19 March Tuesday

നവീന ആശയങ്ങളുണ്ടോ; എംജി ജൈവ സ്റ്റാർട്ടപ്പിന് അപേക്ഷിക്കാം

വെബ് ഡെസ്‌ക്‌Updated: Friday Oct 5, 2018

കോട്ടയം
സംസ്ഥാന സർക്കാരിന്റെ ഹരിതകേരളം, മഹാത്മാ ഗാന്ധി സർവകലാശാല ജൈവം പദ്ധതികളുടെ ഭാഗമായി നവീനാശയങ്ങളെ യാഥാർത്ഥ്യമാക്കാൻ വിദ്യാർഥികൾക്ക് അവസരം.

ഉൽപ്പന്നമാക്കാൻ കഴിയുന്ന ആശയമോ സേവനമേഖലയിൽ പ്രായോഗികമാക്കാവുന്ന ആശയമോ ഉള്ള കേരളത്തിലെ സർവകലാശാലകളിലും അഫിലിയേറ്റഡ് കോളേജുകളിലും പഠിക്കുന്ന വിദ്യാർഥികൾക്കും കഴിഞ്ഞ മൂന്നു വർഷത്തിനകം ബിരുദപഠനം പൂർത്തിയാക്കിയവർക്കും മഹാത്മാ ഗാന്ധി സർവകലാശാലയിലെ ബിസിനസ് ഇന്നൊവേഷൻ ആൻഡ‌് ഇൻക്യുബേഷൻ സെന്ററും അന്തർ സർവകലാശാലാ സുസ്ഥിര ജൈവ കൃഷി കേന്ദ്രവും നടത്തുന്ന ജൈവ സ്റ്റുഡന്റ്‌സ് സ്റ്റാർട്ടപ്പിലേക്ക് അപേക്ഷിക്കാം.

ഹരിതകേരളം മിഷന്റെ കീഴിൽ വരുന്ന ജൈവ കൃഷി, മാലിന്യനിർമാർജനം, ജലസംരക്ഷണം ശുചിത്വം എന്നീ മേഖലകളിൽ നിന്നുള്ള മികച്ച സംരംഭകത്വ ആശയങ്ങൾ തെരഞ്ഞെടുത്ത്‌ 10000 രൂപ വീതം സ്റ്റാർട്ടപ്പ് ഗ്രാന്റായി നൽകും.
സുസ്ഥിര കൃഷി മേഖലയിലും മാലിന്യനിർമാർജ്ജനത്തിനും പുനരുപയോഗത്തിനും ജലവിഭവ സംരക്ഷണത്തിനും ഉപയോഗത്തിനും കരുതലിനും ഉപയോഗിക്കാവുന്ന നവീന ആശയങ്ങൾ രൂപീകരിക്കാനും പ്രവർത്തിപഥത്തിലെത്തിക്കാനുമായാണ്‌ സർവകലാശാല നവസംരംഭകത്വ പദ്ധതി ആവിഷ്‌ക്കരിച്ചിരിക്കുന്നത്. ജൈവ കാർഷിക പരിസ്ഥിതി മേഖലകളിൽ ഉപയോഗിക്കാവുന്ന നവസാങ്കേതിക വിദ്യകൾ, ഉൽപ്പന്നങ്ങൾ, സേവനങ്ങൾ എന്നിവയ്ക്കാണ് സ്റ്റാർട്ടപ്പിൽ രജിസ്‌ട്രേഷൻ നൽകുക.

ആശയരൂപീകരണം, ഗവേഷണം/ഉൽപ്പന്ന വികസനം, മാതൃകാ നിർമാണം, വാണിജ്യാടിസ്ഥാന ഉൽപ്പാദനം എന്നിവയ്ക്കായി പരമാവധി 12 മാസമാണ് അനുവദിക്കുക.നവീന ആശയങ്ങൾ പ്രാവർത്തികമാക്കാനുള്ള ശാസ്ത്ര സാങ്കേതിക, ബിസിനസ് മാനേജ്‌മെന്റ്, ധനകാര്യ ആസൂത്രണം, വിപണനം തുടങ്ങിയ മേഖലകളിലെ വിദഗ്ധരുടെ നേരിട്ടുള്ള മേൽനോട്ടവും മാർഗനിർദേശങ്ങളും ഇതിലൂടെ ലഭിക്കും.

www.biic.org.in  എന്ന വെബ്‌സൈറ്റിലൂടെയാണ് അപേക്ഷ നൽകേണ്ടത്‌. വിശദവിവരങ്ങൾക്ക് ഫോൺ: 7012608667


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top