തിരുവനന്തപുരം
സ്വാശ്രയ സർക്കാർ മെഡിക്കൽ/ദന്തൽ കോളേജുകളിലെ എംബിബിഎസ്/ ബിഡിഎസ് കോഴ്സുകളിലെ സംസ്ഥാന ക്വോട്ടാ സീറ്റുകളിലേക്കുള്ള മൂന്നാംഘട്ട താൽക്കാലിക അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആയുർവേദ, ഹോമിയോ, സിദ്ധി, യുനാനി, ഫാർമസി, അഗ്രികൾച്ചർ, ഫോറസ്ട്രി, ഫിഷറീസ്, വെറ്ററിനറി, കോ ഓപ്പറേഷൻ ആൻഡ് ബാങ്കിങ്, ക്ലൈമറ്റ് ചെയ്ഞ്ച് ആൻഡ് എൻവയൺമെന്റൽ സയൻസ്, ബി ടെക് ബയോടെക്നോളജി (കേരള അഗ്രികൾച്ചർ യൂണിവേഴ്സിറ്റിയുടെ കീഴിലുളളത്) കോഴ്സുകളിലേയ്ക്കുള്ള ഒന്നാം ഘട്ട താൽക്കാലിക അലോട്ട്മെന്റ് ലിസ്റ്റും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
താൽക്കാലിക അലോട്ട്മെന്റ് ലിസ്റ്റ് സംബന്ധിച്ച് പരാതികളുണ്ടെങ്കിൽ ceekinfo.cee@ kerala.gov.in ഇ മെയിൽ മുഖാന്തരം വെള്ളി പകൽ 12നകം അറിയിക്കണം. പരാതി പരിഹരിച്ചശേഷമുള്ള അന്തിമ അലോട്ട്മെന്റ് വെള്ളിയാഴ്‌ചതന്നെ പ്രസിദ്ധീകരിക്കും. വിവരങ്ങൾക്ക്: www.cee.kerala.gov.in, 04712525300
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..