തിരുവനന്തപുരം
കോവിഡ് –-19 വൈറസ് വ്യാപിക്കുന്ന പശ്‌ചാത്തലത്തിൽ ഏതെല്ലാം പരീക്ഷകളാണ് മാറ്റിയതെന്നും മാറ്റമില്ലാതെ തുടരുന്ന പരീക്ഷകൾ ഏതെല്ലാമാണെന്നും വിദ്യാർഥികളും രക്ഷിതാക്കളും അറിഞ്ഞിരിക്കണം. കേരളത്തിൽ ആരോഗ്യ വകുപ്പിന്റെ മുഴുവൻ ജാഗ്രതാ നിർദേശങ്ങളും പാലിച്ച് അത്യാവശ്യപരീക്ഷകൾ തുടരാൻ നിർദേശം നൽകിയിട്ടുണ്ട്. വിവിധ പരീക്ഷകളെ സംബന്ധിച്ച വിവരങ്ങൾ ചുവടെ.
എസ്‌എസ്‌എൽസി, പ്ലസ് വൺ, പ്ലസ് ടു മാറ്റമില്ല
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ എട്ട്, ഒമ്പത്, എസ്‌എസ്‌എൽസി, പ്ലസ് വൺ, പ്ലസ് ടു പരീക്ഷകൾ മാറ്റമില്ലാതെ തുടരും. സർക്കാരിന്റെ എല്ലാ മാർഗ നിർദേശങ്ങളും പരീക്ഷാഹാളിൽ പാലിക്കുന്നു എന്ന് ഉറപ്പാക്കണം. ഹാളിലും പുറത്തും കുട്ടികൾ അടുത്തിടപഴകുന്നത് ഒഴിവാക്കണം. കൂട്ടംകൂടി നടക്കരുത്. ബസ് സ്റ്റാൻഡ്, പൊതു സ്ഥലങ്ങൾ എന്നിവിടങ്ങളിൽ മുൻകരുതൽ സ്വീകരിക്കണം.
കേരള സർവകലാശാലയിൽ മാറ്റമില്ല
കേരള സർവകലാശാല നടത്തുന്ന പരീക്ഷകൾക്കൊന്നും മാറ്റമില്ലെന്ന് സർവകലാശാല വാർത്താക്കുറിപ്പിൽ അറിയിച്ചു. ആരോഗ്യവകുപ്പ് നിർദേശിക്കുന്ന സുരക്ഷിത നടപടികൾ സ്വീകരിച്ച് പരീക്ഷകൾ സുഗമമായി നടത്തുന്നതിന് സെന്റർ സൂപ്രണ്ടുമാർക്കും അതതു കോളേജ് പ്രിൻസിപ്പൽമാർക്കും സർവകലാശാല നിർദേശം നൽകി.
21, 28 തീയതികളിലെ പരീക്ഷ മാറ്റി
21നും 28നും കേരള സർവകലാശാല നടത്താനിരുന്ന പാർട് 3 ബി എ അഫ്‌സൽ അൽ ഉലാമ, ബി കോം ബിരുദ പരീക്ഷകൾ എന്നിവ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട്.
ഐസിഎസ്‌ഇ , ഐഎസ്‌സി മാറ്റി
ഇന്ത്യൻ സ്‌കൂൾ സർട്ടിഫിക്കറ്റ് എക്‌സാമിനേഷൻ കൗൺസിൽ ഐസിഎസ്‌ഇ , ഐഎസ്‌സി പരീക്ഷകളും മാറ്റിവച്ചു. 31 വരെയുള്ള പരീക്ഷകളാണ് മാറ്റിയത്. ഷെഡ്യൂൾ പ്രകാരം ഐസിഎസ്‌ഇ (ക്ലാസ് 10) 30നും, ഐഎസ്‌ഇ (ക്ലാസ് 12 ) പരീക്ഷകൾ 31 നും അവസാനിക്കേണ്ടതായിരുന്നു.
ഐസിഎസ്‌ഇ മൂല്യനിർണയം വീടുകളിൽ
ഐസിഎസ്‌ഇ നടത്തിയ പരീക്ഷകകളുടെ ഉത്തരക്കടലാസുകളുടെ മൂല്യനിർണയം അധ്യാപകരുടെ വീടുകളിലിരുന്ന് നടത്താനുള്ള അനുമതി നൽകി
സിബിഎസ്‌ഇ 12–-ാം ക്ലാസ് മാറ്റി
സിബിഎസ്‌ഇ 10,12 ക്ലാസുകളിൽ അവശേഷിക്കുന്ന ബോർഡ് പരീക്ഷകൾ മാറ്റിവയ്‌ക്കാൻ ബുധനാഴ്‌ച വൈകിട്ട് തീരുമാനിച്ചിരുന്നു. കേരളത്തിൽ സിബിഎസ്‌ഇയുടെ 10–-ാം ക്ലാസ് പരീക്ഷ പൂർത്തിയായിട്ടുണ്ട്.12–-ാം ക്ലാസിൽ സിബിഎസ്‌ഇയുടെ കൊമേഴ്‌സ്, ആർട്‌സ് സ്‌ട്രീം പരീക്ഷകൾ ബാക്കിയുണ്ട്.
