25 April Thursday

മെഡിക്കൽ പിജി; ഓൺലൈൻ അപേക്ഷ ക്ഷണിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Mar 20, 2019


തിരുവനന്തപുരം
 ബിരുദാനന്തര ബിരുദ മെഡിക്കൽ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.  നീറ്റ് പിജിയിൽ നിശ്ചിത യോ​ഗ്യത നേടി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക്  കേരളത്തിലെ സർക്കാർ മെഡിക്കൽ കോളേജുകളിലും തിരുവനന്തപുരം റീജ്യണൽ ക്യാൻസർ സെന്ററിലെ സംസ്ഥാന ക്വോട്ട, സ്വകാര്യ സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ മെെനോറിറ്റി/ എൻആർഐ ക്വോട്ട സീറ്റുകളിലേക്ക‌് അപേക്ഷിക്കാം.

സ്വകാര്യ സ്വാശ്രയ മെഡിക്കൽ കോളേജുകളിലേയ്ക്കുള്ള പ്രവേശനം കോടതി ഉത്തരവുകൾ, കേന്ദ്ര/ സംസ്ഥാന സർക്കാർ ഉത്തരവുകൾ, കേന്ദ്രീകൃത അലോട്ട്മെന്റ് പ്രക്രിയ സമയത്തുള്ള നിയമം എന്നിവ അനുസരിച്ചായിരിക്കും.

അപേക്ഷകർ മെഡിക്കൽ കൗൺസിൽ ഒാഫ് ഇന്ത്യയിലോ സംസ്ഥാന മെഡിക്കൽ കൗൺസിലിലോ രജിസ്റ്റർ ചെയ്തിരിക്കണം. കൂ‌ടാതെ, 2019 മാർച്ച് 31ന് മുമ്പ‌് ഒരുവർഷത്തെ ഇന്റേൺഷിപ് പൂർത്തിയാക്കണം. അപേക്ഷകർ 2019 പിജി നീറ്റിൽ കുറഞ്ഞ യോ​ഗ്യതയായ 50 പെർസന്റയിൽ നേടിയിരിക്കണം. എസ് സി, എസ്ടി, എസ്ഇബിസി വിഭാ​ഗങ്ങൾക്കും ഇവരിൽ ശാരീരിക അവശയുള്ളവർക്കും–-40 പെർസന്റയിലും ജനറൽ വിഭാ​ഗത്തിൽ ശാരീരിക അവശതയുള്ളവർക്ക് 45 പെർസന്റയിലും മതി.

അപേക്ഷകൾ പ്രവേശന പരീക്ഷാ കമീഷണറുടെ വെബ്സെെറ്റായ www.ceekerala.gov.inലൂടെ സമർപ്പിക്കണം. ഫീസ് ഒാൺലെെനായോ ഇ ചലാൻ മുഖേനയോ അട‌യ്ക്കാം. ജനറൽ വിഭാ​ഗത്തിന് 1000 രൂപയും എസ് സി, എസ്ടി ആനുകൂല്യത്തിന് അർഹരായവർ 500 രൂപയുമാണ‌് ഫീസ‌്. അപേക്ഷകൾ ഓൺലൈനിലൂടെ സമർപ്പിക്കാനുള്ള അവസാന തീയതി 25ന‌് വെെകിട്ട് അഞ്ചുവരെ. 

നീറ്റ് പിജി 2019ന്റെ റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിൽ പ്രസിദ്ധീകരിക്കുന്ന സംസ്ഥാന റാങ്ക് ലിസ്റ്റിൽനിന്ന‌് ഏകീക-ൃ-ത കൗൺസലിങ് വഴിയാണ് പ്രവേശനം. കൂടുതൽ വിവരങ്ങൾക്ക് www.ceekerala.gov.in


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top