29 March Friday

ത്രിവത്സര എൽഎൽബി : ആദ്യ അലോട്ടുമെന്റ‌ിൽ പ്രവേശനം നാളെകൂടി

വെബ് ഡെസ്‌ക്‌Updated: Thursday Jul 18, 2019


സ്വന്തം ലേഖകൻ
തിരുവനന്തപുരം
സംസ്ഥാനത്തെ നാല‌് സർക്കാർ ലോ കോളേജുകളിലെയും സ്വകാര്യ സ്വാശ്രയ ലോ കോളേജുകളിലെയും 2019–-20 വർഷത്തെ ത്രിവത്സര എൽഎൽ ബി കോഴ‌്സുകളിലേക്കുള്ള ഒന്നാംഘട്ട അലോട്ടുമെന്റ‌് പ്രകാരം വെള്ളിയാഴ‌്ച വരെ പ്രവേശനംനേടാം.

അഡ്മിഷൻ സമയം ബന്ധപ്പെട്ട സർക്കാർ ഉത്തരവുകൾ പ്രകാരം ബാക്കി ഫീസ് ഒടുക്കേണ്ടതുണ്ടെങ്കിൽ അവ കോളേജിൽ നൽകണം. പ്രവേശനം നേടിയ വിദ്യാർഥികളുടെ വിവരങ്ങൾ അതത് കോളേജ് പ്രിൻസിപ്പൽമാർ അംഗീകരിച്ച് വെള്ളിയാഴ‌്ച വൈകിട്ട‌് അഞ്ചിന‌് മുമ്പ‌് പ്രവേശന പരീക്ഷാ കമീഷണർക്ക് ഓൺലൈൻ അഡ്മിഷൻ മാനേജ്മെന്റ് സിസ്റ്റം മുഖേന സമർപ്പിക്കണം. പ്രവേശനം നേടാത്ത വിദ്യാർഥികളുടെ നിലവിലുള്ള അലോട്ട്മെന്റും ഹയർ ഓപ്ഷനുകളും നഷ്ടപ്പെടും. അവരെ തുടർന്നുള്ള ഓൺലൈൻ അലോട്ട്മെന്റുകളിൽ പരിഗണിക്കില്ല.

രണ്ടാംഘട്ട അലോട്ട്മെന്റ് നടപടികൾ 20ന‌് ആരംഭിക്കും. ഓൺലൈൻ ഓപ്ഷൻ കൺഫർമേഷൻ നടത്തുന്നതിനായി നിലവിലുള്ള ഹയർ ഓപ്ഷനുകൾ പുനഃക്രമീകരിക്കുന്നതിനും ആവശ്യമില്ലാത്തവ റദ്ദാക്കുന്നതിനും  22 ന‌് വൈകിട്ട‌് അഞ്ചുവരെ വെബ്സൈറ്റിൽ അവസരം ലഭിക്കും. ഒന്നാം ഘട്ടത്തിൽ പ്രവേശനം നേടിയവരും അലോട്ട്മെന്റൊന്നും ലഭിക്കാത്തവരും രണ്ടാംഘട്ട അലോട്ട്മെന്റിലേയ്ക്ക് പരിഗണിക്കപ്പെടണമെങ്കിൽ നിർബന്ധമായും ഓപ്ഷൻ കൺഫർമേഷൻ നടത്തണം.  കൂടുതൽ വിവരങ്ങളും ആദ്യ അലോട്ടുമെന്റ‌് ലിസ‌്റ്റും  www.cee.kerala.gov.in  വെബ്സൈറ്റിൽ. ഹെൽപ്പ് ലൈൻ നമ്പരുകൾ: 0471-2339101, 2339102, 2339103, 2339104, 2332123


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top