25 April Thursday

ജേർണലിസം കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Dec 21, 2018


തിരുവനന്തപുരം
കേരള സർക്കാർ സ്ഥാപനമായ കെൽട്രോൺ നടത്തുന്ന ടെലിവിഷൻ ജേർണലിസം കോഴ്‌സിന്റെ 2019- -- -2020 അവധി ദിന ബാച്ചിലേക്ക‌്  അപേക്ഷ  ക്ഷണിച്ചു.
ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത‌ , പ്രായപരിധി ഇല്ല. പ്രിന്റ് ജേർണലിസം, ഓൺലൈൻ ജേർണലിസം, മൊബൈൽ ജേർണലിസം എന്നീ മേഖലകളിലായിരിക്കും പരിശീലനം.

വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകളുമായി തിരുവനന്തപുരം കെൽട്രോൺ നോളഡ്ജ് സെന്ററിൽ നേരിട്ടെത്തി അപേക്ഷ സമർപ്പിക്കാം.   www.ksg.kelrton.in എന്ന വെബ്‌സൈറ്റിലും അപേക്ഷാഫോം ലഭ്യമാണ്.  KSEDC Ltd എന്ന പേരിൽ തിരുവനന്തപുരത്ത് മാറാവുന്ന 200 രൂപയുടെ ഡിഡി സഹിതമാണ് അപേക്ഷ സമർപ്പിക്കേണ്ടത്.  ‘കെൽട്രോൺ നോളഡ്ജ് സെന്റർ, സെക്കൻഡ‌് ഫ്‌ളോർ, ചെമ്പിക്കലം ബിൽഡിങ്, ബേക്കറി ജങ‌്ഷൻ, വിമൻസ് കോളേജ് റോഡ്, വഴുതക്കാട്, തിരുവനന്തപുരം 695014 ’എന്ന മേൽവിലാസത്തിലാണ് അപേക്ഷ സമർപ്പിക്കേണ്ടത‌്.  അവസാന തീയതി ജനുവരി 31.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top