27 April Saturday
ഓൺലൈൻ സേവനങ്ങൾ ഉദ്ഘാടനം ചെയ്തു

എംജി: ഇന്നുമുതൽ മൈഗ്രേഷൻ സർട്ടിഫിക്കറ്റ് ഓൺലൈനിൽ മാത്രം

വെബ് ഡെസ്‌ക്‌Updated: Saturday Jun 2, 2018


കോട്ടയം
എംജി സർവകലാശാല ബജറ്റ് മോണിറ്ററിങിന്റെ ഭാഗമായി മൈഗ്രേഷൻ സർടിഫിക്കറ്റ് ഉൾപ്പെടെയുള്ള ഓൺലൈൻ സേവനങ്ങൾ വൈസ് ചാൻസലർ ഡോ. ബാബു സെബാസ്റ്റ്യൻ ഉദ്ഘാടനം  ചെയ‌്തു. ആദ്യത്തെ ഓൺലൈൻ മൈഗ്രേഷൻ സർടിഫിക്കറ്റ് തേവര എസ്എച്ച് കോളേജിലെ ബികോം വിദ്യാർഥിനി മീനു ട്രീസാ ജോണിന് അയച്ചു. ലോകത്തിന്റെ ഏതു കോണിൽ നിന്നും അപേക്ഷിക്കാനും അപേക്ഷയുടെ അടിസ്ഥാനത്തിൽ സർവകലാശാല നൽകുന്ന സർടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാനും ലഭിച്ച സർടിഫിക്കറ്റ് അസൽ ആണോ എന്ന് പരിശോധിക്കാനുമുള്ള ഓൺലൈൻ സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.

മൈഗ്രേഷൻ സർടിഫിക്കറ്റുകൾ, മെട്രിക്കുലേഷൻ, റക്കഗ്നിഷൻ, കോളേജ് ട്രാൻസ്ഫർ, എൻഎസ്എസ് അഡ്മിഷൻ മുതൽ ഗ്രേസ് മാർക്ക് ദാനം വരെയുള്ള സർടിഫിക്കറ്റുകളും സേവനങ്ങളും ഓൺലൈൻ മുഖേന ലഭ്യമാകും. ഓൺലൈൻ സേവനങ്ങൾ ആരംഭിച്ചതോടെ മൈഗ്രേഷൻ സർടിഫിക്കറ്റ് ശനിയാഴ്ച മുതൽ ഓൺലൈനിൽ മാത്രമേ ലഭ്യമാവൂ.

ചടങ്ങിൽ സിൻഡിക്കേറ്റ് അംഗങ്ങളായ ഡോ. ആർ പ്രഗാഷ്, ഡോ. കെ ഷെറഫുദ്ദീൻ, ഡോ. എ ജോസ്, ഡോ. കെ കൃഷ്ണദാസ്, ഡോ. അജി സി പണിക്കർ, ഡോ. എം എസ് മുരളി, പരീക്ഷാ കൺട്രോളർ ഡോ. തോമസ് ജോൺ മാമ്പ്ര എന്നിവർ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top