24 April Wednesday

എംജി ബിരുദ ഏകജാലകം എസ്സി/എസ്ടി പ്രത്യേക അലോട്ട്മെന്റ‌്: ഓപ്ഷൻ രജിസ്ട്രേഷൻ നാളെവരെ

വെബ് ഡെസ്‌ക്‌Updated: Saturday Jul 28, 2018


കോട്ടയം
എംജി സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ആർട്സ് ആൻഡ് സയൻസ് കോളേജുകളിലെ വിവിധ ബിരുദ പ്രോഗ്രാമുകളിലേക്ക് പട്ടികജാതി/പട്ടികവർഗ വിഭാഗങ്ങൾക്കുള്ള രണ്ടാം സ്പെഷ്യൽ അലോട്ട്മെന്റ് നടത്തും. നിലവിൽ അപേക്ഷ സമർപ്പിക്കാത്തവർക്കും മുൻ അലോട്ട്മെന്റുകളിൽ പ്രവേശനം ലഭിച്ചവർ ഉൾപ്പെടെ എല്ലാ വിഭാഗം എസ്സി/എസ്ടി അപേക്ഷകർക്കും വേണ്ടി രണ്ടാം സ്പെഷ്യൽ അലോട്ട്മെന്റ്
നടത്തും.

അപേക്ഷകൻ ഓൺലൈൻ അപേക്ഷയിൽ വരുത്തിയ തെറ്റ് മൂലം അലോട്ട്മെന്റിന് പരിഗണിക്കാത്തവർക്കും അലോട്ട്മെന്റിലൂടെ ലഭിച്ച പ്രവേശനം റദ്ദാക്കിയവർക്കും പ്രത്യേകമായി ഫീസ് ഒടുക്കാതെ തന്നെ തന്റെ നിലവിലുള്ള ആപ്ലിക്കേഷൻ നമ്പരും പാസ്വേർഡും ഉപയോഗിച്ച് www.cap.mgu.ac.in  എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ ലഭിക്കുന്ന പുതിയ ആപ്ലിക്കേഷൻ നമ്പരും പഴയ പാസ്വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് ഓപ്ഷനുകൾ പുതുതായി നൽകാം. പുതിയ ആപ്ലിക്കേഷൻ നമ്പർ പിന്നീടുള്ള ഓൺലൈൻ ആവശ്യങ്ങൾക്ക് സൂക്ഷിച്ചുവയ്ക്കണം. അപേക്ഷകന്റെ പിന്നീടുള്ള ആവശ്യങ്ങൾക്കായുള്ള ആപ്ലിക്കേഷൻ നമ്പർ പുതുതായി ലഭിക്കുന്ന ആപ്ലിക്കേഷൻ നമ്പരായിരിക്കും. ലോഗിൻ ചെയ്തശേഷം അപേക്ഷകനു താൻ നേരത്തെ നൽകിയ അപേക്ഷയിൽ എന്തെങ്കിലും തരത്തിലുള്ള തെറ്റുകൾ കടന്നുകൂടിയിട്ടുണ്ടെങ്കിൽ തിരുത്തി പുതുതായി ഓപ്ഷനുകൾ നൽകാം. മേൽവിഭാഗത്തിൽപ്പെടാത്തവർക്ക് പുതുതായി ഫീസൊടുക്കി സ്പെഷ്യൽ അലോട്ട്മെന്റിൽ പങ്കെടുക്കാം. സ്പെഷ്യൽ അലോട്ട്മെന്റിൽ പങ്കെടുക്കുന്ന എല്ലാ അപേക്ഷകരും പുതുതായി ഓപ്ഷനുകൾ നൽകണം. ഓപ്ഷനുകൾ നൽകിയശേഷം അപേക്ഷ സേവ് ചെയ്ത് ഓൺലൈനായി സമർപ്പിക്കുക. അപേക്ഷയുടെയോ ഓപ്ഷനുകളുടെയോ പ്രിന്റൗട്ട് സർവകലാശാലയിൽ സമർപ്പിക്കേണ്ടതില്ല.

വിവിധ കോളേജുകളിലെ ഒഴിവുള്ള പ്രോഗ്രാമുകളുടെ വിശദവിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സ്പെഷ്യൽ അലോട്ട്മെന്റ് ലിസ്റ്റ് ആഗസ്ത് ഒന്നിന് പ്രസിദ്ധീകരിക്കും. ഓൺലൈൻ രജിസ്ട്രേഷനായി www.cap.mgu.ac.in  എന്ന വെബ്സൈറ്റ് സന്ദർശിക്കുക. പ്രത്യേക അലോട്ട്മെന്റ് സ്പോട് അലോട്ട്മെന്റല്ല. ഓപ്ഷൻ രജിസ്ട്രേഷൻ ഞായറാഴ്ച വൈകിട്ട് അഞ്ചുവരെ നൽകാം.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top