26 March Sunday

ത്രിവത്സര എൽഎൽബി: രണ്ടാം അലോട്ട്‌മെന്റിന‌് ഓൺലൈൻ ഓപ‌്ഷൻ കൺഫർമേഷൻ ആരംഭിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Jul 21, 2019

തിരുവനന്തപുരം
സംസ്ഥാനത്തെ നാല‌്  സർക്കാർ  ലോ കോളേജുകളിലേയും സർക്കാരുമായി സീറ്റ് പങ്കിടുന്ന സ്വകാര്യ സ്വാശ്രയ ലോ കോളേജുകളിലേയും 2019-–-20 വർഷത്തെ ത്രിവത്സര എൽഎൽ ബി കോഴ്സിലേയ്ക്ക് പ്രവേശനത്തിനുള്ള രണ്ടാമത്തെയും അവസാനത്തെയും  അലോട്ട്മെന്റ് നടപടി ശനിയാഴ‌്ച ആരംഭിച്ചു.  ഒന്നാം ഘട്ടത്തിൽ  അലോട്ട്മെന്റ് ലഭിച്ച് കോളേജുകളിൽ പ്രവേശനം നേടിയിട്ടുള്ള വിദ്യാർഥികൾക്ക് അവരുടെ നിലവിലെ ഹയർ ഓപ്ഷനുകൾ രണ്ടാംഘട്ട അലോട്ട്മെന്റിൽ പരിഗണിക്കപ്പെടാൻ നിർബന്ധമായും www.cee.kerala.gov.in വെബ്സൈറ്റിലെ വിദ്യാർഥിയുടെ ഹോം പേജിൽ പ്രവേശിച്ച് “confirm’ ബട്ടൺ അമർത്തി ഓൺലൈൻ ഓപ്ഷൻ കൺഫർമേഷൻ നടത്തണം. ഒന്നാം ഘട്ടത്തിൽ അലോട്ട്മെന്റൊന്നും ലഭിക്കാത്തവരും രണ്ടാംഘട്ട അലോട്ട്മെന്റിലേയ്ക്ക്  മേൽ പറഞ്ഞ രീതിയിൽ ഓൺലൈൻ ഓപ്ഷൻ കൺഫർമേഷൻ നടത്തണം.

തുടർന്ന‌് വിദ്യാർഥികൾക്ക് അവരുടെ നിലവിലെ ഹയർ ഓപ്ഷനുകൾ പുനഃക്രമീകരിക്കുന്നതിനും, ആവശ്യമില്ലാത്ത ഓപ്ഷനുകൾ റദ്ദ് ചെയ്യു ന്നതിനും 24 ന‌് പകൽ ഒന്നു വരെ www.cee.kerala.gov.in  വെബ്സൈറ്റിൽ സൗകര്യം ഉണ്ട‌്.  ഓൺലൈൻ ഓപ്ഷൻ കൺഫർമേഷൻ നടത്താത്ത വിദ്യാർഥികൾക്ക് ഒന്നാംഘട്ടത്തിൽ പ്രവേശനം ലഭിച്ചിട്ടുണ്ടെങ്കിൽ അത് നിലനിർത്തും. നേരിട്ടോ തപാൽ/ഫാക്സ്/ഇ-മെയിൽ മുഖാന്തിരമോ ഉള്ള ഓപ്ഷൻ കൺഫർമേഷൻ/ ഹയർ ഓപ്ഷൻ പുനഃക്രമീകരണം റദ്ദാക്കൽ എന്നിവയ്ക്കുള്ള അപേക്ഷ പരിഗണിക്കില്ല.
 25 മുതൽ- 27 വരെ അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികൾ പ്രവേശന പരീക്ഷാകമീഷണർക്ക് ഫീസ് ഒടുക്കി അലോട്ട്മെന്റ് ലഭിച്ച കോളേജുകളിൽ  പ്രവേശനം നേടണം.  29 ന‌്  ക്ലാസുകൾ ആരംഭിക്കും.

