20 April Saturday

കെവിപിവൈ സ്കോളർഷിപ്പ് പരീക്ഷ നവംബർ നാലിന്‌

വെബ് ഡെസ്‌ക്‌Updated: Monday Jul 16, 2018


ഗവേഷണ തൽപരരായ സ്കൂൾ, കോളേജ് വിദ്യാർഥികൾക്കായി കേന്ദ്ര ശാസ്ത്ര സാങ്കേതികശാസ്ത്ര വകുപ്പ് ഏർപ്പെടുത്തിയിരിക്കുന്ന 'കിഷോർ വൈജ്ഞാനിക് പ്രോത്സാഹൻ യോജനാ' സ്കോളർഷിപ്പ് പരീക്ഷയ്ക്ക്  അപേക്ഷിക്കാം. 2018 നവംബർ നാലിനാണ്‌ പരീക്ഷ. കേരളത്തിൽ പ്രധാന ജില്ലകളിൽ പരീക്ഷാകേന്ദ്രങ്ങളുണ്ട്‌.

എസ്എസ്എൽസിക്കും പ്ലസ്ടുവിന് ശാസ്ത്രവിഷയങ്ങളിൽ ഉയർന്ന മാർക്കുനേടിയവരും ബിഎസ്സി, ബിഎസ്, ബി‐സ്റ്റാറ്, ബി‐മാത്സ്, പഞ്ചവത്സര എംഎസ്സി/ഇന്റഗ്രേറ്റഡ് എംഎസ് കോഴ്സുകളിലൊന്നിൽ ഒന്നാം വർഷം  പഠിക്കുന്നവരുമായവർക്ക് അപേക്ഷിക്കാം.

ബേസിക് സയൻസ് വിഷയങ്ങളിൽ താഴെ പറയുന്ന ഏതെങ്കിലും  മൂന്നു സ്ട്രീമുകളിൽ ഒന്നിൽ സ്കോളർഷിപ്പ് നൽകും.

സ്ട്രീം എസ്എ:
 2018‐19 അധ്യയനവർഷം സയൻസ് വിഷയങ്ങളെടുത്ത് പ്ലസ് വണ്ണിനു പഠിക്കുന്നവരും പത്താം ക്ലാസിൽ മാത്തമാറ്റിക്സിനും സയൻസ് വിഷയങ്ങൾക്കും ചേർന്ന് 75 ശതമാനം മാർക്കും വേണം (എസ്സി/എസ്ടിക്കും ഭിന്നശേഷി വിഭാഗത്തിനും 65 ശതമാനം). ഇവരുടെ ഫെലോഷിപ്പ് പ്രാബല്യത്തിൽ ആവണമെങ്കിൽ അവർ 2020‐21ൽ പ്ലസ്ടുവിന് സയൻസ് വിഷയങ്ങൾക്ക് 60 ശതമാനംമാർക്ക് (എസ്സി/എസ്ടിക്ക് 50 ശതമാനം) നേടുകയും  ബിഎസ്സി/ബിഎസ്/ബി‐മാത്ത്സ്/ഇന്റഗ്രേറ്റഡ് എംഎസ്സി/ഇന്റഗ്രേറ്റഡ് എംഎസ് എന്നീ ബിരുദ കോഴ്സുകളിലൊന്നിൽ പ്രവേശനം നേടുകയും വേണം. 

സ്ട്രീം എസ്ബി:
2018‐19ൽ ഒന്നാം വർഷ ബിഎസ്സി/ബിഎസ്/ബി‐സ്റ്റാറ്റ്/ബി‐മാത്സ്/ഇന്റഗ്രേറ്റഡ് എംഎസ്സി/എംഎസ് കോഴ്സിൽ (ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, ബയോളജി) ചേർന്നവരും പ്ലസ്ടു പരീക്ഷയിൽ  സയൻസ് വിഷയങ്ങൾക്ക്  60 ശതമാനം മാർക്കും (എസ്സി/എസ്ടിക്കും ഭിന്നശേഷി വിഭാഗത്തിനും 50 ശതമാനം) ലഭിച്ചവരുമായവർക്ക്. അവർക്ക് ഒന്നാം വർഷ ബിഎസ്സി/ബിഎസ്/ബിസ്റ്റാറ്റ്/ബിമാത്സ്/ഇന്റഗ്രേറ്റഡ് എംഎസ്സി/എംഎസ് പരീക്ഷയിൽ  60 ശതമാനം മാർക്കും (എസ്സി/എസ്ടിക്കും ഭിന്നശേഷി വിഭാഗത്തിനും 50 ശതമാനം) ലഭിക്കുകയും വേണം.

സ്ട്രീം എസ്എക്സ്: 
2018‐19 ൽ സയൻസ് പ്ലസ്ടുവിന് പഠിക്കുന്നവരും   2019‐20   അധ്യയനവർഷം ബേസിക് സയൻസിൽ (ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, ബയോളജി)  ബിഎസ്സി/ബിഎസ്/ബിസ്റ്റാറ്റ്/ബിമാത്സ്/ഇന്റഗ്രേറ്റഡ് എംഎസ്സി/എംഎസ് ചേരാൻ താൽപര്യമുള്ളവരും എസ്എസ്ൽസിക്ക് സയൻസ്, മാത്സ് വിഷയങ്ങൾക്ക് 75 ശതമാനം (എസ്സി/എസ്ടിക്കും ഭിന്നശേഷി വിഭാഗത്തിനും 65 ശതമാനം) മാർക്കും എസ്എസ്എൽസിക്ക് സയൻസ്, മാത്സ് വിഷയങ്ങൾക്ക് 60 ശതമാനം (എസ്സി/എസ്ടിക്കും ഭിന്നശേഷി വിഭാഗത്തിനും 50 ശതമാനം) മാർക്കുമുള്ളവർക്ക് എസ് എക്സ് സ്ട്രിമിൽ അപേക്ഷിക്കാം.
ംംം.സ്യ്ു.ശശരെ.ലൃില.ശി  വെബ്സൈറ്റിലൂടെ ആഗസ്ത് 31വരെ  അപേക്ഷിക്കാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top