27 April Saturday

മെഡിക്കൽ, എൻജിനിയറിങ്‌ ബിരുദ പ്രവേശനം സംയുക്ത അലോട്ട്‌മെന്റിലൂടെ; ഓപ‌്ഷൻ നൽകുമ്പോൾ ശ്രദ്ധിക്കുക

സ്വന്തം ലേഖകൻUpdated: Monday Jun 25, 2018


 തിരുവനന്തപുരം

കേരളത്തിലെ എൻജിനിയറിങ്, മെഡിക്കൽ, ഡെന്റൽ, ആയുർവേദ, കാർഷിക, വെറ്ററിനറി അനുബന്ധ സീറ്റുകളിലേക്കുള്ള പ്രവേശനനടപടികൾ ആരംഭിച്ചുകഴിഞ്ഞു.  www.cee.kerala.gov.in   വെബ‌് സൈറ്റ‌് മുഖേന നൽകുന്ന ഓപ്ഷനുകളുടെ അടിസ്ഥാനത്തിൽ ജുൺ 30 ഓടെ ആദ്യ അലോട്ട്മെന്റ് വരും. 
സംസ്ഥാനത്തെ പ്രൊഫഷണൽ ഡിഗ്രികോഴ‌്സുകളിലേക്ക‌് ഓപ‌്ഷൻ നൽകുമ്പോൾ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുമല്ലോ.
  
29വരെ ഓപ്‌ഷൻ നൽകാം

 ഇത്തവണ എൻജിനിയറിങ്‌, ആർകിടെക‌്ചർ, മെഡിക്കൽ, മെഡിക്കൽ അനുബന്ധം, ആയുർവേദം, ഫാർമസി  കോഴ‌്സുകളിലേക്ക‌് സംയുക്ത ഓപ‌്ഷനാണ‌് പ്രവേശന കമീഷണർ വിളിച്ചിത‌്. ആറ‌്  റാങ്ക‌് പട്ടികകളുടെ  അടിസ്ഥാനത്തിലുള്ള സംയുക്ത അലോട്ടുമെന്റ‌് പ്രക്രീയയാണ‌് നടക്കുക. 29ന‌് രാവിലെ 10വരെയാണ‌് ഓപ‌്ഷൻ നൽകാനുള്ള അവസരം. ഓപ‌്ഷനുകൾ റജിസ‌്റ്റർ ചെയ്യാത്ത വിദ്യാർഥികളെ അലോട്ടുമെന്റ‌് പ്രക്രീയയിൽ ഉൾപ്പെടുത്തില്ല. 27ന‌് ട്രയൽ അലോട്ടുമെന്റ‌് നടക്കും. 30ന‌് രാത്രി എട്ടുമണിക്ക്‌  ആദ്യ അലോട്ട‌്മെന്റ‌് നടത്തും.  അതിൽ ഉൾപ്പെടുന്ന വിദ്യാർഥികൾ അലോട്ട‌്മെന്റ‌്  മെമ്മോയിൽ രേഖപ്പെടുത്തിയിട്ടുള്ളതും  പ്രവേശന പരീക്ഷാ കമീഷണർക്ക‌് അടയ‌്ക്കേണ്ടതുമായ തുക ഏതെങ്കിലും ഹെഡ‌് /സബ‌് പോസ‌്ററ‌് ഓഫീസ് മുഖാന്തിരമോ ഓൺലൈൻ പെയ‌്മെന്റ‌് മുഖാന്തിരമോ ഒടുക്കണം. നിശ്ചിതസമയത്തിനകം ഫീസ‌് ഒടുക്കാത്ത വിദ്യാർഥികളുടെ അലോട്ട‌്മെന്റും ബന്ധപ്പെട്ട  സ‌്കീമിൽ നിലവിലുള്ള ഹയർ ഓപ‌്ഷനുകളും റദ്ദാക്കും.  റദ്ദാക്കുന്ന ഓപ‌്ഷനുകൾ പിന്നീടുള്ള ഘട്ടങ്ങളിൽ  ലഭ്യമാകില്ല. ആദ്യ അലോട്ട‌് മെന്റ‌് നടപടികൾ പൂർത്തിയാക്കിയശേഷമുള്ള തുടർ അലോട്ടുമെന്റുകളുടെ സമയക്രമം അതത‌് സമയങ്ങളിൽ പ്രസിദ്ധീകരിക്കും

എംബിബിഎസ്‌, ബിഡിഎസ്‌ പ്രവേശനം നേടണം

ആദ്യ അലോട്ടുമെന്റിൽ എംബിബിഎസ‌്, ബിഡിഎസ‌്   കോഴ‌്സുകളിൽ  അലോട്ട‌്മെന്റ‌്  ലഭിക്കുന്ന വിദ്യാർഥികൾ കോളേജുകളിൽ പ്രവേശനം നേടണം.   
എന്നാൽ മറ്റു കോഴ‌്സുകളിൽ ആദ്യ അലോട്ടുമെന്റ‌് ലഭിക്കുന്ന വിദ്യാർഥികൾ കോളേജുകളിൽ  ഇപ്പോൾപ്രവേശനം നേടണ്ടേതില്ല.

