26 April Friday

കേരള സര്‍വകലാശാല യുഐടികളില്‍ പി ജി പ്രവേശനം

വെബ് ഡെസ്‌ക്‌Updated: Friday Aug 25, 2017

തിരുവനന്തപുരം > കേരള സര്‍വകലാശാല നേരിട്ട് നടത്തുന്ന യുഐടികളില്‍ പുതുതായി അനുവദിച്ചിട്ടുള്ള പിജി കോഴ്സുകളിലേക്കുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ 31 വരെ അഡ്മിഷന്‍ വെബ്സൈറ്റില്‍ ചെയ്യാം. കരുവാറ്റ യുഐടിയില്‍ എംഎസ്സി കംപ്യൂട്ടര്‍ സയന്‍സും നെയ്യാറ്റിന്‍കര, പത്തനാപുരം, വക്കം, കൊല്ലം, മാന്നാര്‍ യുഐടികളില്‍ എംകോം (ഫിനാന്‍സ്) കോഴ്സുമാണ് അനുവദിച്ചിരിക്കുന്നത്.

പത്തനാപുരം, ആലപ്പുഴ യുഐടികളില്‍ അനുവദിച്ചിരിക്കുന്ന എംഎസ്ഡബ്ള്യു കോഴ്സിലേക്കുള്ള അഡ്മിഷന്‍ ഓണ്‍ലൈന്‍ വഴിയായിരിക്കില്ല നടത്തുന്നത്. ഇതു സംബന്ധിച്ച വിശദവിവരങ്ങള്‍ പിന്നീട് ലഭിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top