24 April Wednesday

മലയാള സർവകലാശാല എംഎ കോഴ്സുകൾക്ക്‌ അപേക്ഷ 15 വരെ

വെബ് ഡെസ്‌ക്‌Updated: Tuesday Apr 30, 2019



തിരൂർ
തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാല 2019  അധ്യയനവർഷത്തെ  ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്ക് മെയ് 15 വരെ അപേക്ഷിക്കാം. ഭാഷാശാസ്ത്രം, മലയാളം (സാഹിത്യപഠനം, സാഹിത്യരചന, സംസ്കാരപൈതൃകപഠനം), ജേർണലിസം ആൻഡ‌് മാസ് കമ്യൂണിക്കേഷൻസ്, എംഎ/എംഎസ‌്സി പരിസ്ഥിതിപഠനം, തദ്ദേശവികസനപഠനം, ചരിത്രപഠനം, സോഷ്യോളജി എന്നീ കോഴ്സുകളിലേക്കാണ് പ്രവേശനം.  മെയ് 30ന് രാവിലെ 8.30 മുതൽ ഒന്നുവരെ തിരൂർ (സർവകലാശാലാ ക്യാമ്പസ്), കോഴിക്കോട്,  എറണാകുളം  എന്നീ കേന്ദ്രങ്ങളിലാണ‌് പ്രവേശനപരീക്ഷ. ഒന്നരമണിക്കൂർ ദൈർഘ്യമുള്ള പരീക്ഷയിൽ 20 ശതമാനം ഒറ്റവാക്കിലുള്ള ചോദ്യങ്ങളും 80 ശതമാനം വിവരണാത്മകരീതിയിലുമുള്ള  ചോദ്യങ്ങളും  ഉണ്ടാകും.

ഒന്നാംഘട്ട പ്രവേശനം ജൂൺ 17ന്  ആരംഭിക്കും. ഇരുപതുപേർക്കാണ് ഓരോ കോഴ്സിലും  പ്രവേശനം.  നാല‌് സെമസ്റ്ററുകളിലായി നടക്കുന്ന കോഴ്സുകൾക്ക്  ഏതെങ്കിലും വിഷയത്തിലെ ബിരുദവും എംഎ/എംഎസ‌്സി പരിസ്ഥിതിപഠനത്തിന് അംഗീകൃത സയൻസ് ബിരുദവുമാണ് അടിസ്ഥാനയോഗ്യത. അപേക്ഷകർക്ക് 2019 ഏപ്രിൽ ഒന്നിന‌് 28 വയസ്സ് കഴിയാൻ പാടില്ല. (പട്ടികജാതി-/വർ​ഗം, ഭിന്നശേഷിയുള്ളവർ എന്നിവർക്ക് 30 വയസ്സ്). വയസിളവ്/സംവരണാനുകൂല്യത്തിന് അർഹതയുള്ളവർ അതുതെളിയിക്കുന്നതിനുള്ള രേഖകൾ, നോൺക്രിമിലയർ സർട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം. ഓരോ കോഴ്സിനും വെവ്വേറെ അഭിരുചി പരീക്ഷയുണ്ടായിരിക്കും.  ഒരാൾക്ക് പരമാവധി മൂന്ന് കോഴ്സുകൾക്ക് പ്രവേശനപരീക്ഷയെഴുതാം.  സാഹിത്യരചനാ കോഴ്സിന് അപേക്ഷിക്കുന്നവർ അഞ്ചുപുറത്തിൽ കവിയാത്ത ഒരു രചന (കഥ, കവിത (രണ്ടെണ്ണം), ആസ്വാദനം, നിരൂപണം) അഭിരുചി പരീക്ഷയുടെ ഉത്തരക്കടലാസിനൊപ്പം സമർപ്പിക്കണം.

ഓൺലൈനായും നേരിട്ടും അപേക്ഷ നൽകാം. അപേക്ഷാ ഫീസ്  കോഴ്സ് (ഒന്നിന്) 350 രൂപ, കോഴ്സ് (രണ്ട്, മൂന്ന്) -700 രൂപ , (പട്ടികജാതി/വർഗ/ഭിന്നശേഷിയുള്ളവർ - കോഴ്സ് (ഒന്നിന്) 150 രൂപ, കോഴ്സ് (രണ്ട്, മൂന്ന്) - 300 രൂപ) എസ്ബിഐ തിരൂർ ടൗൺ ശാഖയിലുള്ള സർവകലാശാലയുടെ 32709117532  എന്ന അക്കൗണ്ടിലേക്ക് പണമടച്ച് യുടിആർ/ജേർണൽ നമ്പർ വിവരങ്ങൾ അപേക്ഷയിൽ കാണിക്കണം. അപേക്ഷാഫോറം www.malayalamuniversity.edu.in ൽ ലഭ്യമാണ്. അപേക്ഷ ഓൺലൈനായി അയക്കുമ്പോൾ ഫോട്ടോ, കൈയൊപ്പ് എന്നിവ സ്കാൻചെയ്ത് സമർപ്പിക്കണം. വെബ്സൈറ്റിൽനിന്ന് ഫോം ഡൗൺലോഡ്ചെയ്ത് നേരിട്ട് അപേക്ഷ  നൽകുന്നവർ ഫീസ‌്  തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാല, തിരൂർ എന്ന പേരിൽ ഡിഡിയായി നൽകണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top