അലോട്ട്‌മെന്റ് ഈ സ്ഥാപനങ്ങളിൽ

സർക്കാർ എയ‌്ഡഡ‌് എൻജിനിയറിങ്‌ കോളേജുകൾ, വിവിധ സർവകലാശാലകൾക്ക‌് കീഴിലുള്ള എൻജിനിയറിങ്‌ കോളേജുകൾ, സർക്കാർ നിയന്ത്രിത സ്വാശ്രയ എൻജിനിയറിങ് കോളേജുകൾ, വിവിധ യൂണിവേഴ‌്സിറ്റികൾക്കു കീഴിലുള്ള സ്വാശ്രയ എൻജിനിയറിങ്‌ കോളേജുകൾ, സ്വാശ്രയ മാനേജ‌്മെന്റ‌് അസോസിയേഷനു കീഴിലുള്ള എൻജിനിയറിങ് കോളേജുകൾ, സ്വകാര്യ സ്വാശ്രയ ആർകിടെക‌്ചർ കോളേജുകൾ, സർക്കാർ മെഡിക്കൽ കോളേജുകൾ, സ്വാശ്രയ മെഡിക്കൽ കോളേജുകൾ, സ്വാശ്രയ ദന്തൽ കോളേജുകൾ, സർക്കാർ, എയ‌്ഡഡ‌്, സ്വാശ്രയ ആയുർവേദ മെഡിക്കൽ കോളേജുകൾ, അഗ്രിക്കൾച്ചർ, വെറ്റിനറി, ഫിഷറീസ‌് സർവകലാശാലകൾക്കുകീഴിലുള്ള കോളേജുകൾ  എന്നിവിടങ്ങളിലെ പ്രൊഫഷണൽ ബിരുദ കോഴ‌്സുകളെല്ലാം ഈ അലോട്ടുമെന്റ‌് പ്രക്രീയയുടെ ഭാഗമാണ‌്.
സർക്കാർ നിയന്ത്രിത സ്വാശ്രയ കോളേജുകളിലെ 50 ശതമാനം മെറിറ്റ‌് സീറ്റുകളിലും 45 ശതമാനം മാനേജ‌്മെന്റ‌് സീറ്റുകളിലും പ്രവേശന പരീക്ഷാ കമീഷണർ അലോട്ട‌്മെൻറ‌് നടത്തും. കോ‐ ഓപ്പറേറ്റീവ‌് അക്കാദമി ഓഫ‌് പ്രൊഫഷണൽ എഡ്യൂക്കേഷൻ (കേപ‌്) കീഴിലുള്ള സ്വാശ്രയ കോളേജുകളിലെ 60 ശതമാനം മെറിറ്റ‌് സീറ്റുകളിലും 35 ശതമാനം മാനേജുമെന്റ‌് സീറ്റുകളിലും പ്രവേശന പരീക്ഷാ കമീഷണർ അലോട്ട‌്മെന്റ‌് നടത്തും.  സെന്റർ ഫോർ പ്രൊഫഷണൽ ആൻഡ‌് അഡ്വാൻസ‌് സ‌്റ്റഡീസിന‌് കീഴിലുള്ള തൊടുപുഴ, മുട്ടം യൂണിവേഴ‌്സിറ്റി കോളേജ‌് ഓഫ‌് എൻജിനിയറിങ്ിലെ 95 ശതമാനം സീറ്റുകളും സർക്കാർ സീറ്റുകളായി അലോട്ടുമെന്റ‌് നടത്തും. കലിക്കറ്റ‌് സർവകലാശാലയുടെ കീഴിലുള്ള കലിക്കറ്റ‌് യൂണിവേഴ‌്സിറ്റി ഇൻസ‌്റ്റിറ്റ്യൂട്ട‌് ഓഫ‌് എൻജിനിയറിങ‌് ആൻഡ‌് ടെക‌്നോളജിയിലെ മുഴുവൻ സീറ്റും സർക്കാർ സീറ്റുകളായി പ്രവേശനം നടത്തും.

