26 April Friday

കണ്ണൂര്‍ സര്‍വകലാശാല: പഞ്ചവത്സര ബിഎഎല്‍എല്‍ബിക്ക് അപേക്ഷിക്കാം

വെബ് ഡെസ്‌ക്‌Updated: Wednesday Nov 30, 2016


കണ്ണൂര്‍ > 2016-17 വര്‍ഷം കോഴ്സ് നടത്താന്‍ ബാര്‍ കൌണ്‍സിലിന്റെ അംഗീകാരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ സര്‍വകലാശാലയില്‍ പഞ്ചവത്സര ബിഎഎല്‍എല്‍ബി കോഴ്സ് ആരംഭിക്കുന്നതിന് വൈസ് ചാന്‍സലര്‍ ഡോ. എം കെ അബ്ദുള്‍ ഖാദര്‍ അധ്യക്ഷനായ യോഗം തീരുമാനിച്ചു.

   കോഴ്സിന് ചേരാനുള്ള അപേക്ഷ ഹെഡ്, സ്കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസ്, കണ്ണൂര്‍ സര്‍വകലാശാല, പാലയാട് ക്യാമ്പസ്, തലശേരി എന്ന വിലാസത്തില്‍ ഡിസംബര്‍ 16ന് വൈകിട്ട് അഞ്ചുവരെ സ്വീകരിക്കും.

   പ്രവേശനപരീക്ഷ 20ന് രാവിലെ 10.30-ന്.  പ്രവേശനപരീക്ഷാ ഫലം 22ന് പ്രസിദ്ധീകരിക്കും. 29-ന് ഇന്റര്‍വ്യൂ. ക്ളാസുകള്‍ 2017 ജനുവരി മൂന്നിന് ആരംഭിക്കും.

   കോഴ്സിന് അംഗീകാരം ലഭ്യമായിരുന്നില്ലെന്ന കാര്യം നാക് പരിശോധനാ സംഘമാണ് ശ്രദ്ധയില്‍പെടുത്തിയിരുന്നത്.  തുടര്‍ന്ന് പ്രശ്നം ബാര്‍ കൌണ്‍സിലിന്റെ ശ്രദ്ധയില്‍പെടുത്തുകയും അംഗീകാരം ലഭിക്കാനുള്ള നടപടി കൈക്കൊള്ളുകയും ചെയ്തു. 

  2016-17 വര്‍ഷം കോഴ്സ് നടത്താനുള്ള അംഗീകാരം സംബന്ധിച്ച അറിയിച്ച് കഴിഞ്ഞദിവസം സര്‍വകലാശാലയില്‍ ലഭിച്ചു.

യോഗത്തില്‍ പ്രോ. വൈസ് ചാന്‍സലര്‍ ഡോ. ടി അശോകന്‍, രജിസ്ട്രാര്‍ ഡോ. ബാലചന്ദ്രന്‍ കീഴോത്ത്, ലീഗല്‍ സ്റ്റഡീസ് വകുപ്പ് മേധാവി കവിതാ ബാലകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top