20 April Saturday

ഏകജാലക പ്രവേശന നടപടി അതിവേഗം ; എംജിയിൽ ഒന്നാംഘട്ട ബിരുദ അലോട്ട്‌മെന്റായി

വെബ് ഡെസ്‌ക്‌Updated: Sunday Jun 2, 2019


കോട്ടയം
ബിരുദ പ്രവേശന നടപടികൾ അതിവേഗത്തിൽ പൂർത്തീകരിച്ച് ഏകജാലകത്തിലൂടെയുള്ള ഒന്നാംഘട്ട അലോട്ട്‌മെന്റ് നിശ്ചയിച്ച തീയതിക്ക് അഞ്ചുദിവസം മുമ്പ് പ്രസിദ്ധീകരിച്ച് എംജി സർവകലാശാല. ആറിന് പ്രസിദ്ധീകരിക്കാനിരുന്ന ഒന്നാംഘട്ട യുജി അലോട്ട്‌മെന്റാണ് ശനിയാഴ‌്ച പ്രസിദ്ധീകരിച്ചത്. സംസ്ഥാനത്ത് ഏകജാലകത്തിലൂടെ ഈ അധ്യയന വർഷം ആദ്യം ബിരുദ പ്രവേശനം നടത്തുന്ന സർവകലാശാലയായി എംജി.

പ്രവേശനത്തിന് അർഹത നേടിയവർ അലോട്ട്‌മെന്റ് മെമ്മോയുടെ പ്രിന്റൗട്ട് എടുത്ത്, ഓൺലൈനായി സർവകലാശാല അക്കൗണ്ടിൽ ഫീസടച്ച്  10 ന് വൈകിട്ട് 4.30 നകം അലോട്ട്‌മെന്റ് ലഭിച്ച കോളേജിൽ പ്രവേശനം നേടണം. യോഗ്യത തെളിയിക്കുന്ന അസൽ രേഖകൾ കോളേജിൽ ഹാജരാക്കണം. 10 നകം ഫീസടയ്ക്കാത്തവരുടെയും ഫീസടച്ചശേഷം കോളേജിൽ പ്രവേശനം നേടാത്തവരുടെയും അലോട്ട്‌മെന്റ് റദ്ദാക്കും. തുടർന്നുള്ള അലോട്ട്‌മെന്റിന് ഇവരെ പരിഗണിക്കില്ല. അപേക്ഷകർ ലഭിച്ച ആദ്യ അലോട്ട്‌മെന്റിൽ തൃപ്തരാണെങ്കിൽ അവശേഷിക്കുന്ന ഹയർ ഓപ്ഷനുകൾ റദ്ദാക്കണം.

ഉയർന്ന ഓപ്ഷനുകൾ നിലനിർത്തിയാൽ തുടർന്നുള്ള അലോട്ട്‌മെന്റിൽ മാറ്റം വരാം. ഇങ്ങനെ മാറ്റം ലഭിച്ചാൽ പുതിയ അലോട്ട്‌മെന്റ് നിർബന്ധമായും സ്വീകരിക്കണം. മാറ്റം ലഭിക്കുന്നവർ പുതുതായി ഫീസടയ്‌ക്കേണ്ടതില്ല. ആദ്യ അലോട്ട്‌മെന്റ് നഷ്ടപ്പെടും.  11 ന് ഓപ്ഷനുകൾ പുനഃക്രമീകരിക്കാൻ സൗകര്യം ലഭിക്കും. ഹയർ ഓപ്ഷൻ നിലനിർത്താൻ ആഗ്രഹിക്കുന്നവർ ഒഴികെ മറ്റുള്ളവർ കോളേജുകളിൽ നിശ്ചിത ട്യൂഷൻ ഫീസടച്ച് സ്ഥിരപ്രവേശനം ഉറപ്പുവരുത്തണം. വിവിധ പ്രോഗ്രാമുകളിലേക്കുള്ള ഫീസ് സംബന്ധിച്ച ഉത്തരവുകൾ ക്യാപ് വെബ്‌സൈറ്റിൽ ലഭിക്കും. സർവകലാശാല നിഷ്‌കർഷിച്ചതിനെക്കാൾ കൂടുതൽ ഫീസ് ഈടാക്കുന്ന കോളേജുകൾക്കെതിരെ ശിക്ഷാനടപടി സ്വീകരിക്കും. ഒന്നാം വർഷ ബിരുദ ക്ലാസുകൾ  24 ന് ആരംഭിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top