തിരുവനന്തപുരം
തിരുവനന്തപുരം, എറണാകുളം, തൃശൂർ, കോഴിക്കോട് സർക്കാർ ലോ കോളേജുകളിലെയും സർക്കാരുമായി സീറ്റു പങ്കിടുന്ന സ്വകാര്യ സ്വാശ്രയ ലോ കോളേജുകളിലെയും പഞ്ചവത്സര എൽഎൽബി കോഴ്സിലേക്കുള്ള പ്രവേശനപരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. പ്രവേശനപരീക്ഷ മെയ് 22ന് തിരുവനന്തപുരം, എറണാകുളം, തൃശൂർ, കോഴിക്കോട്, കോട്ടയം, കണ്ണൂർ കേന്ദ്രങ്ങളിൽ.
യോഗ്യത: പ്ലസ്ടുവോ തത്തുല്യ പരീക്ഷയോ കുറഞ്ഞത് 45 ശതമാനം മാർക്കു നേടി പാസായിരിക്കണം. എസ്‌ഇബിസി വിഭാഗത്തിന് 42 ശതമാനവും എസ്സി/എസ്ടിക്ക് 40 ശതമാനംവും മാർക്കു മതി. 2019 ഡിസംബർ 31ന് 17 വയസ് പൂർത്തിയായിരിക്കണം. www.cee.kerala.gov.in വെബ്‌സൈറ്റിലുടെ ഓൺലൈനായി മെയ് എട്ടുവരെ അപേക്ഷിക്കാം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..