23 April Tuesday

എംജി ബിരുദ, പിജി പ്രൈവറ്റ് രജിസ്ട്രേഷന് അപേക്ഷിക്കാം

വെബ് ഡെസ്‌ക്‌Updated: Sunday Oct 23, 2016

കോട്ടയം > എംജി സര്‍വകലാശാല ബിഎ/ബികോം, എംഎ/എംകോം/എംഎസ്സി (മാത്തമാറ്റിക്സ്) കോഴ്സുകളിലേക്ക് പ്രൈവറ്റ് രജിസ്ട്രേഷന് അപേക്ഷ ക്ഷണിച്ചു. ഡിഗ്രി കോഴ്സുകളില്‍ ഹിസ്റ്ററി, പൊളിറ്റിക്സ്, ഇക്കോണിമിക്സ്, ഇസ്ളാമിക് ഹിസ്റ്ററി, സോഷ്യോളജി, ഫിലോസഫി, ഇംഗ്ളീഷ്, സംസ്കൃതം, മലയാളം, ഹിന്ദി, അറബിക്, കൊമേഴ്സ് വിഷയങ്ങള്‍ക്കും പി ജി കോഴ്സുകളില്‍ എം എ ഇംഗ്ളീഷ്, മലയാളം, ഹിന്ദി, അറബിക്, സംസ്കൃതം, ഹിസ്റ്ററി, ഇക്കോണോമിക്സ്, ഫിലോസഫി, പൊളിറ്റിക്സ്, സോഷ്യോളജി, ഇസ്ളാമിക് ഹിസ്റ്ററി, വിഷയങ്ങള്‍ക്കും എംഎസ്സി മാത്തമാറ്റിക്സ്, എം കോം കോഴ്സുകള്‍ക്കുമാണ് പ്രൈവറ്റ് രജിസ്ട്രേഷന്‍. ബിരുദ–ബിരുദാനന്തര കോഴ്സുകള്‍ സെമസ്റ്റര്‍ സമ്പ്രദായത്തിലായിരിക്കും. പരീക്ഷകള്‍ ഓരോ വര്‍ഷത്തിലും നടത്തും.

ഡിഗ്രി കോഴ്സുകളില്‍ ബി എ/ബി കോം (ഫുള്‍ കോഴ്സ്), ബിഎ/ബികോം(പ്രൊഫഷണല്‍ ബിരുദധാരികള്‍ക്ക്), ബികോം ബിരുദധാരികള്‍ക്കുള്ള ബിഎ കോഴ്സുകള്‍, രണ്ട്, മൂന്ന്, നാല്, അഞ്ച്, ആറ് സെമസ്റ്ററുകളിലേക്കുള്ള പ്രൈവറ്റ് രജിസ്ട്രേഷന്‍ എന്നിവ സിബിസിഎസ്എസ് മോഡല്‍ ഒന്ന് സ്കീമില്‍ നടത്തും. അഡീഷണല്‍ ഓപ്ഷണല്‍/ഇലക്ടീവ്, അഡീഷണല്‍ ഫാക്കല്‍റ്റി, ഫാക്കല്‍റ്റി/സെക്കന്റ് ലാംഗ്വേജ് മാറ്റം എന്നിവ നിലവിലുള്ള സിബിസിഎസ്എസ് മോഡല്‍ ഒന്ന് സ്കീമിലും അഡീഷണല്‍ ഓപ്ഷന്‍/ഇലക്ടീവ്  സിബിസിഎസ്എസ് സമ്പ്രദായത്തിലും അപേക്ഷിക്കാം. അഡീഷണല്‍ ഡിഗ്രി/അഡീഷണല്‍ സെക്കന്‍ഡ് ലാംഗ്വേജ് എന്നീ യു ജി പ്രോഗ്രാമിലേക്ക് പ്രീ സിബിസിഎസ്എസ് ബിരുദധാരികള്‍ക്ക് വ്യവസ്ഥകള്‍ക്ക് വിധേയമായി നിലവിലെ സിബിസിഎസ്എസ് പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം.

ഒന്നാം വര്‍ഷ ഡിഗ്രി, പി ജി ഫുള്‍ കോഴ്സ് രജിസ്ട്രേഷന് ഓണ്‍ലൈനായി അപേക്ഷിക്കണം. ഓപ്പണ്‍ കോഴ്സ് മാറ്റം വേണ്ടവര്‍  ആവശ്യമായ ഫീസടച്ച് അഞ്ചാം സെമസ്റ്റര്‍ പരീക്ഷ ആരംഭിക്കുന്നതിന് ഒരുമാസം മുമ്പ് വരെയുള്ള അനുവദനീയമായ സമയത്തിനുള്ളില്‍  അപേക്ഷ സമര്‍പ്പിക്കണം. മറ്റുള്ളവര്‍ സര്‍വകലാശാല വെബ്സൈറ്റില്‍ വിജ്ഞാപനത്തോടൊപ്പമുള്ള അപേക്ഷ ഫോറം ഡൌണ്‍ ലോഡ് ചെയ്യണം.

ബിരുദ, ബിരുദാനന്തര ഫുള്‍ കോഴ്സ് അപേക്ഷകര്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ച ശേഷം പ്രിന്റ്ഔട്ട്  മറ്റ് രേഖകള്‍ക്കൊപ്പം യൂണിവേഴ്സിറ്റിയിലേക്ക് അയക്കണം. അപേക്ഷയുടെ ഒരു കോപ്പി സൂക്ഷിക്കണം. നിര്‍ദിഷ്ട പരീക്ഷ ഫീസിനൊപ്പം അപേക്ഷഫാറങ്ങളുടെ വിലയും അടക്കണം. വിവരങ്ങള്‍ സര്‍വകലാശാല വൈബ്സൈറ്റില്‍ www.mgu.ac.in യു ജി പ്രൈവറ്റ് രജിസ്ട്രേഷന്‍ നോട്ടിഫിക്കേഷന്‍ 2016 ല്‍ ലഭ്യമാണ്. അതു വായിച്ചശേഷം അപേക്ഷിക്കുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top