കാറ്റഗറി ലിസ‌്റ്റ‌്

സ്വകാര സ്വആശ്രയ എൻജിനിയറിങ്‌/ആർകിടെക‌്ചർ  കോളേജുകളിലെ സമുദായം /രജിസ‌്ട്രേഡ‌് സൊസൈറ്റി/ട്രസ‌്റ്റ‌്  ക്വാട്ട സീറ്റുകളിലെ അലോട്ട‌് മെന്റ‌് സംബന്ധിച്ച‌് വിജ‌്ഞാപനം വെബ‌്സൈറ്റിൽ ലഭ്യമാണ‌്. ഈ ക്വാട്ടയിലേക്ക‌് പ്രവേശനം ആഗ്രഹിക്കുന്ന വ്്യ്യൊർഥികളും മറ്റ‌് വിദ്യാർഥികളെപോലെ പ്രസ‌്തുത ക്വാട്ട ലഭ്യമായ കോളേജുകളിലേക്ക‌് ംംം.രലല.സലൃമഹമ.ഴ്ീ.ശി ‌ എന്ന വെബ‌്സൈറ്റിലൂടെ ഓപ‌്ഷനുകൾ രജിസ‌്റ്റർ ചെയ്യേണ്ടതാണ‌്.

ന്യൂനപക്ഷ പദവി കോളേജുകൾ

ന്യൂനപക്ഷ പദവിയുള്ള സ്വകാര്യ സ്വാശ്രയ മെഡിക്കൽ / ദന്തൽ കോളേജുകളിലെ ന്യൂനപക്ഷ ക്വാട്ടാ സീറ്റുകളിലേക്ക‌് പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികളും മറ്റു വിദ്യാർഥികളെ പോലെ പ്രസ‌്തതുത ക്വാട്ട ലഭ്യമായ കോളേജുകളിലേക്ക‌് ംംം.രലല.സലൃമഹമ.ഴ്ീ.ശി  വെബ‌്സൈറ്റിലൂടെ തന്നെ ഓപ‌്ഷനുകൾ രജിസ‌്റ്റർ ചെയ്യണം. ന്യൂനപക്ഷ പദവിയുള്ള സ്വകാര്യ മെഡിക്കൽ /ദന്തൽ കോജേുകളിലെ സീറ്റ‌് ഘടന ഉൾപ്പെടുന്ന സർക്കാർ ഉത്തരവ‌് പ്രവേശന പരീക്ഷാ കമീഷണറുടെ വെബ‌്സൈറ്റിൽ ലഭ്യമാണ‌്. 

ഫീസ‌് ഘടന

സർക്കാർ/ എയ‌്ഡഡ‌് എൻജിനിയറിങ് കോളേജുകളിൽ വാർഷിക ഫീസ‌് 8225 രൂപയായിരിക്കും.  സർക്കാർ ദന്തൽ കോളേജുകളിൽ 23000 രൂപ. സർക്കാർ നിയന്ത്രിത സ്വാശ്രയ കോളേജുകളിൽ സർക്കാർ സീറ്റിലേക്ക‌് 35000 രൂപയും മാനേജ‌്മെന്റ‌് സീറ്റിലേക്ക‌് 65000 രൂപയുമായിരിക്കും വാർഷിക ഫീസ‌്. സർവകലാശാലകളുടെ എൻജിനിയറിങ്‌ കോളേജുകളിലേക്ക‌് 35000 രൂപയായിരിക്കും ഫീസ‌്. സെൽഫ‌് ഫിനാൻസിങ‌് എൻജി. മാനേജ‌്മെന്റ‌് അസോസിയേഷനു കീഴിലെ സ്വാശ്രയ കോളേജുകളിൽ 50 ശതമാനം മെറിററ‌് സീറ്റിലെ  താഴ‌്ന്ന വരുമാനക്കാർക്കുള്ള 25 ശതമാനം സീറ്റുകളിൽ 50000 രൂപയായിരിക്കും ഫീസ‌്.  ബാക്കി 25 ശതമാനത്തിൽ 75000 രൂപയായിരിക്കും ഫീസ‌്. കാത്തലിക് എൻജി. കോളേജ‌് മാനേജ‌്മെന്റ‌് അസോസിയേഷനുകീഴിലെ കോളേജുകളിൽ 50 ശതമാനം സർക്കാർ സീറ്റിൽ 75000 രൂപയാണ‌് ഫീസ‌്. ഒപ്പം പലിശരഹിത നിക്ഷേപമായി ഒരു ലക്ഷം രൂപയും നൽകണം. എസ‌്സി, എസ‌്ടി, ഒഇസി വിഭാഗക്കാർക്ക‌് നിക്ഷേപം വേണ്ട.

