24 April Wednesday
ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ജനു.1 മുതല്‍

നിയമ സര്‍വകലാശാലകളുടെ പ്രവേശനപരീക്ഷ മെയ് 14ന്

വെബ് ഡെസ്‌ക്‌Updated: Wednesday Dec 28, 2016

കൊച്ചിയിലെ ന്യൂവാല്‍സ് ഉള്‍പ്പടെ 17 നിയമ സര്‍വകലാശാലകളില്‍ ബിഎഎല്‍എല്‍ബി, എല്‍എല്‍എം പ്രവേശനത്തിന് നടത്തുന്ന പൊതുപ്രവേശന പരീക്ഷ (കോമണ്‍ ലോ അഡ്മിഷന്‍ ടെസ്റ്റ്- CLAT 2017) ക്ക്  അപേക്ഷിക്കാം www.clat.ac.in വെബ്സൈറ്റില്‍ ജനുവരി ഒന്നിന് വിശദമായ വിജ്ഞാപനം പ്രസിദ്ധീകരിക്കും. അതിനുശേഷം മാര്‍ച്ച് 31വരെഓണ്‍ലൈനായി അപേക്ഷിക്കാം.   2017 മെയ് 14നാണ് ഓണ്‍ലൈന്‍ പ്രവേശനപരീക്ഷ.

ബിഎഎല്‍എല്‍ബി കോഴ്സുകള്‍ക്ക് പ്ളസ്ടുവിന് കുറഞ്ഞത് 45 ശതമാനം മാര്‍ക്കു നേടി പ്ളസ്ടു പാസായവര്‍ക്ക് അപേക്ഷിക്കാം. എസ്സി/എസ്ടി എന്നിവര്‍ക്ക് 40 ശതമാനം മാര്‍ക്ക് മതി (അതതു സര്‍വകലാശാലകളുടെ സംവരണ മാനദണ്ഡം ബാധകം). 2017 മാര്‍ച്ച്/ഏപ്രിലില്‍ അവസാനവര്‍ഷ പരീക്ഷ എഴുതുന്നവര്‍ക്കും അപേക്ഷിക്കാം. പ്രായം: 2017 ജൂലൈ ഒന്നിന് 20 വയസില്‍ താഴെയായിരിക്കണം. സംവരണ വിഭാഗത്തിന് 22 വയസില്‍ താഴെ.

ബിരുദാനന്തര ബിരുദ നിയമ കോഴ്സുകള്‍ക്ക് 55 ശതമാനം മാര്‍ക്കോടെ എല്‍എല്‍ബി/ബിഎല്‍ (എസ്സി/എസ്ടി എന്നിവര്‍ക്ക് 50 ശതമാനം) പാസായിരിക്കണം. 
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top