29 March Friday

കേരള മീഡിയ അക്കാദമി കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Jun 26, 2020


കൊച്ചി
സംസ്ഥാന സർക്കാർ സ്ഥാപനമായ കേരള മീഡിയ അക്കാദമിയുടെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷൻ നടത്തുന്ന ജേർണലിസം ആൻഡ്‌ കമ്യൂണിക്കേഷൻ, പബ്ലിക് റിലേഷൻസ് ആൻഡ്‌ അഡ്വർടൈസിങ്, ടിവി ജേർണലിസം എന്നീ പോസ്റ്റ് ഗ്രാജുവേറ്റ്‌ ഡിപ്ലോമ കോഴ്‌സുകൾക്ക് അപേക്ഷ ക്ഷണിച്ചു.

കോഴ്‌സിന്റെ ദൈർഘ്യം ഒരുവർഷം. ഏതെങ്കിലും വിഷയത്തിൽ ബിരുദമാണ് അടിസ്ഥാനയോഗ്യത.  ബിരുദ ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം.  2020 മെയ്‌ 31ന്‌ 35 വയസ്സ് കവിയരുത്. കോവിഡ് മാനദണ്ഡം പാലിച്ചാകും പ്രവേശനപരീക്ഷ. 

അപേക്ഷാഫോറവും പ്രോസ്‌പെക്ടസും മീഡിയ അക്കാദമിയുടെ www.keralamediaacademy.org എന്ന വെബ്‌സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്യാം. അപേക്ഷാഫീസായ 300 രൂപ (പട്ടികജാതി, പട്ടികവർഗ, ഒഇസി വിഭാഗക്കാർക്ക് 150 രൂപ) ഡിമാൻഡ്‌ ഡ്രാഫ്റ്റായി നൽകണം. സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി–30 എന്ന വിലാസത്തിൽ ജൂലൈ 24നുമുമ്പ്‌ അപേക്ഷ ലഭിക്കണം. ഫോൺ: 0484–-2422275, 2422068. ഇ-–-മെയിൽ: keralamediaacademy.gov@gmail.com


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top