26 April Friday

കിലയിൽ ജെൻഡർ ഡിപ്ലോമ കോഴ്സ‌് തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Thursday Mar 21, 2019


മുളങ്കുന്നത്തുകാവ്
കിലയിലെ ജെൻഡർ സ്കൂൾ ഫോർ ലോക്കൽ ഗവേണൻസിന്റെ നേതൃത്വത്തിൽ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കുമുള്ള ആറുമാസ ഡിപ്ലോമ കോഴ്സിനു  തുടക്കമായി. ജെൻഡറും പ്രാദേശികഭരണവും എന്നതാണ് വിഷയം. തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ വഴി നടത്തുന്ന എല്ലാ പ്രവർത്തനങ്ങളും ജെൻഡർ അവബോധത്തോടെയായിരിക്കണമെന്ന ലക്ഷ്യത്തോടെയാണ് കോഴ്സ് ആരംഭിച്ചിട്ടുള്ളത്. എഴുത്തുപരീക്ഷ പാസായ 26 പേരെയാണ് കോഴ്സിനു തെരഞ്ഞെടുത്തിട്ടുള്ളത്.

കേരളത്തിലെ പഞ്ചായത്ത് രാജ് സംവിധാനം, വികേന്ദ്രീകൃതാസൂത്രണം, ജെൻഡർ സൗഹൃദ തദ്ദേശഭരണം, ലിംഗപദവിയിലൂന്നിയ വികസനം, ആസൂത്രണം, ജെൻഡർ അനുബന്ധ പ്ലാനിങ്, ബജറ്റിങ്, ഓഡിറ്റിങ് തുടങ്ങിയ വിഷയങ്ങളാണ് കോഴ്സിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. കില ഡയറക്ടർ ഡോ. ജോയ് ഇളമൺ ആമുഖപ്രഭാഷണം നടത്തി. കോഴ്സ് ഡയറക്ടർ ഡോ. കെ പി എൻ അമൃത കോഴ്സിനെക്കുറിച്ച് വിശദീകരിച്ചു. അസി. ഡയറക്ടർ മാത്യു ആൻഡ്രൂസ് സംസാരിച്ചു. ഡോ. അമൃതരാജ്, റിസ്മിയ, വിനീത എന്നിവർ നേതൃത്വം നൽകി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top