29 March Friday

എം ജി സര്‍വകലാശാല : പഞ്ചവത്സര എംഎസ് കോഴ്സിന് അപേക്ഷിക്കാം

വെബ് ഡെസ്‌ക്‌Updated: Friday Nov 4, 2016


കോട്ടയം >  എം ജി സര്‍വകലാശാല ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്റന്‍സീവ് റിസര്‍ച്ച് ഇന്‍ ബേസിക് സയന്‍സില്‍ ഫെലോഷിപ്പോടുകൂടി പഞ്ചവല്‍സര ഇന്റഗ്രേറ്റഡ് മാസ്റ്റര്‍ ഓഫ് സയന്‍സ് പ്രോഗ്രാമിന് അപേക്ഷിക്കാം. പ്ളസ്ടുവിന് (സയന്‍സ്) 55 ശതമാനത്തില്‍ കുറയാതെ മാര്‍ക്ക് ഉള്ള സയന്‍സിലും തുടര്‍ന്ന് ഗവേഷണത്തിലും പ്രത്യേക താല്‍പര്യമുള്ള വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. എഴുത്ത് പരീക്ഷയുടെ ഇന്റര്‍വ്യൂവിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം. അപേക്ഷകള്‍ 11 വരെ സ്വീകരിക്കും. വെബ്സൈറ്റ് www.iirbsmgu.com
 

എം ജി പിജി : ഫൈനല്‍ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
കോട്ടയം >  എം ജി സര്‍വകലാശാല ഏകജാലകം വഴിയുള്ള പിജി പ്രവേശനത്തിനുള്ള ഫൈനല്‍ അലോട്ട്മെന്റിന്റെ ഒന്നാം അലോട്മെന്റ് പ്രസിദ്ധീകരിച്ചു. അലോട്മെന്റ് ലഭിച്ച അപേക്ഷകര്‍ ഓണ്‍ലൈനായി സര്‍വകലാശാല അക്കൌണ്ടില്‍ ഫീസടച്ച് അലോട്മെന്റ് മെമ്മോയുടെ പ്രിന്റൌട്ട് എടുത്ത് യോഗ്യത തെളിയിക്കുന്ന അസല്‍ സാക്ഷ്യപത്രങ്ങള്‍ സഹിതം നാലിന് പകല്‍ നാലിനകം അലോട്മെന്റ് ലഭിച്ച കോളജില്‍ ഹാജരായി പ്രവേശനം നേടണം. നാലിനകം ഫീസ് ഒടുക്കാത്തവരുടെയും പ്രവേശനം നേടാത്തവരുടെയും അലോട്മെന്റ് റദ്ദാക്കും. മാനേജ്മെന്റ്/കമ്യൂണിറ്റി ക്വാട്ടാകളിലെ പ്രവേശന നടപടിക്രമങ്ങള്‍  10നകം പൂര്‍ത്തിയാക്കണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top