28 March Thursday

എംസിഎ പ്രവേശനത്തിന് അപേക്ഷിക്കാം

വെബ് ഡെസ്‌ക്‌Updated: Sunday Jun 17, 2018


തിരുവനന്തപുരം
എഐസിടിഇ അംഗീകാരമുള്ള  കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മാസ്റ്റർ ഓഫ് കംപ്യൂട്ടർ ആപ്ലിക്കേഷൻസ് (എംസിഎ) കോഴ്‌സിലേക്കുള്ള പ്രവേശനത്തിന് 21 വരെ കേരളത്തിലെ ഫെഡറൽ ബാങ്കിന്റെ എല്ലാ ശാഖയിലും അപേക്ഷാഫീസ് സ്വീകരിക്കും.  അപേക്ഷാഫീസ് പൊതുവിഭാഗത്തിന് 1000 രൂപയും പട്ടികജാതി/വർഗ വിഭാഗത്തിന് 500 രൂപയുമാണ്.  അപേക്ഷാനമ്പരും ബാങ്കിൽനിന്ന‌് ലഭിക്കുന്ന ചെലാൻ നമ്പരും ഉപയോഗിച്ച്  22 വരെ വ്യക്തിഗത വിവരങ്ങൾ ഓൺലൈനായി www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യാം.

മാത്തമാറ്റിക്‌സ് വിഷയമായി പ്ലസ്ടു തലത്തിലോ ബിരുദതലത്തിലോ പഠിച്ച് മൂന്നുവർഷം ദൈർഘ്യമുള്ള ഡിഗ്രി പരീക്ഷ 50 ശതമാനം മാർക്കോടെ പാസായിരിക്കണം.  എസ്ഇബിസി വിഭാഗക്കാരും അംഗവൈകല്യമുള്ളവരും 45 ശതമാനം മൊത്തം മാർക്ക് നേടിയാൽ മതി.  എസ‌്‌സി/എസ്ടി വിഭാഗക്കാർ ഡിഗ്രി പരീക്ഷ പാസായാൽ മതിയാകും. 

തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് കേന്ദ്രങ്ങളിൽ ജൂലൈ ഒന്നിന് പകൽ രണ്ടുമുതൽ നാലുവരെ നടത്തുന്ന പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിൽ എൽബിഎസ് ഡയറക്ടർ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റിൽനിന്ന‌് കേന്ദ്രികൃത അലോട്ട്‌മെന്റ് മുഖേന പ്രവേശനം നടത്തും.  പ്രിന്റൗട്ട് എടുത്ത അപേക്ഷാഫോമിനോടൊപ്പം ചെലാൻ രസീതിന്റെ ഓഫീസ് കോപ്പിയും~സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതം ഡയറക്ടർ, എൽബിഎസ് സെന്റർ ഫോർ സയൻസ് ആൻഡ‌് ടെക്‌നോളജി, എക്‌സ്ട്രാ പൊലീസ് റോഡ്, നന്ദാവനം, പാളയം, തിരുവനന്തപുരം 33 എന്ന വിലാസത്തിൽ 23ന് വൈകിട്ട് അഞ്ചിന‌് എത്തിക്കണം.  ഫോൺ: 0471 2560360, 361, 362, 363, 364, 365.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top