സർക്കാർ ലോ കോളേജുകളിൽ പുതുതായി അലോട്ട്മെന്റ് ലഭിക്കുന്ന വിദ്യാർഥികൾ മുഴുവൻ ഫീസ് തുകയും പ്രവേശന പരീക്ഷാ കമീഷണർക്ക് ഒടുക്കണം. സ്വകാര്യ സ്വാശ്രയ ലോ കോളേജുകളിൽ പുതുതായി അലോട്ട്മെന്റ് ലഭിക്കുന്ന വിദ്യാർഥികൾ 5,000 രൂപ പ്രവേശന പരീക്ഷാ കമീഷണർക്കും ബാക്കി ട്യൂഷൻ ഫീസ്, മറ്റു ഫീസ്, ഡെപ്പോസിറ്റ് എന്നിവ അലോട്ട്മെന്റ് ലഭിക്കുന്ന കോളേജുകളിൽ തന്നെ അഡ്മിഷൻ സമയം അടയ്ക്കണം. . വാർഷിക ട്യൂഷൻ ഫീസ്, മറ്റു ഫീസ്, ഡെപ്പോസിറ്റ് എന്നിവ പ്രതിപാദിക്കുന്ന സർക്കാർ ഉത്തരവ് വെബസൈറ്റിൽ ലഭ്യമാമാണ‌്. ഫീസിളവ്;

അലോട്ട്മെന്റ് ലഭിക്കുന്ന എസ്സി/എസ്ടി/ഒഇസി മത്സ്യത്തൊഴിലാളികളുടെ മക്കൾ ഒഇസി-ക്ക് ലഭ്യമായ ആനുകൂല്യങ്ങൾക്ക് അർഹമായ സമുദായത്തിൽപ്പെട്ട വിദ്യാർഥികൾ ശ്രീചിത്രാഹോം, ജുവനൈൽ ഹോം, നിർഭയഹോം എന്നിവയിലെ വിദ്യാർഥികളും ഫീസ് ഒടുക്കേണ്ടതില്ല - അലോട്ട്മെന്റ് ലഭിക്കുന്ന വിദ്യാർഥികൾ അഡ്മിഷൻ സമയം പ്രോസ്പെക്ടസ് ക്ലോസ് ആറിലെ യോഗ്യതകൾ നേടണം. 
ശ്രദ്ധിക്കേണ്ടവ
(1) രണ്ടാംഘട്ട അലോട്ട്മെന്റിനെ തുടർന്ന് നിർദിഷ്ട തീയതികളിൽ കോളേജുകളിൽ ഹാജരായി അഡ്മിഷൻ നേടാത്തെ വിദ്യാർഥികളുടെ അലോട്ട്മെന്റും - ഹയർ ഓപ്ഷനുകളും റദ്ദാകും. തുടർന്ന് ഓൺലൈൻ അലോട്ട്മെന്റുകൾ ഉണ്ടെങ്കിൽ ഇവരെ പരിഗണിക്കില്ല
(2) രണ്ടാം ഘട്ട അലോട്ട്മെന്റിൽ ഹയർ ഓപ്ഷനിലേക്ക് അലോട്ട്മെന്റ് മാറ്റം ലഭിക്കുന്നവർ നിലവിൽ പ്രവേശനം നേടിയിരിക്കുന്ന കോളേജിൽ നിന്നും ടിസിയും അനുബന്ധ രേഖകളും കോളേജിൽ പ്രവേശനം നേടിയ സമയം അടച്ച തുകയും തിരികെ വാങ്ങി പുതിയ കോളേജിൽ നിർദിഷ്ട തീയതികളിൽ തന്നെ പ്രവേശനം നേടണം. അല്ലെങ്കിൽ അവർക്ക് ഒന്നാം ഘട്ടത്തിൽ ലഭിച്ച അഡ്മിഷനും നഷ്ടപ്പെടും.
 3. അലോട്ട്മെന്റ് ലഭിച്ചാൽ പ്രവേശനം നേടാൻ താൽപര്യമില്ലാത്ത കോളേജുകളിലേക്ക്  കോഴ്സുകളിലേക്ക‌് അനാവശ്യമായി ഓപ്ഷനുകൾ നിലനിർത്താൻ പാടില്ല. -- അലോട്ട്മെന്റുമായി ബന്ധപ്പെട്ട എല്ലാ വിശദാംശങ്ങളും www.cee.kerala.org എന്ന വെബ്സൈറ്റിൽ ലഭിക്കും ഹെൽപ്പ് ലൈൻ നമ്പരുകൾ: 0471 2339101, 2339102, 2339103, 2339104, 2332123


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top