29 March Friday

ഐടി @ സ്കൂള്‍ പ്രോജക്ട് മാസ്റ്റര്‍ ട്രെയ്നര്‍മാരെ തെരഞ്ഞെടുക്കുന്നു

വെബ് ഡെസ്‌ക്‌Updated: Friday Sep 2, 2016

തിരുവനന്തപുരം > പൊതുവിദ്യാഭ്യാസവകുപ്പിന്റെ കീഴിലുള്ള ഐടി @ സ്കൂള്‍ പ്രോജക്ടിലേക്ക് മാസ്റ്റര്‍ ട്രെയ്നര്‍മാരെ തെരഞ്ഞെടുക്കുന്നു. ഹൈസ്കൂള്‍, പ്രൈമറിവിഭാഗങ്ങളിലുള്ള അധ്യാപകര്‍ക്ക് അപേക്ഷിക്കാം. എയ്ഡഡ് മേഖലയിലെയും അധ്യാപകര്‍ക്ക് അപേക്ഷിക്കാം.

ഫിസിക്സ്, കെമിസ്ട്രി, ബയോളജി, കണക്ക്, സോഷ്യല്‍സയന്‍സ്, ഭാഷാവിഷയങ്ങള്‍ എന്നിവയില്‍ ഏതെങ്കിലും ഒന്നില്‍ ബിരുദവും ബിഎഡും കംപ്യൂട്ടര്‍ പ്രാവീണ്യവും ഉണ്ടായിരിക്കണം.  കംപ്യൂട്ടര്‍ നിപുണരായ അധ്യാപകര്‍ക്കും സ്കൂള്‍ ഐടി കോ–ഓര്‍ഡിനേറ്റര്‍മാര്‍ക്കും മുന്‍ഗണന നല്‍കും.

www.itschool.gov.in എന്ന വെബ്സൈറ്റില്‍ ഓണ്‍ലൈനായി 10നുമുമ്പ് അപേക്ഷ സമര്‍പ്പിക്കണം. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top