20 April Saturday

എംജി പിജി ഏകജാലക സപ്ളിമെന്ററി അലോട്ട ്മെന്റ്: ഓപ്ഷനുകള്‍ പുനക്രമീകരിക്കാം

വെബ് ഡെസ്‌ക്‌Updated: Tuesday Oct 25, 2016

കോട്ടയം > എംജി സര്‍വകലാശാല 28ന് നടക്കുന്ന പി ജി പ്രവേശനത്തിന്റെ സപ്ളിമെന്ററി അലോട്ട്മെന്റിന് പരിഗണിക്കപ്പെടുന്നതിനായി അപേക്ഷകര്‍ക്ക് തങ്ങള്‍ നേരത്തെ നല്‍കിയ ഓപ്ഷനുകള്‍ പുനക്രമീകരിക്കാന്‍ 25 മുതല്‍ 26ന് വൈകിട്ട് അഞ്ചു വരെ സൌകര്യം ലഭിക്കും. അപേക്ഷകര്‍ക്ക് തങ്ങളുടെ അപ്ളിക്കേഷന്‍ നമ്പര്‍, പാസ് വേഡ ് ഇവ ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് ഓപ്ഷനുകളില്‍ ആവശ്യമായ പുനഃക്രമീകരണം നടത്താം. എന്നാല്‍ പുതുതായി കോളേജുകളോ, പ്രോഗ്രാമുകളോ കൂടുതലായി കൂട്ടിച്ചേര്‍ക്കാന്‍ ഈ ഘട്ടത്തില്‍ സാധ്യമല്ല. ഒന്നാം സപ്ളിമെന്ററി അലോട്ട്മെന്റില്‍ താല്‍ക്കാലിക പ്രവേശനം ലഭിച്ച വിദ്യാര്‍ഥികള്‍ തങ്ങള്‍ക്ക് നിലവില്‍ ലഭിച്ച അലോട്ട്മെന്റില്‍ തൃപ്തരാണെങ്കില്‍ നിലനില്‍ക്കുന്ന ഹയര്‍ ഓപ്ഷനുകള്‍ ഡിലീറ്റ് ചെയ്യേണ്ടതാണ്. അല്ലാത്തപക്ഷം പുതിയ അലോട്ട്മെന്റ് സ്വീകരിക്കേണ്ടതായിവരും. കൂടാതെ അവര്‍ക്ക് ലഭിച്ച ആദ്യഅലോട്ട്മെന്റ് റദ്ദാക്കപ്പെടും. എന്നാല്‍ സ്ഥിരപ്രവേശം എടുത്ത വിദ്യാര്‍ഥികള്‍ ഹയര്‍ഓപ്ഷനുകള്‍ ഡിലീറ്റ് ചെയ്യേണ്ടതില്ല. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top