26 April Friday

ഗവേഷണതൽപ്പരരായ വിദ്യാർഥികൾക്ക് കെവിപിവൈ സ്കോളർഷിപ്പ് പരീക്ഷയ്‌ക്ക്‌ തയ്യാറെടുക്കാം

വെബ് ഡെസ്‌ക്‌Updated: Monday May 14, 2018


ഗവേഷണ തൽപരരായ സ്കൂൾ, കോളേജ് വിദ്യാർഥികൾക്കായി കേന്ദ്ര ശാസ്ത്ര സാങ്കേതികശാസ്ത്ര വകുപ്പ് ഏർപ്പെടുത്തിയിരിക്കുന്ന 'കിഷോർ വൈജ്ഞാനിക് പ്രോത്സാഹൻ യോജനാ' സ്കോളർഷിപ്പ് പരീക്ഷ നവംബറിൽ നടത്തും.  ഈ അധ്യയനവർഷം ആരംഭിച്ചശേഷം ജൂലൈയിൽ വിജ്ഞാപനം വരുമ്പോൾ അപേക്ഷി്ക്കാം.  ഇപ്പോൾതന്നെ വെബ്‌സൈറ്റിലൂടെ പരീക്ഷാസിലബസിനെക്കുറിച്ച്‌ മനസ്സിലാക്കാം.

  എസ്എസ്എൽസിക്കും പ്ലസ്ടുവിന് ശാസ്ത്രവിഷയങ്ങളിൽ ഉയർന്ന മാർക്കുനേടിയവരും ബിഎസ്സി, ബിഎസ്, ബി‐സ്റ്റാറ്, ബി‐മാത്സ്, പഞ്ചവത്സര എംഎസ്സി/ഇന്റഗ്രേറ്റഡ് എംഎസ് കോഴ്സുകളിലൊന്നിൽ ഒന്നാം വർഷം  പഠിക്കുന്നവരുമായവർക്ക് അപേക്ഷിക്കാം. ബേസിക് സയൻസ് വിഷയങ്ങളിൽ താഴെ പറയുന്ന ഏതെങ്കിലും  മൂന്നു സ്ട്രീമുകളിൽ ഒന്നിൽ സ്കോളർഷിപ്പ് നൽകും.

സ്ട്രീം എസ്എ: 2018‐19 അധ്യയനവർഷം സയൻസ് വിഷയങ്ങളെടുത്ത് പ്ലസ് വണ്ണിനു പഠിക്കുന്നവരും പത്താം ക്ലാസിൽ മാത്തമാറ്റിക്സിനും സയൻസ് വിഷയങ്ങൾക്കും ചേർന്ന് 75 ശതമാനം മാർക്കും വേണം (എസ്സി/എസ്ടിക്കും ഭിന്നശേഷി വിഭാഗത്തിനും 65 ശതമാനം). ഇവരുടെ ഫെലോഷിപ്പ് പ്രാബല്യത്തിൽ ആവണമെങ്കിൽ അവർ 2020‐21ൽ പ്ലസ്ടുവിന് സയൻസ് വിഷയങ്ങൾക്ക് 60 ശതമാനംമാർക്ക് (എസ്സി/എസ്ടിക്ക് 50 ശതമാനം) നേടുകയും  ബിഎസ്സി/ബിഎസ്/ബി‐മാത്ത്സ്/ഇന്റഗ്രേറ്റഡ് എംഎസ്സി/ഇന്റഗ്രേറ്റഡ് എംഎസ് എന്നീ ബിരുദ കോഴ്സുകളിലൊന്നിൽ പ്രവേശനം നേടുകയും വേണം. 

സ്ട്രീം എസ്ബി: 2018‐19ൽ ഒന്നാം വർഷ ബിഎസ്സി/ബിഎസ്/ബി‐സ്റ്റാറ്റ്/ബി‐മാത്സ്/ഇന്റഗ്രേറ്റഡ് എംഎസ്സി/എംഎസ് കോഴ്സിൽ (ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, ബയോളജി) ചേർന്നവരും പ്ലസ്ടു പരീക്ഷയിൽ  സയൻസ് വിഷയങ്ങൾക്ക്  60 ശതമാനം മാർക്കും (എസ്സി/എസ്ടിക്കും ഭിന്നശേഷി വിഭാഗത്തിനും 50 ശതമാനം) ലഭിച്ചവരുമായവർക്ക്. അവർക്ക് ഒന്നാം വർഷ ബിഎസ്സി/ബിഎസ്/ബിസ്റ്റാറ്റ്/ബിമാത്സ്/ഇന്റഗ്രേറ്റഡ് എംഎസ്സി/എംഎസ് പരീക്ഷയിൽ  60 ശതമാനം മാർക്കും (എസ്സി/എസ്ടിക്കും ഭിന്നശേഷി വിഭാഗത്തിനും 50 ശതമാനം) ലഭിക്കുകയും വേണം.

സ്ട്രീം എസ്എക്സ്:  2018‐19 ൽ സയൻസ് പ്ലസ്ടുവിന് പഠിക്കുന്നവരും   2019‐20   അധ്യയനവർഷം ബേസിക് സയൻസിൽ (ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, ബയോളജി)  ബിഎസ്സി/ബിഎസ്/ബിസ്റ്റാറ്റ്/ബിമാത്സ്/ഇന്റഗ്രേറ്റഡ് എംഎസ്സി/എംഎസ് ചേരാൻ താൽപര്യമുള്ളവരും എസ്എസ്ൽസിക്ക് സയൻസ്, മാത്സ് വിഷയങ്ങൾക്ക് 75 ശതമാനം (എസ്സി/എസ്ടിക്കും ഭിന്നശേഷി വിഭാഗത്തിനും 65 ശതമാനം) മാർക്കും എസ്എസ്എൽസിക്ക് സയൻസ്, മാത്സ് വിഷയങ്ങൾക്ക് 60 ശതമാനം (എസ്സി/എസ്ടിക്കും ഭിന്നശേഷി വിഭാഗത്തിനും 50 ശതമാനം) മാർക്കുമുള്ളവർക്ക് എസ് എക്സ് സ്ട്രിമിൽ അപേക്ഷിക്കാം.
കൂടുതലറിയാൻ വെബ്‌സൈറ്റ്‌ http://www.kvpy.iisc.ernet.in


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top