18 April Thursday

18 നിയമ സര്‍വകലാശാലകളുടെ പൊതുപ്രവേശനപരീക്ഷ ക്ളാറ്റ് അപേക്ഷ ഇന്നുമുതല്‍

വെബ് ഡെസ്‌ക്‌Updated: Sunday Jan 1, 2017

കൊച്ചിയിലെ ന്യൂവാല്‍സ് ഉള്‍പ്പെടെ 18 നിയമ സര്‍വകലാശാലകളില്‍ ബിഎഎല്‍എല്‍ബി, എല്‍എല്‍എം പ്രവേശനത്തിന് നടത്തുന്ന പൊതുപ്രവേശന പരീക്ഷ (കോമണ്‍ ലോ അഡ്മിഷന്‍ ടെസ്റ്റ്- CLAT2017) ക്ക്  ഞായറാഴ്ച മുതല്‍ അപേക്ഷിക്കാം .www.clat.ac.in  വെബ്സൈറ്റിലൂടെ  മാര്‍ച്ച് 31വരെഓണ്‍ലൈനായി അപേക്ഷിക്കാം.   2017 മെയ് 14നാണ് ഓണ്‍ലൈന്‍ പ്രവേശനപരീക്ഷ.

ബിഎഎല്‍എല്‍ബി കോഴ്സുകള്‍ക്ക് പ്ളസ്ടുവിന് കുറഞ്ഞത് 45 ശതമാനം മാര്‍ക്കു നേടി പ്ളസ്ടു പാസായവര്‍ക്ക് അപേക്ഷിക്കാം. എസ്സി/എസ്ടി എന്നിവര്‍ക്ക് 40 ശതമാനം മാര്‍ക്ക് മതി (അതതു സര്‍വകലാശാലകളുടെ സംവരണ മാനദണ്ഡം ബാധകം). 2017 മാര്‍ച്ച്/ഏപ്രിലില്‍ അവസാനവര്‍ഷ പരീക്ഷ എഴുതുന്നവര്‍ക്കും അപേക്ഷിക്കാം. പ്രായം: 2017 ജൂലൈ ഒന്നിന് 20 വയസ്സില്‍ താഴെയായിരിക്കണം. സംവരണ വിഭാഗത്തിന് 22 വയസ്സില്‍ താഴെ.

ബിരുദാനന്തര ബിരുദ നിയമ കോഴ്സുകള്‍ക്ക് 55 ശതമാനം മാര്‍ക്കോടെ എല്‍എല്‍ബി/ബിഎല്‍ (എസ്സി/എസ്ടി എന്നിവര്‍ക്ക് 50 ശതമാനം) പാസായിരിക്കണം. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top