24 April Wednesday

കൊച്ചിൻ യൂണിവേഴ്സിറ്റി യൂണിയൻ "നോളജ്‌ ഫെസ്‌റ്റ്‌': സംഘാടക സമിതി രൂപീകരിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Nov 12, 2019

കൊച്ചി>  കൊച്ചിൻ യൂണിവേഴ്സിറ്റി യൂണിയന്റെ ആഭിമുഖ്യത്തിൽ ജനുവരി രണ്ട്‌, മൂന്ന്‌ ,നാല്‌ തീയതികളിലായി കുസാറ്റ് ക്യാമ്പസിൽ "നോളജ്‌ ഫെസ്‌റ്റ്‌' സംഘടിപ്പിക്കുന്നു. ഇതോടനുബന്ധിച്ച് വിവിധ ഡിപ്പാർട്മെന്റുകളിലായി സെമിനാറുകൾ, പേപ്പർ പ്രസന്റേഷനുകൾ, വർക്ഷോപ്പുകൾ, പൊതുചർച്ചകൾ, എക്സിബിഷനുകൾ, സംവാദങ്ങൾ തുടങ്ങിയവ സംഘടിപ്പിക്കും. വിദ്യാർഥികളുടെ അക്കാദമിക മേഖലയ്ക്ക് പുത്തനുണർവ്വ് നൽകുകയാണ് ഈ ഫെസ്റ്റിന്റെ ലക്ഷ്യം.  
        
 ചൊവ്വാഴ്ച ക്യാമ്പസിലെ ഹിന്ദി ഡിപ്പാർട്ട്മെന്റ് ഓഡിറ്റോറിയത്തിൽ വച്ച് സ്വാഗത സംഘം ചേരുകയും സംഘാടക സമിതി രൂപീകരിക്കുകയും ചെയ്തു. സമിതിയുടെ രക്ഷാധികാരിയായി കുസാറ്റ് വി സി ഡോ. കെ എൻ മധുസൂധനൻ, ചെയർമാനായി എം സ്വരാജ് എംഎൽഎ(സിൻഡിക്കേറ്റ് മെമ്പർ), വൈസ് ചെയർമാൻമാരായി ഹരിലാൽ, പ്രജുൽ കെ വി( സിൻഡിക്കേറ്റ് മെമ്പർ), ജനറൽ കൺവീനർ ആയി അമൽ സി എസ് എന്നിവരെ തെരഞ്ഞെടുത്തു.
    
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top