27 April Saturday

എം ജി: പിജി പ്രവേശനപരീക്ഷ: അപേക്ഷ 5 വരെ

വെബ് ഡെസ്‌ക്‌Updated: Saturday Oct 1, 2016

കോട്ടയം > എം ജി സര്‍വകലാശാലയുടെ കീഴിലുള്ള വിവിധ അഫിലിയേറ്റഡ് കോളജുകളിലെ സോഷ്യല്‍ വര്‍ക്ക് (എംഎസ്ഡബ്ള്യു), ജേര്‍ണലിസം (എംസിജെ), എംഎസ്സി ടെക്സ്റ്റൈല്‍സ് ആന്‍ഡ് ഫാഷന്‍ എന്നീ പ്രോഗ്രാമുകളിലേക്കും, ആനിമേഷന്‍, സിനിമ ആന്‍ഡ് ടെലിവിഷന്‍, ഗ്രാഫിക് ഡിസൈന്‍, മള്‍ട്ടിമീഡിയ എന്നീ എംഎ പ്രോഗ്രാമുകളിലേക്കും ബാച്ചിലര്‍ ഓഫ് ലൈബ്രറി സയന്‍സ് പ്രോഗ്രാമിലേക്കുമുള്ള പ്രവേശനപ്പരീക്ഷയ്ക്കുള്ള അപേക്ഷകള്‍ സ്വീകരിക്കുന്നത് ഒക്ടോബര്‍ അഞ്ച് വരെ നീട്ടി. 

എംഎസ്സി ടെക്സ്റ്റൈല്‍സ് ആന്‍ഡ് ഫാഷന്‍ ഒഴികെയുള്ള എല്ലാ പ്രോഗ്രാമുകളിലേക്കും പ്രവേശനപരീക്ഷയിലെ മാര്‍ക്കിന്റെയും ബോണസ് പോയിന്റുകളുടെയും അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. എംഎസ്സി ടെക്സ്റ്റൈല്‍സ് ആന്‍ഡ് ഫാഷന്‍ പ്രോഗ്രാമിലെ പ്രവേശനം പ്രവേശനപ്പരീക്ഷയുടെയും യോഗ്യതാപ്പരീക്ഷയുടെയും മാര്‍ക്കുകളുടെ അടിസ്ഥാനത്തിലായിരിക്കും. വിശദമായ നോട്ടിഫിക്കേഷനും, കോളജുകളുടെയുംകോഴ്സുകളുടെയും വിവരങ്ങളും അപേക്ഷാ ഫാറത്തിന്റെ മാതൃകയും ഫീസടയ്ക്കുന്നതിനുള്ള ചെലാനും സര്‍വകലാശാലവെബ് സൈറ്റില്‍. പൂരിപ്പിച്ച അപേക്ഷകള്‍ അഞ്ചിന് മുമ്പ് ഡപ്യൂട്ടി രജിസ്ട്രാര്‍ (അക്കാദമിക്–1), എംജി സര്‍വകലാശാല, പിഡി ഹില്‍സ് പിഒ, കോട്ടയം പിന്‍ 686560 എന്ന വിലാസത്തില്‍ ലഭിക്കണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top