24 April Wednesday

എംജി പിജി ഫൈനല്‍ അലോട്ട്മെന്റ് ഓപ്ഷന്‍ നാളെ 5 വരെ

വെബ് ഡെസ്‌ക്‌Updated: Tuesday Nov 1, 2016

കോട്ടയം > എം ജി സര്‍വകലാശാലയുടെ ഏകജാലകം വഴിയുള്ള പി ജി പ്രവേശനത്തിനുള്ള രണ്ടാം ഫൈനല്‍ അലോട്ട്മെന്റ്  രണ്ടിന് വൈകിട്ട് അഞ്ചുവരെ നടത്താം.

നിലവില്‍ അപേക്ഷ സമര്‍പ്പിക്കാത്തവര്‍ക്കും മുന്‍ അലോട് മെന്റുകളില്‍ പ്രവേശനം ലഭിച്ചവര്‍ ഉള്‍പ്പെടെ എല്ലാ വിഭാഗംഅപേക്ഷകര്‍ക്കും പങ്കെടുക്കാം. അപേക്ഷകന്‍ ഓണ്‍ലൈന്‍ അപേക്ഷയില്‍ വരുത്തിയ തെറ്റ് മൂലം അലോട്ട്മെന്റിന് പരഗണിക്കപ്പെടാത്തവര്‍ക്കും അലോട്മന്റിലൂടെ ലഭിച്ച പ്രവേശനം റദ്ദാക്കിയവര്‍ക്കും പ്രത്യേകമായി ഫീസ് ഒടുക്കാതെ തന്നെ നിലവിലുള്ള ആപ്ളിക്കേഷന്‍ നമ്പരും പാസ്വേഡും ഉപയോഗിച്ച് www.cap.mgu.ac.in എന്ന വെബ് സൈറ്റിലെ അക്കൌണ്ട ്ക്രിയേഷന്‍ എന്ന ലിങ്കില്‍ ക്ളിക് ചെയ്യുമ്പോള്‍ ലഭിക്കുന്ന പുതിയ ആപ്ളിക്കേഷന്‍ നമ്പരും പഴയ പാസ്വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് ഓപ്ഷനുകള്‍ പുതുതായി നല്‍കാം. പിന്നീടുള്ള ആവശ്യങ്ങള്‍ക്ക് പുതിയതായി ലഭിച്ച ആപ്ളിക്കേഷന്‍ നമ്പര്‍ മതിയാകും.

ഫൈനല്‍ അലോട്ട്മന്റില്‍ പങ്കെടുക്കുന്ന എല്ലാ അപേക്ഷകരും പുതുതായി ഓപ്ഷന്‍ നല്‍കണം. ഓപ്ഷനുകള്‍ നല്‍കിയ ശേഷം അപേക്ഷ സേവ് ചെയ്ത് ഓണ്‍ലൈനായി സമര്‍പ്പിക്കുക. അപേക്ഷയുടെയോ ഓപ്ഷനുകളുടെയോ പ്രിന്റ് ഔട്ട് സര്‍വകലാശാലയില്‍ സമര്‍പ്പിക്കേണ്ടതില്ല. വിവിധ കോളജുകളിലെ ഒഴിവുള്ള പ്രോഗ്രാമുകളുടെ വിശദ വിവരങ്ങള്‍ സര്‍വകലാശാല വെബ് സൈറ്റില്‍ ലഭ്യമാണ്. ഫൈനല്‍ അലോട്ട്മെന്റിന്റെ ഒന്നാം അലോട്മെന്റ് ലിസ്റ്റ് നവംബര്‍ മൂന്നിന് പ്രസിദ്ധീകരിക്കുന്നതും അലോട്ട്മെന്റ് ലഭിക്കുന്നവര്‍ നാലിന് മുമ്പായി  കോളജില്‍ പ്രവേശനം നേടേണ്ടതുമാണ്.

ഫൈെനല്‍ അലോട്മെന്റിന്റെ ഒന്നാം അലോട്ട്മെന്റ് ലിസ്റ്റ്വഴി പ്രവേശനം നേടിയിട്ടുള്ളവരെ ഒഴിവാക്കി നവംബര്‍ അഞ്ചിന് രണ്ടാം അലോട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിക്കും. ഫൈനല്‍ അലോട്ട്മെന്റിന്റെ രണ്ടാം അലോട്ട്മെന്റ് ലിസ്റ്റ് വഴി പ്രവേശനം നേടിയിട്ടുള്ളവരെ ഒഴിവാക്കി നവംബര്‍ എട്ടിന് മൂന്നാം അലോട്ടമെന്റ് ലിസ്റ്റ് പ്രസിദ്ധീകരിക്കും. ഓരോ അലോട്മെന്റുകളിലും പ്രവേശനം നേടിയവര്‍ ബന്ധപ്പെട്ട കോളജുകളില്‍ പ്രവേശനം നേടാത്ത പക്ഷം അത്തരം അപേക്ഷകരെ തുടര്‍അലോട്മെന്റുകളില്‍ അവരുടെ ഹയര്‍ ഓപ്ഷനുകളിലേക്ക് പരിഗണിക്കുന്നതല്ല. നവംബര്‍ 10ന് പ്രവേശന നടപടികള്‍ പൂര്‍ത്തീകരിക്കുന്നതും ആയതിന് ശേഷം പ്രവേശനം അനുവദിക്കുന്നതുമല്ല.

 കേരള സര്‍ക്കാരിന്റെയും ഹൈക്കോടതിയുടെയും നിര്‍ദ്ദേശങ്ങളനുസരിച്ച് ഇത്തവണ മുതല്‍ കോളജുകള്‍ക്ക് സ്പോട് അലോട്മെന്റ് അനുവദിക്കുന്നതല്ല. ആയതിനാല്‍ പി ജി പ്രോഗ്രാമുകളിലേക്ക് പ്രവേശനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാര്‍ഥികളും ഫൈനല്‍ അലോട്ട്മന്റിലൂടെ ഓപ്ഷനുകള്‍ നല്‍കണം. മാനേജ്മെന്റ്/കമ്യൂണിറ്റി ക്വാട്ടാകളിലെ പ്രവേശന നടപടിക്രമങ്ങളും നവംബര്‍ 10ന്പൂര്‍ത്തീകരിക്കണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top