സാങ്കേതിക സർവകലാശാല
നിലവിൽ പരീക്ഷകളില്ല. 31 വരെ അവധി പ്രഖ്യാപിച്ച സാഹചര്യത്തിൽ സാങ്കേതിക സർവകലാശാലയ്ക്കു കീഴിലുള്ള വിദ്യാർഥികൾക്കു മേയിൽ നടക്കുന്ന സെമസ്റ്റർ പരീക്ഷകളുടെയും അതോടൊപ്പം നടക്കുന്ന സപ്ലിമെന്ററി പരീക്ഷകളുടെയും തയ്യാറെടുപ്പിനു പ്രത്യേക പഠനാവധി അനുവദിക്കില്ല. പുതുക്കിയ കലണ്ടർ പ്രകാരം ബിടെക് പരീക്ഷകൾ മേയ് 18 ന് ആരംഭിക്കും. ഇപ്പോഴത്തെ അവധി ഫലപ്രദമായി ഉപയോഗിക്കണമെന്നു സർവകലാശാല അറിയിച്ചു
ഐഇഎൽടിഎസ് മാറ്റി
21ന് നടത്താൻ നിശ്ചയിച്ച ഐഇഎൽടിഎസ് പരീക്ഷ മാറ്റിവച്ചതായി ഐഡിപി അറിയിച്ചു. പരീക്ഷയ്ക്കു റജിസ്റ്റർ ചെയ്ത മുഴുവൻ പേരെയും വിവരം ഇമെയിൽ വഴി അറിയിക്കും. പ്രത്യേക ഫീസ് ഇല്ലാതെ പുതിയ പരീക്ഷാ തീയതി തിരഞ്ഞെടുക്കാനുള്ള അവസരവും ഉണ്ട്. ഇതിനോടകം 250 പേർ പുതിയ തീയതി തെരഞ്ഞെടുത്തതായും ഐഡിപി അറിയിച്ചു. കോവിഡ് –-19ന്റെ പശ്ചാത്തലത്തിലാണ് പരീക്ഷ മാറ്റുന്നത്.
പിഎസ്‍സി പരീക്ഷകൾ മാറ്റി
ഏപ്രിൽ 14 വരെ നടത്താനിരുന്ന ഒഎംആർ പരീക്ഷകൾ, കായികക്ഷമതാ പരീക്ഷകൾ 31 വരെയുളള വകുപ്പുതല ഓൺലൈൻ പരീക്ഷകൾ, പ്രമാണപരിശോധന എന്നിവ മാറ്റിവച്ചു. ഏപ്രിൽ 14 വരെയുള്ള എല്ലാ അഭിമുഖങ്ങളും മാറ്റിയിട്ടുണ്ട്. പുതുക്കിയ തീയതി പിന്നീട് .
ജെഇഇ മെയിൻ മാറ്റി
നാഷണൽ ടെസ്‌റ്റിങ് ഏജൻസി നടത്തുന്ന ജെഇഇ മെയിൻ ഏപ്രിൽ സെഷൻ പരീക്ഷകൾ മാറ്റുന്നതായി അറിയിച്ചിട്ടുണ്ട്. എന്നാൽ സ്ഥിതി വിലയിരുത്തിയശേഷം പുതുക്കിയ തീയതി 31ന് തീരുമാനിക്കും
നാഷണൽ ഓപ്പൺ സ്‌കൂളിലും മാറ്റി
നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്‌കൂളിങ് (എൻഐഒഎസ്) 31വരെ നടത്താൻ നിശ്‌ചയിച്ച സെക്കൻഡറി, സീനിയർ സെക്കൻഡറി പ്രാക്ടീക്കൽ പരീക്ഷകൾ മാറ്റി.
അസൈൻമെന്റ് തീയതി നീട്ടി
ഇന്ദിരാഗന്ധി ഓപ്പൺ യൂണിവേഴ്‌സിറ്റിയുടെ ജൂണിലെ പരീക്ഷകൾക്കുള്ള അസൈന്റ്മെന്റ് സമർപ്പിക്കാനുള്ള തീയതി ഏപ്രിൽ 30 വരെ നീട്ടി.
സിയാൽ പരീക്ഷ മാറ്റി
കൊച്ചി രാജ്യാന്തര വിമാനത്താവളക്കമ്പനി (സിയാൽ) സംസ്ഥാനത്തെ അൻപതോളം കേന്ദ്രങ്ങളിൽ നടത്താൻ നിശ്ചയിച്ചിരുന്ന ജൂനിയർ അസിസ്റ്റന്റ് ഗ്രേഡ് 2 പരീക്ഷ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ
-

