25 April Thursday

അസിം പ്രേംജി സർവ്വകലാശാലയിൽ ബിരുദാനന്തര ബിരുദ പഠനം

വെബ് ഡെസ്‌ക്‌Updated: Friday Jan 27, 2023

തിരുവനന്തപുരം>  ബംഗളൂരു ആസ്ഥാനമായുള്ള അസിം പ്രേംജി സർവ്വകലാശാല രണ്ടു വർഷത്തെ റെഗുലർ ബിരുദാനന്തര ബിരുദ (എം എ എജുക്കേഷൻ, എം എ ഡെവലപ്മെന്റ്, എം എ ഇക്കണോമിക്സ്) കോഴ്സുകളിലേക്കും, ഒരു വർഷത്തെ എൽ എൽ എം ഇൻ ലോ ആൻഡ് ഡെവലപ്പ്മെന്റ് കോഴ്സിലേക്കും ബിരുദധാരികളിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചു.

അസിം പ്രേംജി സർവകലാശാലയിലെ പഠനം: ബിരുദാനന്തര ബിരുദ പഠന പ്രോഗ്രാമുകളിൽ നൂറിലധികം ഇന്റർ ഡിസിപ്ലിനറി / വിഷയാധിഷ്ഠിത തിരഞ്ഞെടുപ്പുകളിലൂടെ കോഴ്സുകൾ രൂപകൽപ്പന ചെയ്യാനുള്ള 'സ്വതന്ത്ര പഠനം' എന്നുള്ള സംവിധാനം കോർ കോഴ്സുകളിൽ അടങ്ങിയിരിക്കുന്നു. ആഴ്ചകൾ തോറുമുള്ള പരിശീലനങ്ങൾ, ദൈർഘ്യമേറിയ എക്സ്പോഷർ സന്ദർശനങ്ങൾ, ഫീൽഡ് റിസർച്ച്, ഇന്റേൺഷിപ്പ് സാധ്യതകൾ, സ്വതന്ത്രമായ ഫീൽഡ് പ്രോജക്ട് മുതലായവയിലൂടെ മികച്ച പഠനാനുഭവമാണ് കോഴ്സുകൾ ഒരുക്കുന്നത്. ക്യാമ്പസുകളിലെ ശില്പശാലകൾ, സെമിനാറുകൾ, അതിഥി പ്രഭാഷണങ്ങൾ എന്നിവയിലൂടെ വിദ്യാർത്ഥികൾക്ക് കൂടുതൽ പഠന അവസരങ്ങളും ലഭിക്കുന്നു.

പ്രവേശന പ്രക്രിയയും തീയതിയും

വിദ്യാർത്ഥികൾക്ക് യൂണിവേഴ്സിറ്റി വെബ്സൈറ്റിൽ ഓൺലൈനായി അഡ്മിഷനുവേണ്ടി അപേക്ഷിക്കാം. എഴുത്തു പരീക്ഷയിലൂടെയാണ് അപേക്ഷകരെ തിരഞ്ഞെടുക്കുന്നത്. എഴുത്തു പരീക്ഷയ്ക്ക് ശേഷം ഷോർട്ട് ലിസ്റ്റ്  ചെയ്ത വിദ്യാർത്ഥികളിൽ നിന്ന് വ്യക്തിഗത അഭിമുഖങ്ങൾ നടത്തി അഡ്മിഷനുകൾക്കായി തിരഞ്ഞെടുക്കും.
പ്രവേശന സമയക്രമം  -  ബിരുദാനന്തര ബിരുദ പ്രോഗ്രാമുകൾ, ബംഗളൂരു
 2023 അഡ്മിഷൻ പ്രക്രിയയ്ക്ക്  അപേക്ഷിക്കുവാനുള്ള അവസാന ദിവസം ഫെബ്രുവരി 12 ആണ്.  നാഷണൽ എൻട്രൻസ് പരീക്ഷ  മാർച്ച് 12നും, വ്യക്തിഗത അഭിമുഖങ്ങൾ ഏപ്രിൽ- മെയ് മാസങ്ങളിലും, അഡ്മിഷൻ ഓഫറുകൾ മെയ് മാസത്തിലും നടക്കും. ക്ലാസുകൾ 2023 ജൂലൈ അവസാനം ആരംഭിക്കും.

സാമ്പത്തിക സഹായം

സർവ്വകലാശാലയിൽ പ്രവേശനം ആഗ്രഹിക്കുന്ന എല്ലാവരെയും ഉൾക്കൊള്ളുവാനും വൈവിധ്യ പൂർണ്ണമായ ഒരു വിദ്യാർത്ഥി സമൂഹം കെട്ടിപ്പടുക്കുവാനും സർവ്വകലാശാല പ്രതിജ്ഞാബദ്ധമാണ്. ട്യൂഷൻ ഫീസ്, താമസ ചിലവുകൾ, ഭക്ഷണ ചിലവുകൾ  എന്നിവയെ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള പൂർണ്ണവും ഭാഗികവുമായ വിപുലമായ സ്കോളർഷിപ്പുകൾ യൂണിവേഴ്സിറ്റി വാഗ്ദാനം ചെയ്യുന്നു.

ജോലി സാധ്യതകളും പ്ലേസ്മെന്റിനുള്ള പിന്തുണയും

എൻജിഒകൾ, കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി ഡിപ്പാർട്ട്മെന്റുകൾ, ഗവേഷണ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ മുതലായ തൊഴിൽ മേഖലകളിൽ അവസരങ്ങൾ ലഭ്യമാണ്.

ബാംഗ്ലൂരുവിലെ സർജാപൂർ അത്തിബലെ റോഡിലുള്ള ക്യാമ്പസിലാണ് ക്ലാസുകൾ നടക്കുന്നത്. 100ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന ക്യാമ്പസിൽ മികച്ച അധ്യാപന - പഠന അനുഭവം വിദ്യാർത്ഥികൾക്ക് ലഭ്യമാക്കുന്നതിന് വേണ്ടിയുള്ള അത്യാധുനിക സൗകര്യങ്ങൾ സർവകലാശാല ഒരുക്കിയിട്ടുണ്ട്. ഹോസ്റ്റൽ, ലൈബ്രറി, ഓഡിറ്റോറിയം, ആംഫി തിയേറ്റർ, ഔട്ട്ഡോർ ഇൻഡോർ ഗെയിമുകൾക്ക് വേണ്ടിയുള്ള സ്പോർട്സ് കോംപ്ലക്സുകൾ എന്നിവ ഉൾക്കൊള്ളുന്നതാണ്  ക്യാമ്പസ്
വിലാസം: അസിം പ്രേംജി യൂണിവേഴ്സിറ്റി, ബുരുഗുണ്ടെ വില്ലേജ്, സർജാപൂർ ഹോബ്ലി, ആനേക്കൽ താലൂക്ക്, ബെംഗളൂരു, കർണാടക - 562125
മൊബൈൽ:8971889988 / ഇമെയിൽ:outreach@apu.edu.in / വെബ്സൈറ്റ്: www.azimpremjiuniversity.edu.in

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top