29 March Friday

കോഴ്‌സുകളും സാധ്യതകളും അറിഞ്ഞ്‌ ഓപ്‌ഷൻ നൽകണം

ഡോ. ടി പി സേതുമാധവൻUpdated: Monday Jun 25, 2018


റാങ്കും പ്രവേശനസാധ്യതകളും കണക്കിലെടുത്ത്‌ അലോട്ട്‌മെന്റ്‌ ലഭിച്ചാൽ കോഴ്‌സിനുചേരും എന്നുറപ്പുള്ള കോഴ്‌സുകൾക്കും കോളേജുകൾക്കും മുൻഗണനാക്രമം നൽകി ഓപ്‌ഷൻ നൽകുക. മെഡിക്കൽ, എൻജിനിയറിങ് റാങ്ക്ലിസ്റ്റിലുള്ളവർക്ക് രണ്ടിലേക്കും ഒരുമിച്ച് ഓപ്ഷൻ നൽകാം. ഒരാൾക്ക്എത്ര ഓപ്ഷനും നൽകാം
മെഡിക്കൽ സീറ്റുകളുടെ കാര്യത്തിൽ ഇപ്പോൾ കേരളത്തിലെ ഒമ്പത് സ്വാശ്രയ കോളേജുകളിലെ ആയിരത്തോളം സീറ്റുകളുടെ കുറവ് പരിഹരിക്കുന്നതോടെ എത്രയും സീറ്റുകൾ ഉടൻ അലോട്ട്മെന്റിൽ ലഭിക്കുമെന്നാണ് പ്രതീക്ഷ. ആദ്യ അലോട്ട്മെന്റിൽ 943 സർക്കാർ എംബിബിഎസ്, 1700
സ്വാശയ എംബിബിഎസ് സീറ്റുകളിലേക്കാവും ഓപ്ഷൻ സ്വീകരിക്കുക. കൂടാതെ ഡെന്റൽ, ആയുർവേദ, സിദ്ധ, യുനാനി, അഗ്രികൾച്ചർ, ഫോറസ്ട്രി, ഫിഷറീസ് സീറ്റുകളിലേക്കും ഓപ്ഷൻ സ്വീകരിക്കും.

ഓപ്ഷൻ രജിസ്റ്റർ ചെയ്യുമ്പോൾ കോളേജ് കോഡും കോഴ്സ് കോഡും ശ്രദ്ധിച്ചുവായിച്ചുനോക്കണം..- www.cee.kerala.gov.in     വെബ്സൈറ്റിൽ  ,KEAM 2018    Candidate Portel ലേക്ക് യൂസർ ഐഡിയും പാസ്വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുക. റോൾ നമ്പർ, പേര്, കാറ്റഗറി, റിസൽട്ട്, ഇൻഫർമേഷൻ മെമ്മോ എന്നിവ കാണാനാകും. ഓപ്ഷൻ രജിസ്ട്രേഷൻ ലിങ്ക് ക്ലിക്ക് ചെയ്യുക. കോഴ്സുകൾ, കോളേജുകൾ, ഫീസ് എന്നിവ വ്യക്തമായികാണിക്കുന്ന പേജിലെത്താം.  കോഴ്സ്, കോഡ് എന്നിവ വ്യക്തമായി മനസസിലാക്കിയിട്ടുവേണം ഓപ്ഷൻ നൽകാൻ ആരംഭിക്കാൻ.

ഓപ്ഷൻ നൽകാനുള്ള മുൻഗണനാക്രമം പ്രത്യേകം കടലാസിൽ എഴുതി തയ്യാറാക്കിയശേഷം ഓൺലൈനിൽ ഓപ്ഷൻ നൽകുനനതാണ് ഉചിതം. ഓപ്ഷൻ വർക്ഷീറ്റ് പ്രിന്റ് എടുത്ത് മുൻഗണനാക്രമം തയ്യാറാക്കാവുന്നതാണ്. ഓരോ ഓപ്ഷനും ചേർത്ത് കഴിഞ്ഞാൽ സേവ് ബട്ടൺ അമർത്തുന്നത് നല്ലതാണ്. എല്ലാ ഓപ്ഷനും ചേർത്തു കഴിഞ്ഞാൽ സേവ് ചെയ്ത് പ്രിന്റ് ഓപ്ഷൻ എൻട്രി ചെയ്ത് പ്രിന്റ് എടുക്കാം. നൽകിയ ഓപ്ഷന്റെ മുൻഗണനാക്രമം മാറ്റാനും ഒഴിവാക്കാനും സൗകര്യമുണ്ട്. ഓപ്ഷൻ ഒഴിവാക്കാൻ മുൻഗണനാക്രമംകോളത്തിൽ സീറോ അടിച്ച് അപ്ഡേറ്റ് ചെയ്യണം. മുൻഗണന മാറ്റാൻ കോളത്തിൽ  നമ്പർ മാറ്റി അപ്ഡേറ്റ് ചെയ്യണം.  tpsethu2000@gmail.com


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top