സാങ്കേതിക സർവകലാശാലയ്ക്ക്
615 കോടിയുടെ ബജറ്റ്
-
49 തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു
-

രാജ്യത്ത് കോവിഡ് ആശങ്ക വീണ്ടും; നിയന്ത്രണങ്ങള്‍ തിരിച്ചുവരുന്നു
-

ജെഇഇ മെയിൻ:
അപേക്ഷ 25 വരെ
-

അറിവിന്റെ തിരുമുറ്റം വീണ്ടെടുക്കാൻ
-
പിഎസ്‍സി അറിയിപ്പുകൾ
-
വാട്ടര്‍ അതോറിറ്റിയില്‍
ഡ്രാഫ്റ്റ്സ്മാൻ സാധ്യതാ പട്ടിക
-

സിബിഎസ്‌ഇ ഫലം വന്നില്ലെങ്കിലും ഡിഗ്രി കോഴ്സിന് അപേക്ഷിക്കാം
-
അസിസ്റ്റന്റ്- പ്രൊഫസർ –-ഹിസ്റ്ററി ചുരുക്കപ്പട്ടിക
-

സിബിഎസ്‌ഇ 12ാം ക്ലാസ് പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും
-

"നമ്മുടെ ആശുപത്രികൾ നിറഞ്ഞുകവിഞ്ഞില്ല, ഓക്സിജൻ കിട്ടാതെ ആരും മരിച്ചില്ല'; ആടിനെ പട്ടിയാക്കുന്ന മലയാള മാധ്യമങ്ങൾ
-

കുട്ടികൾക്കും സർക്കാരിനും വിജയത്തിളക്കം
-

എസ്‌എസ്‌എൽസി ഫലം 16ന് ; പ്ലസ്ടു ഫലം ഈ മാസം അവസാനത്തോടെ
-

എസ്‌എസ്‌എൽസി, പ്ലസ്ടു
മൂല്യനിർണയം പൂർത്തിയായി
-

അനാവശ്യ ഭീതിവേണ്ട; കോവിഡ് കാലത്ത് ഗര്‍ഭിണികള്‍ക്കാവശ്യം കൂടുതല്‍ കരുതല്‍
-

VIDEO - ഇത് ഉത്തർപ്രദേശിലെ ഒരു കോവിഡ് ആശുപത്രി; രോഗികൾ നിലത്ത്, കിതപ്പും ഞെരുക്കവും ശ്വാസം കിട്ടാതെയുള്ള പരാക്രമങ്ങളും
-

എസ്‌എസ്‌എൽസി ഐ.ടി പ്രാക്ടിക്കൽ പരീക്ഷ മാറ്റിവെച്ചു
-

കോവിഡ് -19 രോഗവ്യാപനം; വസ്ത്ര വ്യാപാരികൾക്ക് സംരക്ഷണം നൽകണം: സിഗ്മ
-

"മുഖ്യമന്ത്രിയും ഞങ്ങൾ ഡോക്ടർമാരും ചേർന്ന് എന്തൊക്കെ വഞ്ചനകളാണ് ചെയ്തു കൂട്ടിയത്... ഭീകരം തന്നെ!!'; മുഖ്യമന്ത്രിയെ ചികിത്സിച്ച അനുഭവം പങ്കുവച്ച് ഡോക്ടർ
-

