26 April Friday

മെഡിക്കൽ, അനുബന്ധ കോഴ്‌സുകളിലേക്കുള്ള മൂന്നാംഘട്ട കേന്ദ്രീകൃത അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Sep 24, 2018


തിരുവനന്തപുരം
2018ലെ സംസ്ഥാന എംബിബിഎസ്/ ബിഡിഎസ് ഒഴികെയുള്ള മെഡിക്കൽ, അനുബന്ധ കോഴ്‌സുകളിലേക്കുള്ള മൂന്നാം ഘട്ട കേന്ദ്രീകൃത അലോട്ട് മെന്റ് പ്രവേശന പരീക്ഷാ കമീഷണറുടെ www.cee.kerala.gov.in എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. ഈ ഘട്ടത്തിൽ മറ്റ് മെഡിക്കൽ കോഴ്‌സുകളായ ആയുർവേദ (ബിഎഎംഎസ്), ഹോമിയോപതി (ബിഎച്ച്എംഎസ്) എന്നിവയിലും അനുബന്ധ കോഴ്‌സുകളായ അഗ്രികൾച്ചർ, ഫോറസ്ട്രി, വെറ്ററിനറി, ഫിഷറീസ് എന്നീ കോഴ്‌സുകളിലും നിലവിൽ ഒഴിവുള്ള സീറ്റുകളിലേക്കും ആയുർവേദ ആൻഡ് ഹോമിയോപതി വിഭാഗങ്ങളിൽ പുതുതായി ഉൾപ്പെടുത്തിയിട്ടുള്ള ഏതാനും കോളേജുകളിലേക്കും അലോട്ട്‌മെന്റ് നടത്തിയിട്ടുണ്ട്.

മേൽ വെബ്‌സൈറ്റിലെ ഹോംപേജിൽനിന്ന് വിദ്യാർഥികൾക്ക് അലോട്ട്‌മെന്റ് മെമ്മോയുടെ പ്രിന്റൗട്ട് ലഭ്യമാകുന്നതാണ്. അലോട്ട്‌മെന്റ് ലഭിച്ച വിദ്യാർഥികൾ അലോട്ട്‌മെന്റ് മെമ്മോയുടെ പ്രന്റൗട്ട് നിർബന്ധമായും എടുക്കേണ്ടതാണ്. വിദ്യാർഥിയുടെ പേര്, റോൾ നമ്പർ, അലോട്ട്‌മെന്റ് ലഭിച്ച കോഴ്‌സ്, കോളേജ്, അലോട്ട്‌മെന്റ് ലഭിച്ച കാറ്റഗറി, ഫീസ് സംബന്ധമായ വിവരങ്ങൾ എന്നിവ വിദ്യാർഥിയുടെ അലോട്ട്‌മെന്റ് മെമ്മോയിൽ രേഖപ്പെടുത്തിയിരിക്കും. ഈ ഘട്ടത്തിൽ പുതുതായോ മുൻ ഘട്ടത്തിൽ ലഭിച്ച അലോട്ട്‌മെന്റിൽനിന്ന‌് വ്യത്യസ്തമായോ അലോട്ട്‌മെന്റ് ലഭിക്കുന്ന വിദ്യാർഥികൾ അലോട്ട്‌മെന്റ് മെമ്മോയിൽ കാണിച്ചിട്ടുള്ളതും പ്രവേശന പരീക്ഷാ കമീഷണർക്ക് അടയ്‌ക്കേണ്ടതുമായ ഫീസ്/ ബാക്കി തുക (ബാധകമെങ്കിൽ) 24.09.2018 മുതൽ 26.09.2018 വരെ തീയതികളിൽ കേരളത്തിലെ ഏതെങ്കിലും ഹെഡ് പോസ്‌റ്റോഫീസ് മുഖാന്തരമോ ഓൺലൈൻ പേയ്‌മെന്റ് മുഖേനയോ ഒടുക്കിയ ശേഷം 26ന‌് വൈകിട്ട‌് 5ന് മുമ്പായി അതത് കോളേജുകളിൽ പ്രവേശനം നേടേണ്ടതാണ്. ഫീസ് ഒടുക്കാൻ സൗകര്യമുള്ള ഹെഡ് പോസ്‌റ്റോഫീസുകളുടെ ലിസ്റ്റ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

29190/2018 നം. റിട്ട് പെറ്റീഷനിൽ ഹൈക്കോടതിയുടെ 11.09.2018ലെ ഉത്തരവ് പ്രകാരം തിരുവനന്തപുരം നേമം ശ്രീ വിദ്യാധിരാജ ഹോമിയോപതി മെഡിക്കൽ കോളേജിൽ അലോട്ട്‌മെന്റ് ലഭിക്കുന്ന വിദ്യാർഥികൾ 2018 സെപ്തംബർ 25ന‌് വൈകിട്ട് 5നകം ഫീസ് ഒടുക്കി പ്രവേശനം  നേടേണ്ടതാണ്.
കോഴിക്കോട് കെഎംസിടി ആയുർവേദ മെഡിക്കൽ കോളേജിലെ 60 ബിഎഎംഎസ് സീറ്റുകൾക്കാണ് ബന്ധപ്പെട്ട യൂണിവേഴ്‌സിറ്റിയിൽ അഫിലിയേഷൻ ലഭിച്ചിട്ടുള്ളതെങ്കിലും 27953/2018 നം. റിട്ട് പെറ്റീഷനിന്മേൽ ഹൈക്കോടതിയുടെ 20.08.2018, 19.09.2018 എന്നീ തീയതികളിലെ ഉത്തരവുകൾ പ്രകാരം ആകെ സീറ്റുകൾ  നൂറായി കണക്കാക്കിയാണ് അലോട്ട്‌മെന്റ് നടത്തിയിട്ടുള്ളത്. പ്രസ്തുത അലോട്ട്‌മെന്റ് കോടതിയുടെ അന്തിമ വിധിക്ക് വിധേയമായിരിക്കും.

പുതുതായി അലോട്ട്‌മെന്റ് ലഭിക്കുന്ന എസ് സി/ എസ്ടി/ ഒഇസി/ രജിസ്‌റ്റേർഡ് മത്സ്യത്തൊഴിലാളികളുടെ മക്കൾ എന്നീ വിഭാഗങ്ങളിലെ വിദ്യാർഥിളും GO(Ms)No.25/2005/SCSTDD, , തീയതി: 20.06.2005,  G.O.(Ms)No.10/2014/BCDD,,തീയതി: 23.05.2014 എന്നീ സർക്കാർ ഉത്തരവുകൾ അനുസരിച്ച് ഫീസ് ആനുകൂല്യത്തിന് അർഹരായ വിദ്യാർഥികളും ടോക്കൺ ഡിപ്പോസിറ്റായി 1000 രൂപ അടച്ച ശേഷം നിശ്ചിത സമയത്തിനകം അലോട്ട്‌മെന്റ് ലഭിച്ച കോഴ്‌സിൽ /കോളേജിൽ പ്രവേശനം നേടണം. ഫോൺ: 0471 2332123, 2339101, 2339102, 2339103, 2339104.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top