27 April Saturday

സ‌്കൂൾ വിദ്യാർഥികൾക്ക‌് ‘ലിറ്റില്‍ കൈറ്റ്സ്' അംഗത്വത്തിന് 24 വരെ അപേക്ഷിക്കാം

വെബ് ഡെസ്‌ക്‌Updated: Saturday Jun 15, 2019


തിരുവനന്തപുരം
പൊതുവിദ്യാഭ്യാസ വകുപ്പിന‌് കീഴിലെ  കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) നടപ്പാക്കുന്ന 'ലിറ്റിൽ കൈറ്റ്സ്' ഐടി ക്ലബ്ബുകളിൽ പുതിയ അധ്യായന വർഷത്തേക്കുള്ള അംഗത്വത്തിന‌് 24 വരെ അപേക്ഷിക്കാം.  ഹൈടെക‌് സൗകര്യങ്ങളുള്ളതും തെരഞ്ഞെടുക്കപ്പെട്ടതുമായ 2060 ഹൈസ്കൂളുകളിലെ എട്ടാം ക്ലാസുകാർക്ക‌് അതത് സ്കൂളുകളിൽ  അപേക്ഷ സമർപ്പിക്കാം. ഹാർഡ്‌വെയർ, അനിമേഷൻ, ഇലക്ട്രോണിക്സ്, മലയാളം കംപ്യൂട്ടിങ്, സൈബർ സുരക്ഷാ മേഖലകൾക്കുപുറമെ മൊബൈൽആപ്പ് നിർമാണം, പ്രോഗ്രാമിങ്, റോബോട്ടിക്സ്,  ഇ- കൊമേഴ്സ്, ഇ- ഗവേണൻസ്, വീഡിയോ ഡോക്യുമെന്റേഷൻ, വെബ് ടിവി തുടങ്ങിയ നിരവധി മേഖലകളിൽ വിജ‌്ഞാനം നേടാനുതകുന്നതാണ‌് സ‌്കൂളുകളിലെ ലിറ്റിൽ കൈറ്റ്സ് ക്ലബ‌് പ്രവർത്തനം.

സ്കൂളുകളിലെ ഹാർഡ്‌വെയർ പരിപാലനം, രക്ഷകർത്താക്കൾക്കുള്ള കമ്പ്യൂട്ടർ സാക്ഷരത, ഏകജാലകം ഹെൽപ്ഡെസ്ക്, ഭിന്നശേഷിക്കാർക്കുള്ള പ്രത്യേക ഐടി പരിശീലനം, പൊതുജനങ്ങൾക്ക് സ്വതന്ത്ര സോഫ്റ്റ്‌വെയറുകൾ ഇൻസ്റ്റാൾ ചെയ്ത് നൽകൽ, ഡിജിറ്റൽ മാപ്പിങ്, സൈബർ സുരക്ഷാ പരിശോധനയും ബോധവൽക്കരണവും, സ്കൂൾ വിക്കിയിലെ വിവരങ്ങൾ പുതുക്കൽ, ഐടി മേളകളുടെയും ക്യാമ്പുകളുടെയും സംഘാടനം, വിക്ടേഴ്സിലേക്ക് ആവശ്യമായ വാർത്തകളുടെയും ഡോക്യുമെന്ററികളുടെയും നിർമാണം, സ്കൂൾതല വെബ് ടിവികൾ, മൊബൈൽ ആപ്പുകളുടെ നിർമാണം എന്നിങ്ങനെ വൈവിധ്യമാർന്ന പ്രവർത്തനം ക്ലബ‌് സംഘടിപ്പിക്കും. പരിശീലനങ്ങൾക്കുപുറമെ വിദഗ്ധരുടെ ക്ലാസുകൾ, ക്യാമ്പുകൾ, ഇൻഡസ്ട്രി വിസിറ്റുകൾ തുടങ്ങിയവയും ഉണ്ട‌്. 

നിലവിൽ ഒൻപതാം ക്ലാസിലെ 56,544 കുട്ടികൾ ഉൾപ്പെടെ 1.15 ലക്ഷം കുട്ടികൾ ലിറ്റിൽ കൈറ്റ്സിൽ അംഗങ്ങളാണ്. അപേക്ഷിക്കുന്നവരിൽനിന്ന‌്    5, 6, 7 ക്ലാസുകളിലെ ഐടി പാഠപുസ്തകത്തെയും ഐടി മേഖലയിലെ പൊതുവിജ്ഞാനത്തിന്റെയും അടിസ്ഥാന ത്തിൽ  28 ന് അഭിരുചി പരീക്ഷ നടത്തിയാണ‌്  അംഗത്വം നൽകുകയെന്ന‌്   കൈറ്റ്  എക്സിക്യൂട്ടീവ് ഡയറക്ടർ കെ. അൻവർ സാദത്ത് അറിയിച്ചു. സർക്കുലറും സ്കൂളുകളുടെ ലിസ്റ്റും www.kite.kerala.gov.in ൽ ലഭിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top