24 April Wednesday

എംബിഎ പ്രവേശനം: അപേക്ഷ തീയതി നീട്ടി

വെബ് ഡെസ്‌ക്‌Updated: Friday Dec 14, 2018


തിരുവനന്തപുരം
സംസ്ഥാന സഹകരണ യൂണിയന്റെ നെയ്യാർഡാമിലെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ- ഓപ്പറേറ്റീവ് മാനേജ്‌മെന്റിൽ എംബിഎ (ഫുൾടൈം) 2019–-21 ബാച്ചിലേക്ക് അപേക്ഷിക്കാനുള്ള തീയതി  31ലേക്ക് നീട്ടി.  കേരള സർവകലാശാലയുടെയും എഐസിടിഇയുടെയും അംഗീകാരത്തോടെ നടത്തുന്ന ദ്വിവത്സര കോഴ്‌സിൽ ഫിനാൻസ്, മാർക്കറ്റിങ‌്, ഹ്യൂമൻ റിസോഴ്‌സസ്, സിസ്റ്റം എന്നിവയിൽ ഡ്യുവൽ സ്‌പെഷ്യലൈസേഷന് അവസരമുണ്ട്.

അമ്പത് ശതമാനം മാർക്കോടെ അംഗീകൃത സർവകലാശാലാ ബിരുദവും കെ-മാറ്റ്/ സി-മാറ്റ്/ ക്യാറ്റ് ഉള്ളവർക്കും അതിനായി അപേക്ഷ സമർപ്പിച്ചിട്ടുള്ളവർക്കും അവസാനവർഷ ബിരുദവിദ്യാർഥികൾക്കും അപേക്ഷിക്കാം.  അപേക്ഷാഫോറവും പ്രോസ്‌പെക്ടസും കോളേജിൽ നിന്ന‌് നേരിട്ടോ വെബ്‌സൈറ്റിൽ ഓൺലൈനായോ ലഭിക്കും.  പൂരിപ്പിച്ച അപേക്ഷകൾ ഡയറക്ടർ, കിക്മ, നെയ്യാർഡാം എന്ന വിലാസത്തിൽ സമർപ്പിക്കണം.  ഫോൺ: 8547618290, 9995302006.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top