24 April Wednesday

ഇന്റഗ്രേറ്റഡ് പഞ്ചവത്സര എല്‍എല്‍ബി: രണ്ടാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Nov 20, 2016

തിരുവനന്തപുരം > കേരളത്തിലെ സര്‍ക്കാര്‍ ലോ കോളേജുകളിലെയും സ്വകാര്യ സ്വാശ്രയ ലോ കോളേജുകളിലെയും 2016-17 വര്‍ഷത്തെ ഇന്റഗ്രേറ്റഡ് പഞ്ചവത്സര എല്‍എല്‍ബി കോഴ്സിലേക്ക് പ്രവേശനത്തിനുള്ള രണ്ടാമത്തെയും അവസാനത്തെയും കേന്ദ്രീകൃത അലോട്ട്മെന്റ് www.cee.kerala.gov.in എന്ന വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. 18ന് വൈകിട്ട് അഞ്ചുവരെ നിലവിലുള്ള ഓണ്‍ലൈന്‍ ഓപ്ഷനുകളുടെ അടിസ്ഥാനത്തിലാണ് അലോട്ട്മെന്റ് നടത്തിയിട്ടുള്ളത്.

നിര്‍ദിഷ്ട തീയതികളില്‍ കോളേജുകളില്‍ അഡ്മിഷന്‍ നേടാത്ത വിദ്യാര്‍ഥികള്‍ക്ക് നിലവിലുള്ള അലോട്ട്മെന്റ് നഷ്ടപ്പെടും. രണ്ടാംഘട്ട അലോട്ട്മെന്റില്‍ ഹയര്‍ ഓപ്ഷനിലേക്ക് അലോട്ട്മെന്റ് ലഭിക്കുന്നവര്‍ നിലവില്‍ പ്രവേശനം നേടിയിരിക്കുന്ന കോളേജില്‍നിന്ന് ടിസിയും അനുബന്ധ രേഖകളും കോളേജില്‍ പ്രവേശനം നേടിയ സമയത്ത് അടച്ച തുകയും തിരികെ വാങ്ങി പുതിയ കോളേജില്‍ നിര്‍ദിഷ്ട തീയതികളില്‍ത്തന്നെ പ്രവേശനം നേടേണ്ടതാണ്. അല്ലാത്തപക്ഷം അവര്‍ക്ക് നിലവിലുള്ള അഡ്മിഷനും നഷ്ടപ്പെടും. ഫോണ്‍: 0471-2339101, 2339102, 2339103, 2339104.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top