15 December Monday

എംജി ബിരുദ പ്രവേശനം: സാധ്യതാ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Aug 15, 2021

കോട്ടയം > മഹാത്മാഗാന്ധി സർവകലാശാല ഓൺലൈൻ ഏകജാലക ബിരുദ പ്രവേശനത്തിനുള്ള സാധ്യതാ അലോട്ട്മെന്റ്‌ പ്രസിദ്ധീകരിച്ചു. ലിസ്റ്റ്  cap.mgu.ac.in എന്ന വെബ്സൈറ്റിൽ പരിശോധിക്കാം.
അപേക്ഷകർക്ക് ഓൺലൈൻ അപേക്ഷയിൽ തിരുത്തലുകൾ വരുത്താനും ഓപ്‌ഷനുകൾ ഒഴിവാക്കാനും കൂട്ടിച്ചേർക്കാനും പുനക്രമീകരിക്കാനുമുള്ള    അവസരം 24ന് വൈകിട്ട് നാലുവരെ ഉണ്ടായിരിക്കും. നിശ്ചിത സമയത്തിനുള്ളിൽ അപേക്ഷിക്കാൻ സാധിക്കാതിരുന്നവർക്ക് ഓൺലൈനായി അപേക്ഷിക്കാനുള്ള സൗകര്യവും 24ന് വൈകിട്ട് നാലുവരെ ലഭിക്കും. ആദ്യ അലോട്ട്‌മെന്റ് ലിസ്റ്റ് 27ന്‌ പ്രസിദ്ധീകരിക്കും.

പതിമൂന്നുവരെ അറുപത്തെണ്ണായിരത്തിലധികം  പേരാണ് ബിരുദ പ്രവേശനത്തിന് ഓൺലൈനായി രജിസ്റ്റർ ചെയ്തിട്ടുള്ളത്. കഴിഞ്ഞ വർഷത്തേക്കാൾ ആറായിരത്തോളം അപേക്ഷകരുടെ വർധന.
 

പരീക്ഷാഫലം
2020 ജൂണിൽ നടന്ന പത്താം സെമസ്റ്റർ ഡിഡിഎംസിഎ (റഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top