25 April Thursday

ശാസ്‌ത്ര സാങ്കേതിക സർവകലാശാല: ക്ലാസുകൾ പുനഃക്രമീകരിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Dec 10, 2020


തിരുവനന്തപുരം
കേരള ശാസ്‌ത്ര സാങ്കേതിക സർവകലാശാലയിലെ സെമസ്റ്റർ ക്ലാസുകൾ പുനഃക്രമീകരിച്ചു. അക്കാദമിക്‌ കൗൺസിലിന്റെ സബ്‌ കമ്മിറ്റിയാണ്‌ നാല്‌ പുതിയ നിർദേശം മുന്നോട്ടു‌വച്ചത്‌. പ്രാക്‌ടിക്കൽ ക്ലാസുകൾ, ഇന്റേണൽ അസസ്‌മെന്റ്‌, തിയറി ക്ലാസുകൾ എന്നിവ നടത്താനായി ഓൺലൈൻ ക്ലാസുകൾ നീട്ടിവയ്ക്കും. ഒരേസമയം നിരവധി വിദ്യാർഥികളെ സർവകലാശാലയിൽ പ്രവേശിപ്പിക്കാൻ സാധിക്കാത്തതിനാൽ ഓരോ സെമസ്റ്ററുകൾക്കായി ക്ലാസ്‌ നടത്തും. ഇതിനായി സർക്കാരിന്റെ അനുവാദം വാങ്ങും. അവസാന വർഷ സെമസ്റ്റർ പരീക്ഷകൾ അതത്‌ സെമസ്റ്ററുകൾക്കായി നടത്തും. ഏതെങ്കിലും തടസ്സം വരികയാണെങ്കിൽ ഇവ ഓൺലൈനാക്കും.

എല്ലാ സെമസ്റ്ററിലെയും എല്ലാ വിഷയങ്ങളിലും സാധാരണരീതിയിലുള്ള പരീക്ഷ നടത്തും. നൂറു മാർക്കിനാകും പരീക്ഷ. എംബിഎയ്ക്ക്‌ 60 മാർക്ക്‌. സർവകലാശാല 70 ഏറ്റവും കൂടിയ മാർക്കായി കണക്കാക്കും(എംബിഎയ്ക്ക്‌ 42). പരീക്ഷയ്ക്ക്‌ ലഭിക്കുന്ന മാർക്ക്‌ 1.42857മായി ഗുണിച്ച്‌ നൂറിലേക്ക്‌ മാറ്റും. ഇത്‌ അവസാന സെമസ്റ്റർ പരീക്ഷയുടെ അന്തിമ മാർക്കായി പരിഗണിക്കും.

നിർബന്ധിത നോൺ-ക്രെഡിറ്റ് കോഴ്സായ സുസ്ഥിര എൻജിനിയറിങ്‌ (മൂന്നാം സെമസ്റ്റർ ബിടെക്കിന്റെ (2019 സ്കീം) അവസാന സെമസ്റ്റർ പരീക്ഷ  സർവകലാശാല നൽകുന്ന ചോദ്യപേപ്പർ ഉപയോഗിച്ച് കോളേജുകളിൽ നടത്തും. മൂല്യനിർണയവും കോളേജുകളിൽതന്നെയാകും. 


എല്ലാ കോഴ്‌സുകളിലേക്കുമുള്ള ലാബ്‌ പരീക്ഷകൾ നടത്തും. മൂന്നാം സെമസ്റ്റർ ബിടെക്കിന്റെ‌ (2019 സ്കീം) ലാബ്‌ പരീക്ഷകൾ അതത്‌ കോളേജുകളിലെ രണ്ട്‌ അധ്യാപകരാകും നടത്തുക. അതേ വകുപ്പിലെതന്നെ മുതിർന്ന അധ്യാപകനെ എക്സ്‌റ്റേണൽ എക്സാമിനറായി പരിഗണിക്കാനും നിർദേശമുണ്ട്‌. വിവിധ കോഴ്‌സുകളിലേക്കുള്ള ക്ലാസുകളുടെ സമയക്രമവും വിശദാംശങ്ങളും  https://ktu.edu.in/ൽ ലഭ്യമാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top