19 April Friday

ശാസ്‌ത്ര പഠനം : പ്രതിഭാ സ്‌കോളർഷിപ്പിന്‌ അപേക്ഷ ക്ഷണിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Jan 9, 2021


തിരുവനന്തപുരം
കേരള ശാസ്‌ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ പ്രതിഭാ സ്‌കോളർഷിപ്പിന്‌ അപേക്ഷ ക്ഷണിച്ചു. ജനുവരി 31 വരെ ഓൺലൈനായി അപേക്ഷിക്കാം. ശാസ്ത്രരംഗത്ത് ഉന്നത പഠനം നടത്താനുദ്ദേശിക്കുന്ന വിദ്യാർഥികളെ ലക്ഷ്യമാക്കിയാണിത്‌. മൂന്നുവർഷ ബിരുദം, അഞ്ച് വർഷ ഇന്റഗ്രേറ്റഡ് പിജി കോഴ്സുകളിൽ (ബേസിക്/നാച്വറൽ സയൻസ് വിഷയങ്ങൾ) ആദ്യവർഷം പഠിക്കുന്നവർക്കാണ് സ്‌കോളർഷിപ്‌.

പ്ലസ്ടുവിന് മൊത്തം 90 ശതമാനം മാർക്ക്/തത്തുല്യ ഗ്രേഡ് നേടിയിരിക്കണം. പട്ടികജാതി പട്ടിക വർഗ വിഭാഗക്കാർക്ക് 80 ശതമാനം/തത്തുല്യ ഗ്രേഡ് മതി. സ്‌കോളർഷിപ് നേടി മൂന്നുവർഷ ബിരുദ കോഴ്സിന് 75 ശതമാനം മാർക്ക് നേടിയാൽ ബിരുദാനന്തര ബിരുദത്തിനും സ്‌കോളർഷിപ് ലഭിക്കും.

വിവരങ്ങൾക്ക് https://kscste.kerala.gov.in
ഫോൺ: 0471- 2548208, 2548346,   email: prathibhascholars2021@gmail.com


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top