26 April Friday

മെഡിക്കല്‍ വിദ്യാഭ്യാസ/ആരോഗ്യ വകുപ്പുകളുടെ പാരാമെഡിക്കല്‍ ഡിപ്ലോമ കോഴ്‌സുകളിലേക്ക് 29 വരെ അപേക്ഷിക്കാം

സ്വന്തം ലേഖകന്‍Updated: Tuesday Sep 18, 2018

തിരുവനന്തപുരം > സംസ്ഥാനത്തെ മെഡിക്കല്‍ വിദ്യാഭ്യാസ/ആരോഗ്യ വകുപ്പുകളുടെ കീഴിലുള്ള വിവിധ പാരാമെഡിക്കല്‍ ഡിപ്ലോമ കോഴ്‌സുകളിലേക്ക് പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിനായി അപേക്ഷകള്‍ http://www.lbscentre.in/, lbscentre.kerala.gov.in/ വെബ്‌സൈറ്റുകളില്‍ ഓണ്‍ലൈനായി 29 വരെ നല്‍കാം.

അപേക്ഷാ ഫീസ്, അപേക്ഷ നല്‍കുമ്പോള്‍ രൂപപ്പെടുത്താവുന്ന ചെലാന്‍ ഉപയോഗിച്ച്, ഫെഡറല്‍ ബാങ്കിന്റെ കേരളത്തിലെ ഏതെങ്കിലുമൊരു ശാഖയില്‍ 28 വരെ അടയ്ക്കാം. ഓണ്‍ലൈനായും ഫീസടയ്ക്കാം. അപേക്ഷാ പ്രിന്റൗട്ട് എടുത്ത് രേഖകള്‍ സഹിതം ഒക്ടോബര്‍ മൂന്ന് വൈകീട്ട് അഞ്ചിനകം ഡയറക്ടര്‍, എല്‍ബിഎസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി നന്താവനം, പാളയം, തിരുവനന്തപുരം 695033 വിലാസത്തില്‍ ലഭിക്കണം.

കോഴ്‌സുകള്‍ മൂന്നുവര്‍ഷം, രണ്ടുവര്‍ഷം, രണ്ടരവര്‍ഷം എന്നിങ്ങനെ നീളുന്നതാണ്. പ്ലസ് ടു/തത്തുല്യം (ഫിസിക്സ്, കെമിസ്ട്രി, ബയോളജി പഠിച്ച് വിജയം) ആണ് അപേക്ഷിക്കാനുള്ള യോഗ്യത. ഡി ഫാം പ്രവേശനത്തിന് ബയോളജിക്കുപകരം മാത്തമാറ്റിക്സ് പഠിച്ചവര്‍ക്കും അപേക്ഷിക്കാം. സയന്‍സിതര വിഷയങ്ങള്‍ എടുത്തവരെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കോഴ്‌സിലേക്ക്, സയന്‍സ് അപേക്ഷകരുടെ അഭാവത്തില്‍ പരിഗണിക്കും. ഫാര്‍മസി ഒഴികെയുള്ള കോഴ്സുകളിലെ പ്രവേശനത്തിന് പ്ലസ്ടു തലത്തില്‍, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങള്‍ക്ക് മൊത്തത്തില്‍ 40 ശതമാനം മാര്‍ക്ക് വേണം. താത്പര്യം ഏതെങ്കിലുമൊരു കോഴ്സിലേക്കായാലും ഒന്നില്‍ക്കൂടുതല്‍ കോഴ്സുകളിലേക്കായാലും ഒരൊറ്റ അപേക്ഷയേ നല്‍കാവൂ. സര്‍വീസ് അപേക്ഷകര്‍ ഒഴികെ മറ്റു അപേക്ഷകര്‍ക്ക് 2018 ഡിസംബര്‍ 31ന് 17 വയസ് പൂര്‍ത്തിയായിരിക്കണം. പൊതുവിഭാഗത്തിന് അപേക്ഷാഫീസ് 400 രൂപയും പട്ടികജാതി പട്ടിക വര്‍ഗ വിഭാഗത്തിന് 200 രൂപയുമാണ്. വിഎച്ച്എസ്ഇ യുടെ ഭാഗമായി ചില വൊക്കേഷണല്‍ കോഴ്‌സുകള്‍ പഠിച്ചവര്‍ക്ക് ചില കോഴ്‌സുകളില്‍ സംവരണമുണ്ട്. സര്‍വീസ് അപേക്ഷകര്‍ക്ക് കോഴ്‌സ് പൂര്‍ത്തീകരണത്തിന് ശേഷം അഞ്ചുവര്‍ഷത്തെയെങ്കിലും സര്‍വീസ് ഉണ്ടായിരിക്കണം. സര്‍ക്കാര്‍, സര്‍ക്കാര്‍ നിയന്ത്രിത കോളേജുകള്‍ സര്‍ക്കാരുമായി കരാറിലേര്‍പ്പെടുന്ന സ്വകാര്യ സ്വാശ്രയകോളേജിലെ സര്‍ക്കാര്‍ സീറ്റുകള്‍ എന്നിവയാണ് ഈ അലോട്ട്മെന്റിന്റെ പരിധിയില്‍ വരുന്നത്.

കോഴ്‌സുകള്‍

ഫാര്‍മസി (ഡിഫാം)
മെഡിക്കല്‍ ലബോറട്ടറി ടെക്നോളജി (ഡിഎംഎല്‍ടി)
റേഡിയോളജിക്കല്‍ ടെക്നോളജി (ഡിആര്‍ടി)
ഓഫ്‌താല്‍മിക് അസിസ്റ്റന്‍സ് (ഡിഒഎ)ദന്തല്‍ മെക്കാനിക്സ് (ഡിഎംസി)
ദന്തല്‍ ഹൈജിനിസ്റ്റ് (ഡിഎച്ച്‌സി)
ഓപ്പറേഷന്‍ തിയേറ്റര്‍ ആന്‍ഡ് അനസ്തേഷ്യാ ടെക്നോളജി (ഡിഒടിഎടി)
കാര്‍ഡിയോവാസ്‌കുലര്‍ ടെക്നോളജി (ഡിസിവിടി)
ന്യൂറോ ടെക്നോളജി (ഡിഎല്‍ടി)
ഡയാലിസിസ് ടെക്നോളജി (ഡിഡിടി)എ
ന്‍ഡോസ്‌കോപ്പിക് ടെക്‌നോളജി (ഡിഇടി)
ഡെന്റല്‍ ഓപ്പറേറ്റിങ് റൂം അസിസ്റ്റന്‍സ് (ഡിഎ)
റെസ്‌പിറേറ്ററി ടെക്നോളജി (ഡിആര്‍)
ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ (ഡിഎച്ച്‌ഐ)

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top