25 April Thursday

ഇന്റഗ്രേറ്റഡ് പഞ്ചവത്സര എൽഎൽബി: റാങ്ക് പ്രസിദ്ധീകരിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Sep 18, 2021


തിരുവനന്തപുരം
ഇന്റഗ്രേറ്റഡ് പഞ്ചവത്സര എൽഎൽബി കോഴ്സിൽ നടന്ന പ്രവേശന പരീക്ഷയുടെ റാങ്ക് www.cee.kerala.gov.in വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. റോൻഷ റോയ്സ് അന്ന  പ്രവേശന പരീക്ഷയിൽ ഒന്നാം റാങ്ക് നേടി. വെബ്സൈറ്റിലെ "Integrated Five Year LL.B 2021 - Candidate Portal' എന്ന ലിങ്കിലെ "Result' എന്ന മെനുവിൽ റാങ്ക് കാണാം.

പ്രവേശന പരീക്ഷയിൽ കുറഞ്ഞത് 10 ശതമാനം മാർക്ക് നേടിയ ജനറൽ, എസ്ഇബിസി വിഭാഗക്കാരും കുറഞ്ഞത് അഞ്ച്‌ ശതമാനം മാർക്ക് നേടിയ എസ്‌സി /എസ്ടി വിഭാഗക്കാരും മാത്രമാണ് പ്രവേശന പരീക്ഷയിൽ യോഗ്യത നേടിയത്.

പരീക്ഷാ ഫലം തടഞ്ഞുവയ്ക്കപ്പെട്ടിട്ടുള്ള വിദ്യാർഥികൾ മതിയായ രേഖകൾ 20ന്‌ വൈകിട്ട് അഞ്ചിനകം അപ്‌ലോഡ്‌ ചെയ്താൽ ലഭ്യമാകും. സാമുദായിക സംവരണം പ്രത്യേക സംവരണം എന്നിവ സംബന്ധിച്ച് പോർട്ടലിൽ മെമ്മോ ലഭ്യമായിട്ടുള്ള വിദ്യാർഥികൾ ഇത് തെളിയിക്കുന്നതിനുള്ള രേഖകൾ വെബ്സൈറ്റിൽ 20ന്‌  വൈകിട്ട്‌ അഞ്ചിനകം അപ്‌ലോഡ് ചെയ്യണം.
ഹെൽപ് ലൈൻ നം: 0471 2525300


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top