കോവിഡ് വ്യാപനം രൂക്ഷം; ജെഇഇ മെയിന്‍ പരീക്ഷ മാറ്റിവെച്ചു
-

ജെഇഇ അപേക്ഷ ഇന്നുകൂടി
-

സിബിഎസ്‌ഇ പരീക്ഷ മെയ്, ജൂൺ ; പ്രാക്ടിക്കൽ പരീക്ഷ മാർച്ച് ഒന്നിന്
-
കേരളത്തിൽ ഐസിഎസ്‌ഇ വിജയം 99.96% ഐഎസ്‌സി 99.48 %
-
സിലബസിലും കർസേവ
-
കേന്ദ്രമന്ത്രി കേരളത്തിന് ബാധ്യതയാകരുത്
-
സിബിഎസ്‌ഇ 10, 12 ക്ലാസ് പരീക്ഷകൾ റദ്ദാക്കി; സുപ്രീം കോടതിയെ കേന്ദ്രം നിലപാട് അറിയിച്ചു
-
ബിടെക് പരീക്ഷ ഒരുക്കം പൂർത്തിയായി
-
ഐസിഎസ്‌ഇ, ഐഎസ്‌സി പുതുക്കിയ പരീക്ഷാതീയതികൾ പ്രഖ്യാപിച്ചു
-
കോവിഡ് മാറിയാലും അവയവങ്ങളെ ബാധിക്കാം
-
സാങ്കേതിക സർവകലാശാലയിൽ ക്ലാസുകൾ നടത്തിയശേഷം പരീക്ഷ
-
മാറ്റിവച്ച സിബിഎസ്‌ഇ പരീക്ഷകൾ ലോക്ക്ഡൗണിനുശേഷം; വിദ്യാഭ്യാസമന്ത്രിമാരുമായി കൂടിക്കാഴ്ച ഇന്ന്
-
മെയ് രണ്ടാംവാരം എസ്‌എസ്‌എൽസി, ഹയർ സെക്കൻഡറി, വിഎച്ച്എസ്ഇ പരീക്ഷകൾ
-
എസ്എസ്എൽസിക്കുശേഷം എന്ത് പഠിക്കണം; എഴുതാം ഓൺലൈൻ അഭിരുചി പരീക്ഷ
-
സിബിഎസ്‌ഇ 11, 12 ക്ലാസുകളിൽ പുതിയ മാത്തമാറ്റിക്സ് പേപ്പർ
-
നഷ്ടപ്പെട്ട സ്‌കൂൾ ദിനങ്ങൾ വീണ്ടെടുക്കാൻ ഓൺലൈൻ പഠനവിഭവങ്ങളുമായി കൈറ്റ്
-
കോവിഡ് ജാഗ്രത : വീട്ടിലിരുന്ന് പഠിക്കാൻ ഓൺലൈൻ കോഴ്സുമായി സി ആപ്റ്റ്
-
ജനകീയ സർക്കാരിന്റെ കൈത്താങ്ങ് വീണ്ടും
-
ഐസിഎസ്‌ഇ, ഐഎസ്‌സി പരീക്ഷകളും മാറ്റിവച്ചു
-
"ഇത് വെറും രാഷ്ട്രീയമാണെന്ന് കരുതുന്നത് തെറ്റാണ്, അതിന് അത്യാവശ്യം നല്ല ഉദ്ദേശശുദ്ധിയും അതിലുമേറെ സമർപ്പണവും വേണം'; യുഎസിൽ നിന്ന് ധ്വനി ഷൈനി
-
ടെക്നോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടുകളിലെ പ്രവേശനം: അപേക്ഷകർ അറിയേണ്ടത്
-
സിബിഎസ്‌ഇ 10, 12 ബോർഡ് പരീക്ഷ ; അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം
-
നിലവാരം ഉറപ്പാക്കാൻ കോളേജുകളിൽ അക്കാദമിക് ഓഡിറ്റിങ്
-
എസ്എസ്എൽസിക്കുശേഷം ഉപരിപഠനവിഷയങ്ങൾ തെരഞ്ഞെടുക്കുമ്പോൾ