19 April Friday

എംജി സർവകലാശാല പഠനവകുപ്പുകളിലെ പ്രവേശനം: അപേക്ഷ 29 വരെ

വെബ് ഡെസ്‌ക്‌Updated: Thursday Jun 17, 2021


കോട്ടയം
എംജി സർവകലാശാല ക്യാമ്പസിലെ വിവിധ വകുപ്പുകളിലും ഇന്റർ സ്കൂൾ സെന്ററിലും നടത്തുന്ന എംഎ, എംഎസ്‌സി, എംടിടിഎം, എൽഎൽഎം, മാസ്റ്റർ ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ ആൻഡ്‌ സ്പോർട്സ്, എംഎഡ്, എംടെക്, ബിബിഎ എൽഎൽബി, എന്നീ പ്രോഗ്രാമുകളിലേക്ക്‌ ഇപ്പോൾ അപേക്ഷിക്കാം.  പ്രവേശനത്തിനുള്ള അപേക്ഷ www.cat.mgu. ac.in എന്ന വെബ്സൈറ്റ് മുഖേന 29 വരെ സമർപ്പിക്കാം. ഒബ്‌ജക്ടീവ്‌ ടൈപ്പ്‌ എൻട്രൻസ് പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. എന്നാൽ, ചില കോഴ്സുകൾക്ക് ഇതോടൊപ്പം വിവരണാത്മക പരീക്ഷ/ ഗ്രൂപ്പ് ഡിസ്‌കഷൻ/ ഇന്റർവ്യൂ എന്നിവയും ഉണ്ടാകും. എംടെക് പ്രവേശനത്തിന് അംഗീകൃത ഗേറ്റ്‌ സ്‌കോർ ഉള്ളവർക്ക് മുൻഗണന ലഭിക്കും.

തിരുവനന്തപുരം, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ എൻട്രൻസ് പരീക്ഷാ കേന്ദ്രങ്ങൾ ഉണ്ടാകും.  ഒരേ അപേക്ഷയിൽത്തന്നെ നാല് പ്രോഗ്രാമുകൾക്ക് പ്രവേശനം തേടാം. ഒരു പഠനവകുപ്പിനു കീഴിലുള്ള വ്യത്യസ്ത പ്രോഗ്രാമുകളിലേക്ക് (ക്ലസ്റ്ററായി പരിഗണിക്കുന്ന പ്രോഗ്രാമുകൾ ) ഒറ്റത്തവണ ഫീസ് അടച്ചാൽ മതിയാകും. വിവിധ പഠനവകുപ്പുകൾക്ക് കീഴിലുള്ള വ്യത്യസ്ത കോഴ്സുകളിൽ പ്രവേശനത്തിന് പ്രത്യേകം ഫീസ് അടയ്ക്കണം. 

കൂടുതൽ വിവരങ്ങൾ www.cat. mgu.ac.in എന്ന വെബ്‌സൈറ്റിലും 0481- 27335 95, 9188661784 എന്നീ ഫോൺ നമ്പരുകളിലും cat@mgu. ac.in എന്ന ഇ-മെയിൽ വിലാസത്തിലും ലഭിക്കും. യോഗ്യതാ പരീക്ഷയുടെ അവസാന വർഷ/ സെമസ്റ്റർ പരീക്ഷ എഴുതുന്നവർക്കും അപേക്ഷിക്കാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top