20 April Saturday

എംജി ബിരുദ ഏകജാലകം: നാലാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Jul 13, 2018


കോട്ടയം
മഹാത്മാഗാന്ധി സർവകലാശാല ഏകജാലകം വഴിയുള്ള ബിരുദ പ്രവേശനത്തിനുള്ള നാലാം അലോട്ട്മെന്റ് ലഭിച്ച അപേക്ഷകർ ഓൺലൈനായി സർവകലാശാല അക്കൗണ്ടിൽ വരേണ്ട ഫീസടച്ച് അലോട്ട്മെന്റ് മെമോയുടെ പ്രിന്റൗട്ട് എടുത്ത് യോഗ്യത തെളിയിക്കുന്ന അസ്സൽ സാക്ഷ്യപത്രങ്ങൾ സഹിതം 17 ന് വൈകിട്ട് 4.30 നകം അലോട്ട്മെന്റ് ലഭിച്ച കോളേജിൽ ഹാജരായി പ്രവേശനം നേടണം. ജൂലൈ 17 നകം ഫീസ് ഒടുക്കാത്തവരുടെയും ഫീസൊടുക്കിയശേഷം കോളേജിൽ പ്രവേശനം നേടാത്തവരുടെയും അലോട്ട്മെന്റ് റദ്ദാക്കും.

നാലാം അലോട്ട്മെന്റിൽ പ്രവേശനത്തിന് അർഹത നേടിയ അപേക്ഷകർ തങ്ങൾക്ക് അലോട്ട്മെന്റ് ലഭിച്ച കോളേജുകളിൽ പ്രവേശനം നേടുന്ന
പക്ഷം ഓൺലൈനായി ഒടുക്കുന്ന സർവകലാശാല ഫീസിനു പുറമെ ട്യൂഷൻ ഫീ ഉൾപ്പെടെയുള്ള ഫീസ് കോളേജുകളിൽ ഒടുക്കി പ്രവേശനം ഉറപ്പാക്കണം.

അലോട്ട്മെന്റ് ലഭിച്ച എസ്സി/എസ്ടി ഒഴികെയുള്ള താല്ക്കാലിക പ്രവേശനമെടുത്തവരുൾപ്പെടെയുള്ളവർ അലോട്ട്മെന്റ് ലഭിച്ച കോളേജുകളിൽ 17 ന് വൈകിട്ട് 4.30ന് മുൻപ് സ്ഥിരപ്രവേശനം നേടാത്തപക്ഷം അലോട്ട്മെന്റ് റദ്ദാക്കും.

വിവിധ പ്രോഗ്രാമുകളിലേക്കുള്ള ഫീസ് സംബന്ധിച്ച ഉത്തരവുകൾ www.cap.mgu.ac.in  എന്ന വെബ്സൈറ്റിൽ. സർവകലാശാല നിഷ്കർഷിച്ചിരിക്കുന്നതിനേക്കാൾ കൂടുതൽ ഫീസ് ഈടാക്കുന്ന കോളേജുകൾക്കെതിരെ ശിക്ഷാനടപടികൾ സ്വീകരിക്കും. ഒന്നാം വർഷ ബിരുദ പ്രോഗ്രാമുകളിലേക്കുള്ള ക്ലാസുകൾ 18 ന് ആരംഭിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top