29 March Friday

എംജിയിൽ പഞ്ചവത്സര ബിബിഎ എൽഎൽബി പ്രവേശനം: അപേക്ഷിക്കാം

വെബ് ഡെസ്‌ക്‌Updated: Saturday Apr 27, 2019

കോട്ടയം
മഹാത്മാഗാന്ധി സർവകലാശാലയുടെ സ്‌കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിൽ പഞ്ചവത്സര ബിബിഎ എൽഎൽബി (ഓണേഴ്‌സ്) പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാം. യോഗ്യത: 50 ശതമാനം മാർക്കോടെ അംഗീകൃത ഹയർസെക്കൻഡറി/പ്ലസ് ടു പരീക്ഷ ജയം(എസ്‌സി/എസ്ടി വിഭാഗക്കാർക്ക് 45 ശതമാനം മാർക്ക്). ജൂലൈ ഒന്നിന് 20 വയസ് കവിയരുത്(എസ്‌സി/എസ്ടി വിഭാഗക്കാർക്ക് 21 വയസ്). പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം.

അപേക്ഷ www.mgu.ac.in എന്ന വെബ്‌സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാം. അവസാനവർഷ പരീക്ഷ ഫലം
കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. പ്രവേശനസമയത്ത് മാർക്ക് ലിസ്റ്റ് നൽകണം. 660 രൂപയാണ് രജിസ്‌ട്രേഷൻ ഫീസ്. ഓൺലൈനായാണ് ഫീസ് അടയ്‌ക്കേണ്ടത്. എസ്‌സി/എസ്ടി വിഭാഗക്കാർ രജിസ്‌ട്രേഷൻ ഫീസിന്റെ 50 ശതമാനം അടച്ചാൽ മതി.

രജിസ്‌ട്രേഷൻ ഫീസിന്റെ ഇ-പേയ്‌മെന്റ് രസീതും സ്വന്തം മേൽവിലാസമെഴുതി അഞ്ചുരൂപയുടെ സ്റ്റാമ്പൊട്ടിച്ച കവറും സഹിതം പൂരിപ്പിച്ച അപേക്ഷ മെയ് 17നകം വകുപ്പു മേധാവി, സ്‌കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ട്, മഹാത്മാഗാന്ധി സർവകലാശാല, സൂര്യകാലടി ഹിൽസ്, നട്ടാശേരി, എസ്എച്ച് മൗണ്ട് പിഒ കോട്ടയം -686006 എന്ന വിലാസത്തിൽ നൽകണം. വിശദവിവരം സർവകലാശാല വെബ്‌സൈറ്റിൽ ലഭിക്കും. ഫോൺ: 0481 2310165.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top