20 April Saturday

കേരള സർവകലാശാല ബിരുദകോഴ്‌സ്‌: കമ്യൂണിറ്റി, സ്പോർട്സ് േക്വാട്ട പ്രവേശനം

വെബ് ഡെസ്‌ക്‌Updated: Thursday May 24, 2018


തിരുവനന്തപുരം
കേരള സർവകലാശാലയുടെ കീഴിലുള്ള ഗവ/എയ്ഡഡ്/സ്വാശ്രയ ആർട‌്സ‌് ആൻഡ‌് സയൻസ് കോളേജുകളിലും , യുഐടി ഐഎച്ച്ആർഡി കേന്ദ്രങ്ങളിലും ഒന്നാംവർഷ ബിരുദ പ്രോഗ്രാമുകളിലേക്കുള്ള 2018‐19 അധ്യയനവർഷത്തെ പ്രവേശനത്തിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ  (https://admissions.keralauniversity.ac.in)  തുടരുന്നു.

കമ്യൂണിറ്റി, സ്പോർട്സ് ക്വാട്ടകളിൽ  പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികൾ ഓൺലൈൻ അപേക്ഷയുടെ ഒരു പകർപ്പും അനുബന്ധ രേഖകളും സഹിതം പ്രവേശനം ആഗ്രഹിക്കുന്ന കോളേജുകളിൽ  അപേക്ഷ സമർപ്പിക്കണം. അപേക്ഷകൾ ഒന്നുംതന്നെ സർവകലാശാലയിലേക്ക് അയക്കേണ്ടതില്ല.

ഓൺലൈൻ അപേക്ഷയിൽ  രേഖപ്പെടുത്തുന്ന മാർക്കുകൾ, പാസായ വർഷം, പാസാകാൻ എടുത്ത അവസരങ്ങളുടെ എണ്ണം തുടങ്ങിയവയിലെ തിരുത്തലുകൾക്ക്  സർവകലാശാല അവസരം നൽകും. ഓൺലൈൻ രജിസ്ട്രേഷന്റെ അവസാന തീയതി പിന്നീട് അറിയിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top