20 April Saturday

സാങ്കേതിക സർവകലാശാലയിൽ പിഎച്ച്‌ഡി: അപേക്ഷ 31 വരെ

വെബ് ഡെസ്‌ക്‌Updated: Thursday Mar 18, 2021


തിരുവനന്തപുരം
സാങ്കേതിക സർവകലാശാലയിൽ 2020–--21ലെ പിഎച്ച്‌ഡി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 2021 ജൂലൈ, 2022 ജനുവരി ബാച്ചുകളിലേക്ക്‌ പാർട്ട് ടൈം, ഫുൾ ടൈം വിഭാഗങ്ങളിൽ 31 വരെ ഓൺലൈനായി അപേക്ഷിക്കാം.  അഫിലിയേറ്റഡ് കോളേജുകളിലെ അധ്യാപർക്കും സർവകലാശാല അംഗീകരിച്ച സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്കും പിഎച്ച്‌ഡി പാർട്ട് ടൈം പ്രോഗ്രാമിലേക്ക്‌ അപേക്ഷ നൽകാം. തെരഞ്ഞെടുക്കപ്പെടുന്ന ഫുൾ ടൈം വിദ്യാർഥികൾക്ക് മൂന്നു വർഷത്തേക്ക്  ഫെലോഷിപ് ലഭിക്കും. ക്യുഐപി, എൻഡിഎഫ്, ജെആർഎഫ് വിദ്യാർഥികൾക്കും ഫുൾ ടൈം കോഴ്സിലേക്ക് അപേക്ഷിക്കാം. പാർട്ട് ടൈം പിഎച്ച്ഡിക്ക് അപേക്ഷിക്കുന്നവർ അവർ ജോലി ചെയ്യുന്ന സ്ഥാപനത്തിൽനിന്ന് നോൺ ഒബ്ജക്‌ഷൻ സർട്ടിഫിക്കറ്റ് സമർപ്പിക്കണം.

യോഗ്യത:
5 സിജിപിഎയോടെ എൻജിനിയറിങ്‌/ടെക്നോളജി, ആർക്കിടെക്ചർ, ബേസിക് സയൻസസ്, മാത്തമാറ്റിക്സ് എന്നിവയിൽ ബിരുദാനന്തര ബിരുദമോ, ഗവേഷണത്തിലൂടെ എൻജിനിയറിങ്‌/ടെക്നോളജി ബിരുദാനന്തര ബിരുദമോ ഉള്ളവരാകണം. എസ്‌സി, എസ്‌ടി, ഒബിസി (നോൺ ക്രീമിലെയർ), അംഗപരിമിതർ എന്നീ വിഭാഗത്തിലുള്ളവർക്ക്‌  മിനിമം സിജിപിഎ 5.5 ആണ്‌.

മാനേജ്മെന്റിൽ പിഎച്ച്‌ഡി ചെയ്യാൻ മാനേജ്മെന്റിൽ ബിരുദാനന്തര ബിരുദമോ, ഏതെങ്കിലും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നുള്ള മാനേജ്മെന്റിലുള്ള പിജി ഡിപ്ലോമയോ, മാനേജ്മെന്റ്‌ അനുബന്ധ സ്ട്രീമിൽ എൻജിനിയറിങ്‌ / ടെക്നോളജിയിൽ ബിരുദാനന്തര ബിരുദമോ വേണം. അവസാന/ പ്രീ-ഫൈനൽ സെമസ്റ്ററിന് പഠിക്കുന്ന പിജിക്കാർക്ക്‌ അവരുടെ അവസാന ഫലങ്ങളുടെ ഗ്രേഡുകൾ‌ക്കൊപ്പം പിഎച്ച്ഡിക്ക് അപേക്ഷിക്കാം. ഇതിനായുള്ള പ്രൊഫോർമ അറിയിപ്പിൽ‌ ലഭ്യമാണ്.

പ്രവേശന പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് പ്രവേശനം. പരീക്ഷയിൽ 45 ശതമാനം മാർക്ക് നേടുന്നവരെ മാത്രമേ അഭിമുഖത്തിന് പരിഗണിക്കൂ. പ്രവേശനപരീക്ഷയിലും അഭിമുഖത്തിലുംകൂടി 50 ശതമാനം മാർക്ക് നേടുന്നവരെ പിഎച്ച്‌ഡി പ്രവേശനത്തിനായി പരിഗണിക്കും. അപേക്ഷാ ഫീസ് 1000 രൂപ. എസ്‌സി, എസ്ടി വിഭാഗക്കാർക്ക് 500 രൂപയുമാണ്‌.  വിജ്ഞാപനം വെബ്‌സൈറ്റിൽ: https://ktu.edu.in


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top