08 May Wednesday

രാജ്യത്തെ മികച്ച 25 വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായി എംജി സർവകലാശാല

വെബ് ഡെസ്‌ക്‌Updated: Wednesday Aug 19, 2020

കോട്ടയം > നൂതനാശയങ്ങളും കണ്ടുപിടിത്തവും സംരംഭകത്വവും വളർത്തുന്ന രാജ്യത്തെ മികച്ച 25 വിദ്യാഭ്യാസ സ്ഥാപനങ്ങിലൊന്നായി മഹാത്മാഗാന്ധി സർവകലാശാല. കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയവും ഓൾ കൗൺസിൽ ഫോർ ടെക്‌നിക്കൽ എജ്യുക്കേഷനും  തയാറാക്കിയ "ആര്യ' റാങ്കിങ്ങിൽ (അടൽ റാങ്കിങ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ഓൺ ഇന്നൊവേഷൻ അച്ചീവ്‌മെന്റ്‌സ്-) സർക്കാർ-, സർക്കാർ എയ്ഡഡ് സർവകലാശാലകളുടെ ഗണത്തിലാണ് ആദ്യ 25 റാങ്കിനുള്ളിൽ എംജി ഇടംനേടിയത്. റാങ്കിങ്ങിൽ ഇടംനേടിയ കേരളത്തിലെ ഏക സർവകലാശാലയാണ് എംജി.

ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങളുടെ ഗണത്തിൽ കേരളത്തിൽനിന്ന് കോഴിക്കോട് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി എട്ടാം റാങ്ക് കരസ്ഥമാക്കി. കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ്, തിരുവനന്തപുരം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പേസ് സയൻസ് ആൻഡ് ടെക്‌നോളജി എന്നിവയും ആദ്യ 25 റാങ്കിനുള്ളിലെത്തി. 494 കോളേജ്- വിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്നുള്ള മികച്ച 50 സ്ഥാപനങ്ങളുടെ റാങ്കിങ്ങും പ്രസിദ്ധീകരിച്ചു. കോളേജ്- വിദ്യാഭ്യാസ സ്ഥാപനവിഭാഗത്തിൽ കേരളത്തിൽനിന്ന് ശ്രീനാരായണ കോളേജ് ആദ്യ 25 റാങ്കിനുള്ളിൽ ഇടംനേടി. വിവിധ ഗണത്തിലുള്ള മികച്ച 50 വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ റാങ്കിങ്ങാണ് പ്രസിദ്ധീകരിച്ചത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top