20 April Saturday

എംബിബിഎസ്, ബിഡിഎസ് പുതിയ അലോട്ട്മെന്റ് 18ന് പ്രസിദ്ധീകരിക്കും

വെബ് ഡെസ്‌ക്‌Updated: Friday Sep 16, 2016

തിരുവനന്തപുരം > സര്‍ക്കാര്‍/സര്‍ക്കാര്‍ നിയന്ത്രിത സ്വാശ്രയ/ സ്വകാര്യ സ്വാശ്രയ മെഡിക്കല്‍/ഡെന്റല്‍ കോളേജുകളില്‍ ഒഴിവുള്ള സര്‍ക്കാര്‍ സീറ്റുകളിലേക്കും പുതുതായി ഉള്‍പ്പെടുത്തുന്ന മെഡിക്കല്‍/ഡെന്റല്‍ കോളേജുകളിലെ സര്‍ക്കാര്‍ സീറ്റുകളിലേക്കുമുള്ള ഒരു ഓണ്‍ലൈന്‍ അലോട്ട്മെന്റ് 18ന് പ്രസിദ്ധീകരിക്കും. 2016ലെ എംബിബിഎസ്/ബിഡിഎസ് കോഴ്സുകളിലേക്ക് പ്രവേശനത്തിനായി ഓണ്‍ലൈന്‍ ഓപ്ഷനുകള്‍ സമര്‍പ്പിച്ചിട്ടുള്ള വിദ്യാര്‍ഥികള്‍ ഈ അലോട്ട്മെന്റില്‍ നിലവിലെ ഹയര്‍ഓപ്ഷനുകളിലേക്ക്

പരിഗണിക്കപ്പെടേണ്ടതുണ്ടെങ്കില്‍ www.cee-kerala.gov.in എന്ന വെബ്സൈറ്റില്‍ അവരവരുടെ ഹോം പേജില്‍ ലഭ്യമാക്കിയിട്ടുള്ള Confirm  ബട്ടണ്‍ ക്ളിക്ക്ചെയ്ത് ഓണ്‍ലൈന്‍ ഓപ്ഷന്‍ കണ്‍ഫര്‍മേഷന്‍ നിര്‍ബന്ധമായും നടത്തണം. ഓണ്‍ലൈന്‍ ഓപ്ഷന്‍ കണ്‍ഫര്‍മേഷനെ തുടര്‍ന്ന് ഓപ്ഷന്‍ പുനഃക്രമീകരണം, റദ്ദാക്കല്‍, പുതുതായി ഉള്‍പ്പെടുത്തുന്ന കോളേജ്/കോഴ്സ് എന്നിവയിലേക്ക് ഓപ്ഷനുകള്‍ നല്‍കാനുള്ള സൌകര്യം എന്നിവ 16മുതല്‍ 18ന് പകല്‍ ഒന്നുവരെ www.cee-kerala.gov.in എന്ന വെബ്സൈറ്റില്‍ ഉണ്ടായിരിക്കും.

മേല്‍പ്പറഞ്ഞ വെബ്സൈറ്റിലൂടെ നിശ്ചിതസമയത്തിനകം ഓണ്‍ലൈന്‍ ഓപ്ഷന്‍ കണ്‍ഫര്‍മേഷന്‍ നടത്താത്തവരെ ഒരു കാരണവശാലും എംബിബിഎസ്, ബിഡിഎസ് കോഴ്സുകളിലെ ഒഴിവുള്ള സീറ്റുകള്‍ നികത്തുന്നതിനുള്ള അലോട്ട്മെന്റിനായി പരിഗണിക്കുന്നതല്ല. 

അലോട്ട്മെന്റ് ലഭിക്കുന്ന വിദ്യാര്‍ഥികള്‍ അലോട്ട്മെന്റ് മെമ്മോയില്‍ രേഖപ്പെടുത്തിയിട്ടുള്ള ഫീസ്/ബാക്ക് തുക 19, 20 തീയതികളില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിന്റെ തെരഞ്ഞെടുത്ത ശഖാകളിലൊന്നിലോ ഓണ്‍ലൈന്‍ പേമെന്റ് മുഖേനയോ അടയ്ക്കണം. ഫീസ്/ബാക്കി തുക അടച്ചതിനുശേഷം വിദ്യാര്‍ഥികള്‍ അലോട്ട്മെന്റ് ലഭിച്ച കോഴ്സ്/കോളേജില്‍ 20ന് വൈകിട്ട് അഞ്ചിനുമുമ്പ് പ്രവേശനം നേടേണ്ടതാണ്. നിശ്ചിതസമയത്തിനുള്ളില്‍ ഫീസ്/അധിക തുക ഒടുക്കാത്ത വിദ്യാര്‍ഥികളുടെയും കോളേജുകളില്‍ ഹാജരായി പ്രവേശനം നേടാത്ത വിദ്യാര്‍ഥികളുടെയും അലോട്ട്മെന്റും എംബിബിഎസ്, ബിഡിഎസ് കോഴ്സുകളില്‍ നിലവിലുള്ള ഹയര്‍ ഓപ്ഷനുകളും റദ്ദാകും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top