്‌ക്‌Updated: Friday Jun 15, 2018


കോട്ടയം 
എംജി സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള സർക്കാർ/എയ്ഡഡ്/സ്വാശ്രയ ആർട്സ് ആൻഡ‌് സയൻസ് കോളേജുകളിലെ ഏകജാലകം വഴിയുള്ള ഒന്നാം വർഷ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്കുള്ള ഓൺലൈൻ രജിസ്ട്രേഷൻ 25 മുതൽ ആരംഭിക്കും. സർവകലാശാല നേരിട്ട് ഏകജാലക സംവിധാനത്തിലൂടെ മെരിറ്റ് സീറ്റുകളിലേക്കും, പട്ടികജാതി/പട്ടിക വർഗ(എസ‌്സി/എസ്ടി)/സാമൂഹ്യമായും സാമ്പത്തികമായും പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങൾ(എസ്ഇബിസി)/മുന്നോക്ക സമുദായത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർ(ഇബിഎഫ്സി) എന്നിവർക്കായി സംവരണം ചെയ്തിട്ടുള്ള സീറ്റുകളിലെ അലോട്ട്മെന്റ് നടത്തും.

ഓൺലൈൻ രജിസ്ട്രേഷനായി cap.mgu.ac.in എന്ന വെബ്സൈറ്റിലെ pgcap2018    എന്ന ലിങ്കിൽ പ്രവേശിച്ച് 'അക്കൗണ്ട് ക്രിയേഷൻ' എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് അപേക്ഷകന്റെ പേര്, ഇമെയിൽ വിലാസം, ജനനതീയതി, സംവരണ വിഭാഗം എന്നീ വ്യക്തിഗത വിവരങ്ങൾ  നൽകി പാസ്‌വേഡ് സൃഷ്ടിച്ചശേഷം ഓൺലൈനായി നിശ്ചിത ആപ്ലിക്കേഷൻ ഫീസ് ഒടുക്കണം. . പൊതുവിഭാഗത്തിന് 1100 രൂപയും എസ് സി /എസ്ടി വിഭാഗത്തിന് 550 രൂപയുമാണ് അപേക്ഷാഫീസ്. ഇത്തരത്തിൽ അപേക്ഷാ ഫീസ് ഒടുക്കിയാൽ മാത്രമേ അപേക്ഷകന്റെ അക്കൗണ്ട് പ്രവർത്തനക്ഷമമാവുകയുള്ളൂ. അപേക്ഷകന്റെ ആപ്ലിക്കേഷൻ നമ്പരായിരിക്കും ലോഗിൻ ഐഡി. ഓൺലൈനായി ഫീസ് ഒടുക്കിയശേഷം അപേക്ഷകന്റെ വ്യക്തിഗത അക്കാദമിക വിവരങ്ങൾ നൽകേണ്ടതും വിശദമായ പരിശോധനകൾക്ക്ശേഷം ആപ്ലിക്കേഷൻ സബ്മിറ്റ് ചെയ്യണം.

ഓൺലൈൻ രജിസ്ട്രേഷൻ 29 വരെ നടത്താം. ഓൺലൈൻ അപേക്ഷയുടെ പ്രിന്റൗട്ട് സർവകലാശാലയിൽ സമർപ്പിക്കേണ്ടതില്ല. ആദ്യ അലോട്ട്മെന്റ്  9 ന് നടത്തും.

മാനേജ്മെന്റ്, കമ്യൂണിറ്റി, സ്പോർട്സ്, കൾച്ചറൽ ക്വാട്ട, വികലാംഗ വിഭാഗത്തിന് സംവരണം ചെയ്ത സീറ്റുകൾ എന്നിവയിലേക്ക് അപേക്ഷിക്കുന്നവർ ഏകജാലക സംവിധാനത്തിലൂടെ അപേക്ഷിക്കുകയും അപേക്ഷയുടെ പകർപ്പ് പ്രവേശനം ആഗ്രഹിക്കുന്ന കോളേജുകളിൽ തന്നെ നേരിട്ട് സമർപ്പിക്കേണ്ടതുമാണ്. ലക്ഷദ്വീപിൽ നിന്നുള്ള അപേക്ഷകർക്കായി ഓരോ കോളേജിലും സീറ്റുകൾ സംവരണം ചെയ്തിട്ടുണ്ട്. ലക്ഷദ്വീപ് നിവാസികളായ അപേക്ഷകർ ഏകജാലക സംവിധാനത്തിലൂടെ അപേക്ഷിക്കുകയും  അപേക്ഷയുടെ പകർപ്പ് പ്രവേശനം ആഗ്രഹിക്കുന്ന കോളേജുകളിൽ തന്നെ നേരിട്ട് സമർപ്പിക്കണം. ഏകജാലകത്തിലൂടെ അപേക്ഷിക്കാത്ത ആർക്കും തന്നെ മാനേജ്മെന്റ്, കമ്യൂണിറ്റി, സ്പോർട്സ്, കൾച്ചറൽ, വികലാംഗ ക്വാട്ടകളിലേക്ക് അപേക്ഷിക്കാൻ  സാധിക്കില്ല.

വികലാംഗ/സ്പോർട്സ്/കൾച്ചറൽ ക്വാട്ട വിഭാഗങ്ങളിൽ സംവരണം ചെയ്തിട്ടുള്ള സീറ്റുകളിലേക്ക് അപേക്ഷ സമർപ്പിക്കുന്നവർ പ്രവേശനം ആഗ്രഹിക്കുന്ന കോളേജുകളിൽ  28 നകം നേരിട്ട് അപേക്ഷ സമർപ്പിക്കണം. അതിനാൽ ഇവർക്ക് ഏകജാലക സംവിധാനത്തിലൂടെയുള്ള പ്രവേശനത്തിന് പ്രത്യേകമായി സീറ്റുകൾ സംവരണം ചെയ്തിട്ടില്ല.

ബിരുദാനന്തര ബിരുദ ഏകജാലക പ്രവേശനം സംബന്ധിച്ച കൂടുതൽ എന്ന വെബ്സൈറ്റിൽ ലഭ്യമാവിവരങ്ങൾ cap.mgu.ac.in ഇമെയിൽ : mgcap@mgu.ac.in
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top