സ്വാശ്രയ കോളേജുകളിലെ എംബിബിഎസ‌് സീറ്റുകളിൽ 5.32 ലക്ഷം മുതൽ 6. 53 ലക്ഷം വരെയായിരിക്കും  വാർഷിക ഫീസ‌്. 15 ശതമാനം എൻആർഐ സീറ്റിൽ 20 ലക്ഷം ആയിരിക്കും ഫീസ‌്. സർക്കാർ ദന്തൽ കോളേജുകളിൽ 23000 രൂപയാണ‌് ഫീസ‌്. സ്വാശ്രയ ദന്തലിൽ 2.5 ലക്ഷം മുതൽ 3.5 ലക്ഷം വരെയായിരിക്കും ഫീസ‌്. മെഡിക്കൽ അനുബന്ധ കോഴ‌്സുകളുടെ ഫീസ‌് ഘടന വെബ‌്സൈറ്റിൽ ലഭ്യമാണ‌്.  എല്ലാ കോഴ‌്സുകളിലേക്കും എസ‌്സി, എസ‌്ടി, ഒബിസി, ഒഇസി വിദ്യാർഥികൾക്ക‌് ആനുകൂല്യങ്ങളുണ്ടാകും.

എഐസിടിഇ ട്യൂഷൻ ഫീസ‌് ഇളവ‌്

എൻജിനിയറിങ്‌ കോഴ‌്സുകളിലേക്ക‌് എഐസിടിഇ നിർദേശപ്രകാരമുള്ള ഫീസിളവ‌് പദ്ധതി നടപ്പാക്കും.  ഓരോ കോഴ‌്സിനും ആകെ സീറ്റുകളുടെ അഞ്ച‌് ശതമാനം സീറ്റുകൾ അധികമായി ട്യൂഷൻ ഫീസിളവ‌് പ്രകാരം പ്രവേശന പരീക്ഷാകമീഷണർ അലോട്ടുമെന്റ‌് നടത്തും. ഇതിന‌് അർഹരായ വിദ്യാർഥികളെ പ്രവേശനം അവസാനിപ്പിച്ചതിന‌് ശേഷം തെരഞ്ഞെടുക്കുമെന്ന‌് കമീഷണർ അറിയിച്ചു.

ടോക്കൺ ഡെപ്പോസിറ്റ‌്

അലോട്ട‌് മെൻറ‌് ലഭിക്കുന്ന എസ‌്സി/എസ‌്ടി/ഒഇസി എന്നീ വിഭാഗങ്ങളിലെ   വിദർഥികളും  മറ്റ‌് സർക്കാർ ഉത്തരവുകൾ പ്രകാരമുള്ള ഫീസ‌് ആനുകൂല്യങ്ങൾക്ക‌് അർഹതയുള്ള വിദ്യാർഥികളും 1000 രൂപ ഒടുക്കി അലോട്ട‌്മെന്റ‌് അംഗീകരിക്കുന്നു എന്ന‌് ഉറപ്പാക്കണം
ഫലം തടയപ്പെട്ടവർക്കും

ഓപ‌്ഷൻ നൽകാം.

വിവിധ കാരണങ്ങളാൽ റാങ്ക‌് ലിസ്റ്റുകളിൽ   ഫലം തടഞ്ഞുവച്ചിട്ടുള്ള വിദ്യാർഥികൾക്കും ഓൺലൈനായിഓപ‌്ഷൻ സമർപ്പിക്കാം. എന്നാൽ ഈ വിദ്യാർഥികൾ 26ന‌് വൈകിട്ട‌് 5ന‌് മുമ്പായി ഫലം പ്രസിദ്ധപ്പെടുത്തുന്നതിനവശ്യമായ രേഖകൾ പ്രവേശന പരീക്ഷാ കമീഷണർക്ക‌് സമർപ്പിക്കണം. അല്ലാത്ത പക്ഷ്ം അവരുടെ ഓപ‌്ഷനുകൾ അലോട്ടുമെന്റിന‌് പരിഗണിക്കില്ല.

രക്ഷിതാക്കളുടെ ശ്രദ്ധയ‌്ക്ക‌്

അലോട്ട‌്മെന്റ‌് ലഭിച്ചാൽ പ്രവേശനം നേടുമെന്നും പഠനം തുടരുമെന്നും ഉറപ്പുള്ള കോളേജുകളിലേക്കും കോഴ‌്സുകളിലേക്കുമാണ‌് ഓപ‌്ഷനുകൾ വിദ്യാർഥികൾ നൽകുന്നതെന്ന‌് ഉറപ്പാക്കണം. പ്രവേശനവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും വിജ‌്ഞാപനവും പൂർണമായും പ്രവേശന കമീഷണറുടെ ംംം.രലല‐ സലൃമഹമ.ീൃഴ വെബ‌്സൈറ്റിൽ ലഭിക്കും.  വായിച്ചുനോക്കിയശേഷം ഓപ്‌ഷന നൽകുക. ഹെൽപ്പ‌് ലൈൻ നമ്പറുകൾ: 0471‐2339101, 2339103,2339104


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top